ഇത് അപകടം ക്ഷണിച്ച് വരുത്തുന്ന പണി; കാർ ആഫ്റ്റർ മാർക്കറ്റ് മോഡിഫിക്കേഷൻ ചെയ്യുമ്പോൾ ശ്രദ്ധിക്കുക!

കാറുവാങ്ങുമ്പോൾ കയ്യിലെ പണം മാത്രമല്ല നമ്മുടെ താൽപ്പര്യങ്ങളും നോക്കിയാണ് തെരഞ്ഞെടുപ്പ് നടത്തുക. ഇഷ്ടമുള്ള മോഡൽ, നിറം അങ്ങനെ പലതും നോക്കിയാണ് തീരുമാനിക്കുന്നത്. ഇനി സ്വന്തമാക്കി കഴിഞ്ഞാലും ചിലർക്ക് തോന്നും ഒന്നുകൂടി കളറാക്കാൻ. അതിനായി ചില്ലറ മാറ്റങ്ങളും വരുത്തും. ഈ പ്രിയം കൂടി ബേസ് മോഡൽ കാർ വാങ്ങുകയും പിന്നീട് പ്രാദേശിക ആഫ്റ്റർ മാർക്കറ്റിൽ നിന്ന് പുതിയ ഫീച്ചറുകൾ ചേർത്ത് പരിഷ്കരിക്കുന്നവരും കുറവല്ല.

ഇത്തരം പരിഷ്കാരങ്ങൾ അത്ര ഗുണകരമല്ല എന്നാണ് വിദഗ്ധർ പറയുന്നത്. ബേസ്-ടു-ടോപ്പ് കൺവേർഷൻ എന്ന് വിളിക്കുന്ന ഈ പരിഷ്കരിക്കലിന് ചില ദോഷ വശങ്ങളുണ്ട്. ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റങ്ങൾ, അലോയ് വീലുകൾ, ലെതർ സീറ്റ് കവറുകൾ, ആംബിയന്റ് ലൈറ്റിംഗ്, സൺറൂഫുകൾ എന്നിവ പോലുള്ള സവിശേഷതകൾ ചേർക്കാനാണ് ആളുകൾ പലപ്പോഴും തയ്യാറാകുന്നത്. കുറഞ്ഞ ചിലവിൽ അതൊക്കെ ലഭിക്കുമ്പോൾ സന്തോഷം തോന്നുമെങ്കിലും അത് അധികകാലം നീണ്ടു നിൽക്കില്ല എന്നോർക്കുക.

ഇത്തരത്തിൽ നാം വരുത്തുന്ന പരിഷ്കാരങ്ങൾ കാറിന്‍റെ വാറന്‍റി, പുനർവിൽപ്പന മൂല്യം, വിശ്വാസ്യത തുടങ്ങിയവയെ ബാധിക്കും.കാറിന്റെ കമ്പനി വാറണ്ടിയിലാണ് പണി ആദ്യം കിട്ടുക. ഫാക്ടറി സ്പെസിഫിക്കേഷനുകൾക്ക് പുറത്ത് കാറിൽ വരുത്തുന്ന മാറ്റങ്ങൾ വാറണ്ടിയെ ബാധിക്കും. എൽഇഡി ലൈറ്റുകൾ, വലിയ സൗണ്ട് സിസ്റ്റം, അല്ലെങ്കിൽ ഒരു ആഫ്റ്റർ മാർക്കറ്റ് ടച്ച്‌സ്‌ക്രീൻ എന്നിവ സ്ഥാപിക്കുന്നതിന് പലപ്പോഴും കാറിന്റെ വയറിംഗിൽ മാറ്റങ്ങൾ ആവശ്യമാണ്.

ഫാക്ടറി വയറിംഗിൽ കൃത്രിമം കാണിച്ചുകഴിഞ്ഞാൽ, വൈദ്യുത തകരാറുമായി ബന്ധപ്പെട്ട വാറന്റി ക്ലെയിമുകൾ കമ്പനി നിരസിച്ചേക്കാം.ഇസിയു റീമാപ്പിംഗ്, ഉയർന്ന പ്രകടനമുള്ള എയർ ഫിൽട്ടറുകൾ അല്ലെങ്കിൽ കസ്റ്റം എക്‌സ്‌ഹോസ്റ്റുകൾ പോലുള്ള പ്രകടന പരിഷ്‌ക്കരണങ്ങൾ എഞ്ചിൻ, ട്രാൻസ്മിഷൻ എന്നീ മാറ്റങ്ങളും വാറന്റികളെ ബാധിക്കാൻ സാധ്യതയുണ്ട്. വലിയ അലോയി വീലുകളോ വ്യത്യസ്‍തമായ സസ്‌പെൻഷൻ സിസ്റ്റമോ ഇൻസ്റ്റാൾ ചെയ്യുന്നത് പോലും സസ്‌പെൻഷൻ, സ്റ്റിയറിംഗ് സിസ്റ്റം വാറന്റികളെ ഇല്ലാതാക്കാം.

