‘ടോക്സിക്’ റിലീസ് മാറ്റി; പ്രൊമോഷൻ പരിപാടികൾ നിർത്തിവച്ചു

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന റോക്കിങ് സ്റ്റാർ യഷിന്റെ ആക്ഷൻ ഡ്രാമ ചിത്രമായ ‘ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്‌സി’ന്റെ ആഗോള റിലീസ് തീയതി മാറ്റുന്നതായി കെവിഎൻ പ്രൊഡക്ഷൻസും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും അറിയിച്ചു. നേരത്തെ 2026 മാർച്ച് 19ന് നിശ്ചയിച്ചിരുന്ന ചിത്രത്തിന്റെ വേൾഡ് വൈഡ് പ്രീമിയർ, പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷങ്ങളും പ്രാദേശിക അസ്ഥിരതയും കണക്കിലെടുത്ത് 2026 ജൂൺ നാലിലേക്കാണ് മാറ്റിയത്.

ചിത്രത്തിന്റെ പ്രധാന വിതരണ പങ്കാളികളിലൊന്നായ ഫാർസ് ഫിലിംസിന്റെ നിർദേശപ്രകാരമാണ് ഈ തീരുമാനം. ചിത്രത്തിന്റെ പ്രധാന വിപണികളിലൊന്നായ ഗൾഫ് മേഖലയിലുടനീളം നിലനിൽക്കുന്ന സംഘർഷങ്ങളും സിനിമാ പ്രദർശനങ്ങളെ ഇത് ബാധിച്ചേക്കാമെന്ന സാഹചര്യവുമാണ് റിലീസ് തീയതി പുനഃക്രമീകരിക്കാൻ പ്രേരിപ്പിച്ചത്. ഈ മേഖലയിലെ സംഭവവികാസങ്ങൾ നിർമാതാക്കൾ അതീവ ജാഗ്രതയോടെ നിരീക്ഷിച്ചു വരികയായിരുന്നു. മാർച്ച് എട്ടിന് ബാംഗ്ലൂരിൽ ദേശീയ മാധ്യമങ്ങളുടെ സാന്നിധ്യത്തിൽ നടത്താനിരുന്ന വൻ ട്രെയ്‌ലർ ലോഞ്ച് പരിപാടികൾക്ക് മുന്നോടിയായാണ് ഈ അറിയിപ്പ് വരുന്നത്. മാർച്ച് 19ലെ റിലീസിനായി ചിത്രത്തിന്റെ അന്തിമ പ്രൊമോഷൻ ഷെഡ്യൂളുകൾ നിർമാതാക്കൾ നേരത്തെ തയാറാക്കിയിരുന്നു.

ചിത്രത്തിലെ ആദ്യ സിംഗിൾ ആയ ‘തബാഹി’ മാർച്ച് രണ്ടിന് പുറത്തിറക്കാൻ സജ്ജമായിരുന്നെങ്കിലും, നിലവിലെ സാഹചര്യം കണക്കിലെടുത്ത് മ്യൂസിക് വീഡിയോ പുറത്തിറക്കുന്നതും പ്രൊമോഷൻ പ്രവർത്തനങ്ങളും താൽക്കാലികമായി നിർത്തിവയ്ക്കാൻ അണിയറപ്രവർത്തകർ തീരുമാനിച്ചു.

കെവിഎൻ പ്രൊഡക്ഷൻസും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവന ഇങ്ങനെയാണ്, “ആഗോള പ്രേക്ഷകർക്കായി ഒരു ചിത്രം എന്ന കാഴ്ചപ്പാടോടെയാണ് ഞങ്ങൾ ‘ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്‌സ്’ വിഭാവനം ചെയ്തത്. കന്നഡയിലും ഇംഗ്ലീഷിലും ചിത്രീകരിച്ച ഈ സിനിമ, സ്വദേശത്തും വിദേശത്തുമുള്ള പ്രേക്ഷകരുമായി ഒരുപോലെ സംവദിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് നിർമിച്ചിരിക്കുന്നത്.

വർഷങ്ങളുടെ അധ്വാനത്തിന് ശേഷം, മാർച്ച് 19ന് ചിത്രം നിങ്ങളുമായി പങ്കുവയ്‌ക്കാൻ ഞങ്ങൾ ആവേശഭരിതരായിരുന്നു. എന്നിരുന്നാലും, മിഡിൽ ഈസ്റ്റിലെ നിലവിലെ അനിശ്ചിതത്വം ഏറ്റവും കൂടുതൽ പ്രേക്ഷകരിലേക്ക് സിനിമ എത്തിക്കുക എന്ന ഞങ്ങളുടെ ലക്ഷ്യത്തെ ബാധിക്കുന്ന സാഹചര്യം സൃഷ്ടിച്ചിരിക്കുകയാണ്.

