പോപ് ഗായിക റിയാനയുടെ വസതിക്ക് നേരെ വെടിവെപ്പ്

പോപ് ഗായിക റിയാനയുടെ വസതിക്ക് നേരെ വെടിവെപ്പ്. സംഭവം നടക്കുമ്പോൾ റിയാന വീടിനുള്ളിൽ ഉണ്ടായിരുന്നു എന്നാണ് സൂചന. ബെവർലി ഹിൽസിലെ വീടിന്റെ ഗേറ്റിന് എതിർവശത്ത് പാർക്ക് ചെയ്തിരുന്ന വാഹനത്തിൽ നിന്നും ഏകദേശം പത്തോളം തവണ വെടിയുതിർത്തതായാണ് പൊലീസ് റേഡിയോ സന്ദേശങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വെടിവെപ്പിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് അടുത്ത വൃത്തങ്ങൾ അറിയിക്കുന്നത്.

വെടിവെപ്പ് നടത്തിയെന്ന് സംശയിക്കുന്ന ഒരു സ്ത്രീയെ പൊലീസ് സംഭവസ്ഥലത്ത് വച്ച് തന്നെ പിടികൂടി. ഇവരെ കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇവർ ആരാണെന്നോ എന്തിനാണ് വെടിവച്ചത് എന്നതിനെക്കുറിച്ചോ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. റിയാന, പങ്കാളിയായ റാപ്പർ എസാപ് റോക്കി (A$AP Rocky), മക്കളായ റിസ (RZA), റയട്ട് (Riot), റോക്കി (Rocki) എന്നിവർ താമസിക്കുന്നത് ആക്രമണം നടന്ന ഈ വീട്ടിലാണെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിന് പിന്നാലെ റിയാനയുടെ വീടിന് ചുറ്റും പൊലീസ് സുരക്ഷ ശക്തമാക്കി. ഗായിക നിലവിൽ സുരക്ഷിതയാണെന്നാണ് അധികൃതർ അറിയിക്കുന്നത്.

ലോകത്തിലെ ഏറ്റവും കൂടുതൽ വിപണി മൂല്യമുള്ള സംഗീതജ്ഞരിൽ ഒരാളാണ് റിയാന. താരത്തിന്റെ ഏകദേശം 250 ദശലക്ഷത്തിലധികം റെക്കോർഡുകളാണ് ഇതുവരെ വിറ്റഴിച്ചത്. കരീബിയൻ ശൈലിയിലുള്ള ‘മ്യൂസിക് ഓഫ് ദ സൺ’ (Music of the Sun), ‘എ ഗേൾ ലൈക് മീ’ (A Girl Like Me) എന്നീ ആൽബങ്ങളിലൂടെയാണ് റിയാന ശ്രദ്ധിക്കപ്പെട്ടത്. ഈ രണ്ട് ആൽബങ്ങളും യുഎസ് ബിൽബോർഡ് 200 ചാർട്ടിൽ ആദ്യ പത്തിൽ ഇടംപിടിച്ചു.

‘ഗുഡ് ഗേൾ ഗോൺ ബാഡ്’ (Good Girl Gone Bad), ‘റീലോഡഡ്’ (Reloaded) എന്നീ ആൽബങ്ങളിലൂടെ ഡാൻസ്-പോപ്പ്, ആർ ആൻഡ് ബി (R&B) ശൈലികളിലേക്ക് മാറിയ താരം വലിയ പ്രശസ്തിയിലേക്ക് ഉയർന്നു. ഒൻപത് ഗ്രാമി പുരസ്കാരങ്ങൾ സ്വന്തമാക്കിയ റിയാന ഫാഷൻ ഐക്കണും അന്താരാഷ്ട്ര തലത്തിൽ സ്വാധീനമുള്ള ആർട്ടിസ്റ്റുമാണ്.

Hot this week

അമേരിക്ക ശക്തമായ ആക്രമണത്തിന് പദ്ധതിയിടുന്നു; ലക്ഷ്യം ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ തകർക്കുക

ഇറാനെതിരെ അമേരിക്ക ശക്തമായ ആക്രമണം പദ്ധതിയിടുന്നതായി അമേരിക്കൻ മാധ്യമമായ ആക്‌സിയോസ്. യു...

