കുറഞ്ഞ ചെലവിൽ യാത്ര ഒരുക്കി കെഎസ്ആര്‍ടിസി;ആലപ്പുഴയിലെ ഹൗസ് ബോട്ടിൽ കയറാം, അടിച്ചുപൊളിക്കാം!

കുറഞ്ഞ ചെലവിൽ ആലപ്പുഴയിലെ ഹൗസ് ബോട്ടിൽ ആര്‍ത്തുല്ലസിക്കാൻ അവസരമൊരുക്കി കെഎസ്ആര്‍ടിസി. കോഴിക്കോട് ബജറ്റ് ടൂറിസം സെല്ലാണ് ഉല്ലാസ യാത്ര സംഘടിപ്പിക്കുന്നത്. ജൂലൈ 19ന് രാവിലെ 5 മണിയ്ക്ക് ആലപ്പുഴയിലേയ്ക്ക് യാത്ര തിരിക്കും.

രണ്ട് ദിവസം നീണ്ടുനിൽക്കുന്ന യാത്രയിൽ സൂപ്പര്‍ ഡീലക്സ് ബസാണ് ഉപയോഗിക്കുക (പുഷ് ബാക്ക്). ബസ് ചാര്‍ജും ബോട്ട് ചാര്‍ജും ഉൾപ്പെടെ 2,050 രൂപയാണ് ഈടാക്കുക. ഇതിന് പുറമെ ജൂലൈ മാസത്തിൽ കേരളത്തിലെ മറ്റ് പല പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലേയ്ക്കും കെഎസ്ആര്‍ടിസി കോഴിക്കോട് ബഡ്ജറ്റ് ടൂറിസം സെൽ ഉല്ലാസ യാത്രകൾ സംഘടിപ്പിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട ടൂര്‍ ചാര്‍ട്ടും കെഎസ്ആര്‍ടിസി പുറത്തിറക്കിയിട്ടുണ്ട്.

ജൂലൈ 5, 12, 19, 26 എന്നീ ദിവസങ്ങളിൽ മൂന്നാറിലേയ്ക്ക് ഉല്ലാസ യാത്ര സംഘടിപ്പിക്കും. 7, 13, 20, 27 തീയതികളിൽ നെല്ലിയാമ്പതി യാത്രയുണ്ടാകും. 15, 27 എന്നീ ദിവസങ്ങളിൽ ഓക്സി വാലി റിസോര്‍ട്ട് (പാലക്കാട് ഫോര്‍ട്ട്, സൈലന്റ് വാലി) യാത്ര സംഘടിപ്പിക്കുന്നുണ്ട്. 12, 26, 31 തീയതികളിൽ വാഗമൺ – ഇലവീഴാപൂഞ്ചിറ ട്രിപ്പും 13, 27 തീയതികളിൽ നിലമ്പൂര്‍ യാത്രയും സംഘടിപ്പിക്കും. ജൂലൈ 7, 20 – വയനാട്, 13, 27 – പൈതൽ മല, 26 – മൂകാംബിക, 20 – ഗുരുവായൂര്‍, 30 – സൈലന്റ് വാലി എന്നിങ്ങനെയാണ് ജൂലൈ മാസത്തിലെ ടൂര്‍ ചാര്‍ട്ട്.

Hot this week

അപ്രതീക്ഷിതമായ കൂട്ടുകെട്ട്”; കാന്താര ചാപ്റ്റര്‍ 1ന്റെ ഭാഗമാകാന്‍ ദില്‍ജിത്ത് ദോസാഞ്ച്

കന്നഡ താരം ഋഷഭ് ഷെട്ടി തന്റെ ഏറ്റവും പുതിയ ചിത്രമായ കാന്താര...

‘പരാശക്തി’ പൊങ്കല്‍ റിലീസ്; ജനനായകനെ നേരിടാന്‍ ശിവകാര്‍ത്തികേയന്‍

ശിവകാര്‍ത്തികേയന്‍ നായകനാകുന്ന തമിഴ് പിരീഡ് ഡ്രാമ ചിത്രം പരാശക്തി തിയേറ്റര്‍ റിലീസിന്...

റഷ്യയിൽ വീണ്ടും വൻ ഭൂചലനം; സുനാമി മുന്നറിയിപ്പ്

റഷ്യയിൽ വീണ്ടും വൻ ഭൂചലനം. റഷ്യയിലെ കാംചത്ക ഉപദ്വീപിൻ്റെ പ്രദേശത്താണ് ഭൂചലനം...

Topics

ആദ്യ വനിതാ ചീഫ് ജസ്റ്റിസിൽ നിന്ന് പ്രധാനമന്ത്രിയിലേക്ക്; ആരാണ് നേപ്പാളിൻ്റെ പുതിയ പ്രധാനമന്ത്രി സുശീല കര്‍ക്കി?

നേപ്പാളിന്റെ ഇടക്കാല പ്രധാനമന്ത്രിയായി മുൻ ചീഫ് ജസ്റ്റിസ് സുശീല കർക്കി സത്യപ്രതിജ്ഞ...

പ്രധാനമന്ത്രി ഇന്ന് മണിപ്പൂരിൽ; സന്ദർശനം വംശീയ കലാപം ആരംഭിച്ച് രണ്ട് വർഷങ്ങൾക്ക് ശേഷം

വംശീയ കലാപം ആരംഭിച്ച് രണ്ട് വർഷങ്ങൾക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന്...

മിസോറം സംസ്ഥാനം ഇന്ന് മുതൽ റെയിൽവേ ഭൂപടത്തിൽ; പ്രധാനമന്ത്രി നാടിന് സമ‍ർപ്പിക്കും!

സംസ്ഥാനം ഇന്ന് മുതൽ ദേശീയ റെയിൽവേ ശൃംഖലയുടെ ഭാഗമാകുകയാണ്. ബൈരാബി- സായ്‌രങ്...
spot_img

Related Articles

Popular Categories

spot_img