മറ്റൊരു അപകടം വരുന്നത് റീ സെയിൽ വാല്യുവിലാണ്. കാറിന്റെ പുനർവിൽപ്പന മൂല്യം ഉയരുമെന്ന പ്രതീക്ഷയിലാണ് പലരും വാഹനങ്ങളിൽ കാര്യമായ മാറ്റങ്ങൾ വരുത്തുന്നത്. എന്നാൽ ആ കണക്കുകൂട്ടൽ ശരിയല്ല. ഭൂരിഭാഗം ആളുകളും കാര്യമായ മാറ്റങ്ങൾ വരുത്താത്ത സ്റ്റോക്ക് കാറുകളാണ് ഇഷ്ടപ്പെടുന്നത്. പരിഷ്‌ക്കരിച്ച കാറുകൾക്ക് കുറച്ച് ആവശ്യക്കാരേ വിപണിയിലുള്ളൂ.

അതുപോലെ തന്നെ വലിയ മാറ്റങ്ങൾ കാലക്രമേണ വാഹനങ്ങൾക്ക് കാര്യമായ തകരാറുകൾ ഉണ്ടാകാൻ കാരണമാകുന്നു. ആഫ്റ്റർ മാർക്കറ്റ് സൺറൂഫുകളോ ബോഡി മോഡിഫിക്കേഷനുകളോ കാറിന്റെ ഘടനയെ ദുർബലപ്പെടുത്തുന്നു. പല മാറ്റങ്ങലും നിയമ വിരുദ്ധവുമാണ്. പ്രാദേശിക ആഫ്റ്റർ മാർക്കറ്റ് ഇൻസ്റ്റാളേഷനുകൾ പലപ്പോഴും ഫാക്ടറി ഫിറ്റഡ് ഭാഗങ്ങൾ പോലെ കൃത്യതയുള്ളതല്ല. മോശം ഫിറ്റിംഗുകൾ കാലക്രമേണ പാനൽ ശബ്‌ദം, അയഞ്ഞ വയറിംഗ് അല്ലെങ്കിൽ ഇലക്ട്രോണിക് തകരാറുകൾ എന്നിവയ്ക്ക് കാരണമാകും.

ഉച്ചത്തിലുള്ള എക്‌സ്‌ഹോസ്റ്റുകൾ, എഞ്ചിൻ സ്വാപ്പുകൾ, ഘടനാപരമായ മാറ്റങ്ങൾ അല്ലെങ്കിൽ ഉയർന്ന തീവ്രതയുള്ള ലൈറ്റുകൾ പോലുള്ള ചില പരിഷ്കാരങ്ങൾ ഇന്ത്യയിൽ നിയമവിരുദ്ധമായി കണക്കാക്കപ്പെടുന്നു. മറ്റൊരു വില്ലൻ ഇൻഷുറൻസ് പരിരക്ഷയാണ്. കാറിൽ വരുത്തിയ മാറ്റങ്ങൾ ഇൻഷുറൻസ് കമ്പനിയെ അറിയിക്കാതിരിക്കുകയും അപകടത്തിൽ അതേ ഭാഗത്തിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്താൽ ഇൻഷുറൻസ് ക്ലെയിം നിഷേധിക്കപ്പെടാം.

ദീർഘകാല ഉപയോഗം പരിഗണിച്ച കാറു വാങ്ങുന്നു എങ്കിൽ ആദ്യം തന്നെ ഉയർന്ന വേരിയന്റ് വാങ്ങുന്നതാകും നല്ലത്. ഫാക്ടറിയിൽ ഇൻസ്റ്റാൾ ചെയ്ത സവിശേഷതകൾ കാറിനൊപ്പം മികച്ച രീതിയിൽ പ്രവർത്തിക്കുകയും വാറന്റിയിൽ ഉൾപ്പെടുകയും ചെയ്യുന്നവയാകും. ഇനി വാഹനത്തിൽ മാറ്റങ്ങൾ വരുത്താൻ ആഗ്രഹിക്കുന്നവർ ഉയർന്ന നിലവാരമുള്ള പ്ലഗ്-ആൻഡ്-പ്ലേ ആക്‌സസറികൾ ഉപയോഗിച്ച് ചെയ്യുക. ഒപ്പം ഇൻഷുറൻസ് കമ്പനിയിൽ ആ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുകയും വേണം.