അതുകൊണ്ട് തന്നെ, ഞങ്ങളുടെ പങ്കാളികളുടെയും പ്രേക്ഷകരുടെയും താൽപ്പര്യം മുൻനിർത്തി, റിലീസ് മാറ്റിവെക്കാനുള്ള പ്രയാസകരവും എന്നാൽ ചിന്തിച്ചുറപ്പിച്ചതുമായ ഒരു തീരുമാനം ഞങ്ങൾ എടുത്തിരിക്കുന്നു. നിങ്ങളുടെ പിന്തുണയ്ക്കും ക്ഷമയ്ക്കും ഞങ്ങൾ നന്ദി പറയുന്നു. ‘ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്‌സ്’ ഇനി 2026 ജൂൺ നാലിന് ഇംഗ്ലീഷിലും വിവിധ ഇന്ത്യൻ ഭാഷകളിലുമായി ആഗോളതലത്തിൽ തിയേറ്ററുകളിൽ എത്തും.”

യഷ്, നയൻതാര, കിയാര അദ്വാനി, ഹുമ ഖുറേഷി, രുക്മിണി വസന്ത്, താര സുതാരിയ എന്നിവരാണ് ‘ടോക്സിക്കി’ലെ പ്രധാന വേഷങ്ങളിൽ എത്തുന്നത്. യഷ് തിരക്കഥയെഴുതി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രം കന്നഡയിലും ഇംഗ്ലീഷിലുമായാണ് ഒരേസമയം ചിത്രീകരിച്ചത്. കൂടാതെ ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിൽ ചിത്രം മൊഴിമാറ്റിയും പ്രദർശനത്തിനെത്തും. കെവിഎൻ പ്രൊഡക്ഷൻസും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്ന് നിർമിക്കുന്ന ‘ടോക്സിക്’ 2026 ജൂൺ നാലിന് റിലീസ് ചെയ്യും.

Hot this week

‘വെറി’ മാർച്ച് 6ന് തീയേറ്ററുകളിലേക്ക്

ഒയാസിസ് ഇന്റർനാഷണൽ ഫിലിംസിന്റെ ബാനറിൽ സുനിൽ കുമാർ നിർമ്മിച്ച് ഷാൻ തൻഹ...

സീമ വിനീത് ഉൾപ്പെടെ 15 ട്രാൻസ്ജെൻഡേഴ്സ് BJPയിലേക്ക്; അംഗത്വം നൽകി രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരത്ത് ട്രാൻസ്ജെൻഡേഴ്സ് BJP യിലേക്ക്. പാർട്ടി അംഗത്വം നൽകി സംസ്ഥാന അധ്യക്ഷൻ...

‘ടിവികെയെ തടയാൻ ഡിഎംകെയും എഡിഎംകെയും തമ്മിൽ രഹസ്യധാരണ’; വിമർശിച്ച് വിജയ്

ഡിഎംകെയെയും എം.കെ സ്റ്റാലിനെയും വിമർശിച്ച് ടിവികെ അധ്യക്ഷൻ വിജയ്. പ്രചാരണയോഗങ്ങളിൽ ആളെ...

വീണാ ജോർജ് ആറന്മുളയിൽ മത്സരിക്കും; ഒഴിവാക്കണമെന്ന കുടുംബത്തിൻ്റെ ആവശ്യം തള്ളി

ആരോഗ്യ മന്ത്രി വീണാ ജോർജ് ആറന്മുളയിൽ മത്സരിക്കും. ഒഴിവാക്കണമെന്ന കുടുംബത്തിന്റെ ആവശ്യം...

“മുഴുവൻ കണക്ക് വച്ച് വേണം സംസാരിക്കാൻ”; കേരളത്തിലെ ശിശുമരണ നിരക്കിനെ കുറിച്ചുള്ള വിചിത്ര വാദത്തിലുറച്ച് രാജീവ് ചന്ദ്രശേഖർ

കേരളത്തിലെ ശിശുമരണ നിരക്കിനെ കുറിച്ചുള്ള വിചിത്ര വാദത്തിലുറച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ...

Topics

തദ്ദേശ തെരഞ്ഞെടുപ്പ് ജോലിക്ക് കൂലിയില്ല; പ്രതിഫലം കിട്ടാതെ സ്വകാര്യ ബസ് ജീവനക്കാർ, സബ് കലക്ടർക്ക് പരാതി നൽകി

തദ്ദേശ തെരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായി ഉപയോഗിച്ച സ്വകാര്യ ബസുകൾക്കും ടാക്സികൾക്കും ഇതുവരെ വാടക...

‘പ്രകമ്പന’ത്തിന് ശേഷം സാഗർ സൂര്യയും അമീനും വീണ്ടും ഒന്നിക്കുന്നു; ‘ഡർബി’ മാർച്ച് 27ന് തിയേറ്ററുകളിലേക്ക്

'പ്രകമ്പന'ത്തിന് ശേഷം സാഗർ സൂര്യയും അമീനും, ആദം സാബിക്കും യുവതാരനിരയും അണിനിരക്കുന്ന...

ഓഹരി വിപണിയും കുത്തനെ താഴേക്ക്; പരിഭ്രാന്തരായി നിക്ഷേപകർ

ഇറാൻ-ഇസ്രയേൽ സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽ കനത്ത തകർച്ച നേരിട്ട് സ്റ്റോക്ക് മാർക്കറ്റ്...
spot_img

Related Articles

Popular Categories

spot_img