“മറവിയുടെ ഇക്കാലത്ത്, ചരിത്രത്തെ പുതിയ കാലത്തേക്ക് വ്യാപിപ്പിച്ച് ഓർമ്മയെ തിരിച്ചുപിടിക്കുക”. പ്രശസ്ത കവി പി. എൻ ഗോപീകൃഷ്ണൻ

ലിറ്ററെറി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (ലാന)യുടെ, ” ചെറിയാൻ കെ. ചെറിയാൻ കവിതകളിലൂടെ ഒരു സർഗ്ഗസഞ്ചാരം എന്ന പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ശ്രീ പി.എൻ ഗോപീകൃഷ്ണൻ.

 കവിതയിൽ കാലാനുസൃതമായ മാറ്റങ്ങൾ കൊണ്ടുവരാനും, സമകാലീന വൽക്കരിക്കാനും ശ്രീ ചെറിയാൻ കെ ചെറിയാനു കഴിഞ്ഞിട്ടുണ്ട്.പഴയ രചനാരീതി ഉൾക്കൊണ്ട് കവിതയെ ആധുനികതയിലേക്ക് പരിവർത്തിപ്പിക്കുക എന്ന വലിയ ദൗത്യവും ഏറ്റെടുത്ത കവിയാണ് ശ്രീ ചെറിയാൻ കെ. ചെറിയാൻ. സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിൽ,യുവാക്കളിലെ സ്വപ്ന തകർച്ചയുടെ കാലത്ത് എഴുതി തുടങ്ങിയ ചെറിയാൻ കെ. ചെറിയാൻ, തങ്ങൾ അനുഭവിക്കുന്ന ശൂന്യതയെ കുറിച്ചും, തകിടം മറിഞ്ഞ സ്വപ്നങ്ങളെക്കുറിച്ചും ,ക്ലാസ്സിക് കഥാപാത്രങ്ങളെ സമകാലീന അവസ്ഥയിൽ  സന്നിവേശിപ്പിച്ചും കവിതകൾ രചിക്കാൻ ശ്രമിച്ചിട്ടുണ്ട്. “പാലാഴിമഥനം”,  “പള്ളിമുറ്റത്തും” ഉദാഹരണമായി ചൂണ്ടിക്കാണിച്ചു.

 എഴുത്തിൽ പാരമ്പര്യത്തിന്റെ അംശങ്ങളെ സ്വീകരിച്ച് പുതിയ തലത്തിലേക്ക് കൊണ്ടുവരികയാണ് അദ്ദേഹം ചെയ്തത്. അതിനൊപ്പം ഗദ്യ കവിതകൾക്കും, ഹൈക്കു കവിതകൾക്കും ചെറിയാൻ കെ. ചെറിയാന്റ കവിതകളിൽ ഇടമുണ്ടായി. മറവിയുടെ ഇക്കാലത്ത് ചരിത്രത്തെ പുതിയ കാലത്തേക്ക് വ്യാപിപ്പിച്ച് ഓർമ്മയെ തിരിച്ചുപിടിക്കുക. ഇത് സാംസ്കാരികമായി വില മതിക്കാനാകാത്ത ഒരു കർത്തവ്യമാണ്. ഈ പുസ്തകം പ്രസിദ്ധീകരിക്കുന്നതിന് നേതൃത്വം നൽകിയ മനോഹർ തോമസിനെ അഭിനന്ദിക്കുകയുംഈ ചർച്ച സംഘടിപ്പിച്ച ലാന ഓർമ്മയെ നിലനിർത്തുക എന്ന സാംസ്കാരിക പ്രക്രിയുമാണ്  സാധ്യമാക്കിയത് എന്നും പറഞ്ഞ്,കവി ശ്രീ പി എൻ ഗോപീകൃഷ്ണൻ  പ്രഭാഷണം അവസാനിപ്പിച്ചു.

പ്രസ്തുത പരിപാടിയിൽ കവിയെയും പ്രഭാഷകനെയും പ്രസിദ്ധ കഥാകാരൻ, ശ്രീ മനോഹർ തോമസ് സദസ്യർക്ക്  പരിചയപ്പെടുത്തി ചെറിയാൻ കെ ചെറിയാന്റെ കവിതകൾ എന്ന സമ്പൂർണ്ണ കവിത സമാഹാരം പ്രസിദ്ധീകരിക്കാൻ ഉണ്ടായ സാഹചര്യവും വിവരിച്ചു.

 ശ്രീ. രാജു തോമസ് ശ്രീ.ജേക്കബ് തോമസ് ശ്രീമതി.മീനു എലിസബത്ത്, ശ്രീ. അനശ്വർ മാമ്പിള്ളി എന്നിവർ  ചെറിയാൻ കെ ചെറിയാന്റെ കവിതകൾ ചൊല്ലുകയും, Dr. എം എൻ നമ്പൂതിരി, ശ്രീ.ജോസ് ചെരിപ്പുറം ശ്രീ.രാജു മൈലപ്ര എന്നിവർ കവിയോടുത്തുള്ള സൗഹൃദ സ്നേഹാനുഭവങ്ങളും പങ്കുവെച്ച് ആശംസകൾ നേർന്നു.

