ഇന്ത്യ-പാകിസ്ഥാൻ വിഭജനകാലത്ത് നടക്കുന്ന പ്രണയകഥയുമായി ഇംതിയാസ് അലി. ‘മേം വാപ്പസ് ആവൂംഗ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടു. രണ്ട് വ്യത്യസ്ത കാലഘട്ടങ്ങളിലായാണ് ഈ പ്രണയകഥ നടക്കുന്നതെന്നാണ് ടീസർ നൽകുന്ന സൂചന.
ദിൽജിത്ത് ദോസഞ്ച്, വേദാങ് റെയ്‌ന, ഷർവാരി വാഗ്, നസീറുദ്ദീൻ ഷാ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. എ.ആർ. റഹ്മാൻ ആണ് സംഗീതം ഒരുക്കുന്നത്. വരികൾ ഇർഷാദ് കാമിൽ.
ഇംതിയാസ് അലി – എ.ആർ. റഹ്മാൻ – ഇർഷാദ് കാമിൽ സഖ്യം വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഈ കൂട്ടുകെട്ടിൽ പിറന്ന ‘അമർ സിംഗ് ചംകില’, ‘തമാശ’, ‘ഹൈവേ’ എന്നീ ചിത്രങ്ങളിലെ പാട്ടുകൾ വലിയ ഹിറ്റുകളായിരുന്നു. ‘അമർ സിംഗ് ചംകില’യ്ക്ക് ശേഷം ഇംതിയാസ് അലിയും ദിൽജിത്തും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ‘മേം വാപസ് ആവൂംഗ’.



