ഹെഡിങ്‌ലിയില്‍ ‘ജയിച്ചിട്ടും’ തോറ്റ ഇന്ത്യ; പിഴച്ചതെവിടെ?

ഹെഡിങ്‌ലിയില്‍ എല്ലാം ഇന്ത്യയ്ക്ക് അനുകൂലമായിരുന്നു. ഇംഗ്ലീഷ് മേഘങ്ങള്‍പ്പോലും പുതുയുഗപ്പിറവിക്ക് കുടപിടിക്കുകയായിരുന്നു. പരിചയസമ്പത്തിന്റെ തലപ്പൊക്കത്തിന്റെ അഭാവം മറികടന്ന ബാറ്റിങ് നിര. രണ്ട് ഇന്നിങ്സിലുമായി 835 റണ്‍സ്, അഞ്ച് സെഞ്ച്വറികള്‍. ഓപ്പണര്‍മാരും നായകനും ഉപനായകനും ലോക ഒന്നാം നമ്പര്‍ ബൗളറും ഒരുപോലെ തിളങ്ങിയ മത്സരം. എന്നിട്ടും, അഞ്ചാം ദിനം കളി അവസാനിക്കുമ്പോള്‍ പരമ്പരയില്‍ 1-0ന് പിന്നിലേക്ക് തള്ളപ്പെട്ടു ഇന്ത്യ. അതും മത്സരത്തിലെ 15 സെഷന്റെ ഭൂരിഭാഗവും അനുകൂലമാക്കിയതിന് ശേഷം, എന്തുകൊണ്ട് ഈ തോല്‍വി.

പരാജയത്തിന് ശേഷം മുഖ്യപരിശീലകൻ ഗൗതം ഗംഭീര്‍ പറഞ്ഞു. ഒന്നാം ഇന്നിങ്സില്‍ 600 റണ്‍സിന് മുകളിലൂണ്ടായിരുന്നെങ്കില്‍ ഇന്ത്യയ്ക്ക് മത്സരത്തിലുടനീളം ആധിപത്യം സ്ഥാപിക്കാനാകുമായിരുന്നെന്ന്. നായകൻ ശുഭ്‌മാൻ ഗില്ലിന്റെ പ്രതികരണം രണ്ടാം ഇന്നിങ്സിനോട് ചേര്‍ന്നായിരുന്നു. 430 റണ്‍സ് ലീഡ് എത്തുമ്പോള്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു ലക്ഷ്യമെന്ന് ഗില്ലിന്റെ വാക്കുകള്‍. മേല്‍പ്പറഞ്ഞ രണ്ട് സാഹചര്യങ്ങളും സാധ്യമാകുന്ന ഒന്നുതന്നെയായിരുന്നു. അതുകൊണ്ട് ഇരുവരുടേയും കണക്കുകൂട്ടലുകള്‍ ന്യായീകരിക്കപ്പെടുന്നു.

ഒന്നാം ഇന്നിങ്സില്‍ 430-3 എന്ന നിലയില്‍ നിന്നാണ് ഇന്ത്യ 471 റണ്‍സില്‍ പുറത്താകുന്നത്. അവസാന ഏഴ് വിക്കറ്റുകള്‍ വീഴാൻ ആവശ്യമായ ദൈര്‍ഘ്യം കേവലം 41 റണ്‍സ് മാത്രം. രണ്ടാം ഇന്നിങ്സ് ഇതിന്റെ ആവര്‍ത്തനമായി മാറി. 333-4, രണ്ടാം ഇന്നിങ്സിനെ സംബന്ധിച്ച് ഇതൊരു റണ്‍മല തന്നെയാണ്. ഇവിടെനിന്ന് 364ലേക്ക് ഇന്ത്യയുടെ ഇന്നിങ്സ് മാറിമറിഞ്ഞു. ആറ് വിക്കറ്റ് പൊലിഞ്ഞപ്പോള്‍ ഇന്ത്യൻ ബാറ്റര്‍മാര്‍ക്ക് സ്കോര്‍ബോര്‍ഡിലേക്ക് ചേര്‍ക്കാനായത് 31 റണ്‍സ്. ഗംഭീറിന്റേയും ഗില്ലിന്റേയും ലക്ഷ്യങ്ങള്‍ തെറ്റിയതും ഇംഗ്ലണ്ടിന് മത്സരത്തിലേക്ക് തിരിച്ചുവരാനുള്ള അവസരം ഒരുങ്ങിയതും ഇവിടെയായിരുന്നു.

Hot this week

നിയമസഭാ തെരഞ്ഞെടുപ്പിലെ പോസ്റ്റൽ ബാലറ്റ് വിവാ​ദം; കണക്ക് പുറത്ത് വിടാതെ തെരഞ്ഞെടുപ്പ് കമ്മീഷൻ

 തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കാറായിട്ടും പോസ്റ്റൽ ബാലറ്റുകളുടെ കൃത്യമായ കണക്ക് പുറത്ത് വിടാതെ...

ഇൻസ്റ്റാഗ്രാം പോസ്റ്റ് വധഭീഷണിയായി;മുൻ എഫ്ബിഐ മേധാവി ജെയിംസ് കോമിക്കെതിരെ വീണ്ടും കേസ്, 10 വർഷം വരെ തടവിന് സാധ്യത  

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് മുൻ എഫ്ബിഐ ഡയറക്ടർ...

റവ.ജീവൻ ജോണിനും കുടുംബത്തിനും സമുചിത യാത്രയയപ്പു നൽകി

ട്രിനിറ്റി മാർത്തോമാ ഇടവകയിൽ അസിസ്റ്റന്റ് വികാരിയായിരുന്ന്  മൂന്നു വർഷത്തെ സ്തുത്യർഹ സേവനത്തിനു...

ഡാളസിൽ കനത്ത നാശനഷ്ടം: ചുഴലിക്കാറ്റും ആലിപ്പഴ വീഴ്ചയും ഉത്തർ ടെക്സാസിനെ പിടിച്ചുലച്ചു

ചൊവ്വാഴ്ച വൈകുന്നേരം ഉത്തർ ടെക്സാസ് മേഖലയിൽ ഉണ്ടായ ശക്തമായ ചുഴലിക്കാറ്റിലും കൊടുങ്കാറ്റിലും...

ഹിന്ദു ക്ഷേത്രങ്ങൾക്ക് സംരക്ഷണം: അമേരിക്കയിൽ പുതിയ ബിൽ അവതരിപ്പിച്ചു

അമേരിക്കയിൽ ഹിന്ദു ക്ഷേത്രങ്ങൾക്കും മറ്റ് ആരാധനാലയങ്ങൾക്കും നേരെയുള്ള അതിക്രമങ്ങളും തടസ്സങ്ങളും വർധിച്ചുവരുന്ന...

Topics

ട്രംപിന്റെ ചിത്രം ഉൾപ്പെടുത്തിയ പാസ്‌പോർട്ടുകൾ പുറത്തിറക്കാൻ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ്

അമേരിക്കയുടെ 250-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ചിത്രം ഉൾപ്പെടുത്തിയ...

പ്രവാസി മാധ്യമരംഗത്ത് പുതുചരിത്രം കുറിച്ച് ‘ഡി മലയാളി’; ഒന്നാം വാർഷികാഘോഷം പ്രൗഢഗംഭീരം

അമേരിക്കൻ മലയാളി മാധ്യമരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്കും വേറിട്ട വാർത്താ സംസ്കാരത്തിനും തുടക്കമിട്ട...
spot_img

Related Articles

Popular Categories

spot_img