 ലാന ജനറൽ സെക്രട്ടറി ശ്രീമതി. നിർമല ജോസഫ് സ്വാഗതവും ലാനാ പ്രസിഡണ്ട് ശ്രീ. സാമുവൽ യോഹന്നാൻ ഉപക്രമവും വൈസ് പ്രസിഡണ്ട് ശ്രീ. ഷിബു പിള്ള നന്ദിയും രേഖപ്പെടുത്തി. ശ്രീ.ഷാജു ജോൺ ആയിരുന്നു പ്രോഗ്രാം കോർഡിനേറ്റർ. ലാനയുടെ അംഗങ്ങളും സുഹൃത്തുക്കളും അടങ്ങുന്ന അമ്പതിലധികം പേരുടെ സാന്നിധ്യം കൊണ്ട് ഈ മീറ്റിംഗ്  നിറമാർന്നതായി. ശ്രീമതി. ഉമാ സജി എംസിയായി പ്രോഗ്രാം നിയന്ത്രിച്ചു.

Hot this week

ബൈക്ക് റാലിക്കും, പകൽ പിൻ സീറ്റ് യാത്രയ്ക്കും നിരോധനം; ബംഗാളിൽ തെഞ്ഞെടുപ്പ് കമ്മീഷൻ്റെ ഉത്തരവ്

പശ്ചിമബംഗാളിൽ നിയമസഭ തെരഞ്ഞെടുപ്പ് ഈമാസം 23ന് നടക്കാനിരിക്കെ കർശന നിയന്ത്രണവുമായി തെരഞ്ഞെടുപ്പ്...

തോന്നിയ സമയത്ത് ഭക്ഷണം കഴിച്ചാൽ മതിയോ? പിന്നെ കൂടെ കൂടുന്നത് ഇവരൊക്കെയാകും….

ഭക്ഷണം കഴിക്കുന്ന കാര്യത്തിൽ പലരും പലവിധമാണ്. വിഭവങ്ങൾ ഇഷ്ടപ്പെടുന്ന കാര്യം മുതൽ...

അതെന്താ മുട്ട പഫ്സിൽ പകുതി മുട്ട മാത്രം… സംഗതി സീക്രട്ടാണോ?

മനുഷ്യനെ നാണം കെടുത്തുന്ന ഭക്ഷണമാണ് മുട്ടപഫ്സ് എന്ന സിനിമാ ഡയലോഗ് ഒക്കെ...

വിരൽത്തുമ്പിൽ ഇനി വീട്ടുജോലിക്കാരും! ട്രെൻഡായി വൺ ഡോളർ ഹൗസ് കീപ്പിങ്

 ഊബർ ടാക്സികൾ വിളിക്കുന്നതുപോലെ ഇനി വീട്ടുജോലിക്കാരെയും വിരൽത്തുമ്പിൽ ലഭിക്കുന്ന കാലം വരുന്നു....

വേനൽ കാലത്ത് ഒഴിവാക്കേണ്ട പച്ചക്കറികൾ

ചൂട് കനത്തതോടെ ശരീരത്തിലെ ജലാംശം വറ്റിപ്പോകുന്ന അവസ്ഥയാണ്. ഈ കാലാവസ്ഥയിൽ ശരീരത്തെ...

Topics

മിന്നല്‍ വേഗതയിൽ പായും; പ്രൗഢിയും പ്രതാപവുമായി എന്‍ഫീല്‍ഡിന്റെ ഫ്‌ളൈയിങ് ഫ്‌ളീ സി6

ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ രംഗത്തേക്ക് ചുവടുവെച്ച് റോയല്‍ എന്‍ഫീല്‍ഡ്. രണ്ടാം ലോകമഹായുദ്ധകാലത്ത് ഉപയോഗിച്ചിരുന്ന...

‘കറുപ്പ്’ സിനിമയ്‌ക്കായി സിമ്പു പാടിയ ഗാനം ഒഴിവാക്കി; കാരണം വ്യക്തമാക്കി സംവിധായകൻ

സൂര്യ ആരാധകർ ഏറെ പ്രതീക്ഷ വയ്ക്കുന്ന ചിത്രമാണ് 'കറുപ്പ്’. കാത്തിരിപ്പിനൊടുവിൽ ആർജെ...

ചർച്ചയ്ക്കില്ല; വഴങ്ങാതെ ഇറാൻ, നിലപാട് കടുപ്പിച്ച് ട്രംപ്

വെടിനിർത്തൽ ധാരണ അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ യുഎസിൻ്റെ ഭീഷണികൾക്ക്...
spot_img

Related Articles

Popular Categories

spot_img