വീണ്ടും, വാർത്താപ്രാധാന്യം നേടി മിഷേൽ ഒബാമയുടെ അസാന്നിധ്യം 

ഷിക്കാഗോയിൽ ഇന്ന് നടന്ന ജെസ്സി ജാക്സന്റെ സംസ്കാര ചടങ്ങിൽ മുൻ പ്രസിഡന്റ് ബരാക് ഒബാമ തനിച്ച് പങ്കെടുത്തത് വലിയ വാർത്താപ്രാധാന്യം നേടിയിരിക്കുകയാണ്. ജോ ബൈഡൻ, ബിൽ ക്ലിന്റൺ എന്നിവർ തങ്ങളുടെ പത്നിമാരോടൊപ്പം ചടങ്ങിലെത്തിയപ്പോൾ മിഷേൽ ഒബാമയുടെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു.

തുടർച്ചയായ  ജിമ്മി കാർട്ടറുടെ സംസ്കാര ചടങ്ങിലും ഡൊണാൾഡ് ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലും മിഷേൽ പങ്കെടുത്തിരുന്നില്ല. ഇതാണ് അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടിയത്.

33 വർഷം നീണ്ട ദാമ്പത്യം പ്രതിസന്ധിയിലാണെന്നും ഇരുവരും തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുന്നുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

തന്റെ തീരുമാനങ്ങളെ ആളുകൾ തെറ്റായി വ്യാഖ്യാനിക്കുകയാണെന്ന് മിഷേൽ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. “ഒരു സ്ത്രീ സ്വന്തം താൽപ്പര്യപ്രകാരം തീരുമാനങ്ങൾ എടുക്കുന്നു എന്ന് ചിന്തിക്കുന്നതിന് പകരം, വിവാഹമോചനത്തെക്കുറിച്ചാണ് സമൂഹം ചർച്ച ചെയ്യുന്നത്” എന്ന് അവർ ഒരു പോഡ്‌കാസ്റ്റിൽ പ്രതികരിച്ചിരുന്നു.

നിലവിൽ തന്റെ സ്വതന്ത്രമായ തീരുമാനങ്ങളുമായി മുന്നോട്ട് പോകാനാണ് മിഷേൽ താൽപ്പര്യപ്പെടുന്നത് എന്നാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന.

Hot this week

‘ജന നായക’ന് അപ്രതീക്ഷിത തിരിച്ചടി; റിവൈസിങ് കമ്മിറ്റി സ്ക്രീനിങ് റദ്ദാക്കി

സെൻസർ സർട്ടിഫിക്കേഷൻ പ്രശ്നങ്ങൾ കാരണം റിലീസ് പ്രതിസന്ധിയിലായ വിജയ്‌ ചിത്രം 'ജന...

ടി20 ലോകകപ്പ് കിരീടനേട്ടത്തിൻ്റെ ക്രെഡിറ്റ് ഇതിഹാസങ്ങൾക്ക് സമർപ്പിച്ച് കോച്ച് ഗംഭീർ; ക്യാപ്റ്റൻ സൂര്യക്കും പ്രത്യേക അഭിനന്ദനം

 ടി20 ലോകകപ്പിലെ ചരിത്രനേട്ടത്തിന് പിന്നാലെ കിരീടനേട്ടം മുൻ താരങ്ങളായ രാഹുൽ ദ്രാവിഡിനും...

പ്രമുഖ ചരിത്രകാരൻ കെ.എൻ. പണിക്കർ അന്തരിച്ചു

പ്രമുഖ ചരിത്രകാരൻ കെ. എൻ. പണിക്കർ അന്തരിച്ചു. പട്ടം എസ്‌യുടി ആശുപത്രിയിൽ...

‘ടിക്കി ടാക്ക’യിൽ സർപ്രൈസ് ക്യാമിയോ ഉണ്ടോ? അപ്ഡേറ്റുമായി ആസിഫ് അലി

 സിനിമാപ്രേമികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് രോഹിത് വി.എസ് ഒരുക്കുന്ന ആക്ഷൻ...

Topics

ഗൾഫിൽ പടങ്ങളിറങ്ങുമോ? മലയാള സിനിമാ റിലീസുകൾ പ്രതിസന്ധിയിൽ

മാർച്ച് പകുതി മുതൽ മെയ് വരെ മലയാളി സിനിമാപ്രേമികൾക്ക് ചാകരക്കാലമാണ്. 'പ്രതിഛായ',...

പിന്നെങ്ങനെ മുടി വളരും? ഇങ്ങനെ കുളിച്ചിട്ടും ഷാംപൂ ഉയോഗിച്ചിട്ടും കാര്യമില്ല!

മുടിയുടെ കാര്യത്തിൽ പരാതിക്കാരാണ് കൂടുതലും. പ്രത്യേകിച്ചും പ്രായം 30 കടന്നാൽ പിന്നെ...

ഡാലസിൽ മലയാളം ലൈബ്രറി വിപുലീകരിച്ചു ; പതിനായിരത്തിലധികം പുസ്തകങ്ങളുമായി വായനയുടെ വസന്തം

പ്രവാസലോകത്തെ അക്ഷരസ്നേഹികൾക്കായി കേരള അസോസിയേഷൻ ഓഫ് ഡാലസ്  മലയാളം ലൈബ്രറി വായനക്കാർക്കായി...
spot_img

Related Articles

Popular Categories

spot_img