ഇറാനെതിരെയുള്ള നാവിക ഉപരോധമാണ് ഫലപ്രദമെന്ന് ട്രംപ്: ഉപരോധം തുടർന്നാൽ കനത്ത തിരിച്ചടി നൽകുമെന്ന് ഇറാൻ

ഇറാനെതിരെയുള്ള നാവിക ഉപരോധമാണ് നേരിട്ടുള്ള സൈനിക നടപടിയേക്കാൾ ഫലപ്രദമെന്ന് അമേരിക്കൻ പ്രസിഡന്റ്...

ചോദ്യ പേപ്പർ ചോർത്തി, ഇഷ്ടക്കാരെ ഉയർന്ന റാങ്കുകളിലെത്തിച്ചു: പൊലീസ് ട്രെയിനിങ് കോളജിലെ പരീക്ഷയിൽ അട്ടിമറിയെന്ന് പരാതി

പൊലീസ് ട്രെയിനിങ് കോളജിൽ നടത്തിയ പരീക്ഷയിൽ അട്ടിമറിയെന്ന് പരാതി. ചോദ്യ പേപ്പർ...

മധ്യ കേരളത്തിലും തെക്കൻ കേരളത്തിലും വേനൽ മഴ ശക്തമാകും: ആറ് ജില്ലകളിൽ‌ യെല്ലോ അലർ‌ട്ട്

മധ്യ കേരളത്തിലും തെക്കൻ കേരളത്തിലും വേനൽ മഴ ശക്തമാകും. തിരുവനന്തപുരം, കൊല്ലം,...

Topics

അമേരിക്ക ശക്തമായ ആക്രമണത്തിന് പദ്ധതിയിടുന്നു; ലക്ഷ്യം ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ തകർക്കുക

ഇറാനെതിരെ അമേരിക്ക ശക്തമായ ആക്രമണം പദ്ധതിയിടുന്നതായി അമേരിക്കൻ മാധ്യമമായ ആക്‌സിയോസ്. യു...

ഇറാനെതിരെയുള്ള നാവിക ഉപരോധമാണ് ഫലപ്രദമെന്ന് ട്രംപ്: ഉപരോധം തുടർന്നാൽ കനത്ത തിരിച്ചടി നൽകുമെന്ന് ഇറാൻ

ഇറാനെതിരെയുള്ള നാവിക ഉപരോധമാണ് നേരിട്ടുള്ള സൈനിക നടപടിയേക്കാൾ ഫലപ്രദമെന്ന് അമേരിക്കൻ പ്രസിഡന്റ്...

മധ്യ കേരളത്തിലും തെക്കൻ കേരളത്തിലും വേനൽ മഴ ശക്തമാകും: ആറ് ജില്ലകളിൽ‌ യെല്ലോ അലർ‌ട്ട്

മധ്യ കേരളത്തിലും തെക്കൻ കേരളത്തിലും വേനൽ മഴ ശക്തമാകും. തിരുവനന്തപുരം, കൊല്ലം,...

ബെല്ലംകൊണ്ട സായ് ശ്രീനിവാസ് – കാവ്യാ റെഡ്ഡി വിവാഹം ഇന്ന്

നടൻ ബെല്ലംകൊണ്ട സായ് ശ്രീനിവാസും കാവ്യാ റെഡ്ഡിയും തിരുമലയിൽ വിവാഹിതരാകുന്നു. ഏപ്രിൽ...

വെറും പോക്കറ്റ് മണി; ജി- പേയിലെ പുതിയ സിംബൽ ഇതാണ്

അടുത്തകാലത്തായി ഗൂഗിൾപേയിൽ പ്രത്യക്ഷപ്പെട്ട പുതിയ സിംബൽ കണ്ട് ആശങ്കപ്പെട്ടവർ ഏറെയാണ്. എന്താ...

കൊച്ചിയിൽ ഡിജെ പാർട്ടികൾക്ക് നിയന്ത്രണം; സമയം വെട്ടിച്ചുരുക്കി പൊലീസ്

കൊച്ചിയിൽ ഡിജെ പാർട്ടികൾക്ക് നിയന്ത്രണം. രാത്രി 11 മണി ശേഷം പാർട്ടി...
spot_img

Related Articles

Popular Categories

spot_img