Hot this week

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

‘സ്വേച്ഛാധിപത്യത്തിനെതിരെ ശബ്ദിച്ചു കൊണ്ടേയിരിക്കും, പാറ്റകൾ ഒരിക്കലും മരിക്കില്ല’; കേന്ദ്രസർക്കാരിനെതിരെ കോക്രോച്ച് ജനത പാർട്ടി

കേന്ദ്രസർക്കാരിനെതിരെ കോക്രോച്ച് ജനത പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്കെ. കോക്രോച്ച് ജനത...

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....

രത്തന്‍ യു ഖേല്‍ക്കര്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ സെക്രട്ടറി, നിയമന ഉത്തരവിറങ്ങി

രത്തൻ യു ഖേൽക്കറെ മുഖ്യമന്ത്രിയുടെ ഓഫീസ് സെക്രട്ടറി ആയി നിയമിച്ചു ഉത്തരവിറങ്ങി....

രാജ്യത്ത് ഇന്ധനവില വീണ്ടുംകൂട്ടി, 10 ദിവസത്തിനിടെ മൂന്നാം തവണ; ഇന്ത്യ 5% മാത്രമാണ് വർധിപ്പിച്ചത്; ന്യായീകരിച്ച് കേന്ദ്രം

തുടർച്ചയായ ഇന്ധന വില വർധനവിൽ ന്യായീകരിച്ച് കേന്ദ്രം.അന്തരാഷ്ട്ര വിപണിയിൽ എണ്ണവില 20...

Topics

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....

രത്തന്‍ യു ഖേല്‍ക്കര്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ സെക്രട്ടറി, നിയമന ഉത്തരവിറങ്ങി

രത്തൻ യു ഖേൽക്കറെ മുഖ്യമന്ത്രിയുടെ ഓഫീസ് സെക്രട്ടറി ആയി നിയമിച്ചു ഉത്തരവിറങ്ങി....

രാജ്യത്ത് ഇന്ധനവില വീണ്ടുംകൂട്ടി, 10 ദിവസത്തിനിടെ മൂന്നാം തവണ; ഇന്ത്യ 5% മാത്രമാണ് വർധിപ്പിച്ചത്; ന്യായീകരിച്ച് കേന്ദ്രം

തുടർച്ചയായ ഇന്ധന വില വർധനവിൽ ന്യായീകരിച്ച് കേന്ദ്രം.അന്തരാഷ്ട്ര വിപണിയിൽ എണ്ണവില 20...

എബോള വൈറസ് വ്യാപനം; കൊച്ചി വിമാനത്താവളത്തിൽ മുൻകരുതൽ നടപടികൾ ശക്തമാക്കി, 24 മണിക്കൂർ നിരീക്ഷണം

എബോള വൈറസ് ബാധ വ്യാപനവുമായി ബന്ധപ്പെട്ട് കൊച്ചി വിമാനത്താവളത്തിൽ മുൻകരുതൽ നടപടികൾ...

വർധിച്ച ഇന്ധന ആവശ്യകത; വിതരണ ശൃംഖല ശക്തിപ്പെടുത്തി ബിപിസിഎൽ

രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും ആവശ്യകത വർധിക്കുന്ന സാഹചര്യത്തിൽ ചെറുകിട നഗരങ്ങളിലും പ്രാദേശിക...

വിദേശത്ത് ജനിച്ച് യുഎസ് പൗരത്വമെടുത്തവർക്ക് ജനപ്രതിനിധികളാകുന്നതിൽ വിലക്ക്; നിർദ്ദേശത്തിനെതിരെ ശക്തമായ പ്രതിഷേധം

അമേരിക്കയിൽ വിദേശത്ത് ജനിച്ച് പിന്നീട് പൗരത്വം നേടിയവർക്ക് കോൺഗ്രസ് അംഗങ്ങളോ ജഡ്ജിമാരോ...
spot_img

Related Articles

Popular Categories

spot_img