ഹാരിസ് കൗണ്ടി ,സർക്കാർ ജീവനക്കാർക്ക് തങ്ങളുടെ അവകാശങ്ങൾക്കായി ശബ്ദമുയർത്താൻ അനുമതി നൽകുന്ന ടെക്സസ്സിലെ ആദ്യ കൗണ്ടി

ഹാരിസ് കൗണ്ടിയിലെ സർക്കാർ ജീവനക്കാർക്ക് തങ്ങളുടെ അവകാശങ്ങൾക്കായി ശബ്ദമുയർത്താൻ പുതിയ ലേബർ പോളിസി (Labor Policy) വരുന്നു. ഇത്തരമൊരു പരിഷ്കാരം നടപ്പിലാക്കുന്ന ടെക്സസിലെ ആദ്യത്തെ കൗണ്ടിയാണ് ഹാരിസ് കൗണ്ടി.

കൗണ്ടി ജീവനക്കാർക്ക് ശമ്പള വർദ്ധനവിനും മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങൾക്കുമായി തൊഴിലാളി സംഘടനകളുടെ  സഹായം തേടാൻ അനുമതി നൽകുന്ന നയത്തിന് കൗണ്ടി കമ്മീഷണർമാർ അംഗീകാരം നൽകി.

 ടെക്സസ് നിയമപ്രകാരം പോലീസ്, ഫയർഫോഴ്‌സ് ഒഴികെയുള്ള പൊതുമേഖലാ ജീവനക്കാർക്ക് കൂട്ടായ വിലപേശലിന് അനുമതിയില്ല. എന്നാൽ ഈ പുതിയ നയം വഴി തൊഴിലാളികൾക്ക് പരാതികൾ ബോധിപ്പിക്കാനും ചർച്ചകൾ നടത്താനും സാധിക്കും.

അഞ്ചംഗ കമ്മീഷണർ കോടതിയിൽ 3-1 എന്ന വോട്ടിനാണ് നയം പാസാക്കിയത്. റിപ്പബ്ലിക്കൻ കമ്മീഷണറായ ടോം റാംസെ ഇതിനെ എതിർത്തു.

കുറഞ്ഞത് 20% ജീവനക്കാരുടെ പിന്തുണയുള്ള സംഘടനകളെ പ്രതിനിധികളായി അംഗീകരിക്കും. ഇവരും കൗണ്ടി മാനേജ്‌മെന്റും ഉൾപ്പെടുന്ന ഒരു സമിതി രൂപീകരിച്ച് പ്രശ്നങ്ങൾ ചർച്ച ചെയ്യുകയും ശുപാർശകൾ സമർപ്പിക്കുകയും ചെയ്യും.

 ഏകദേശം 20,000 ജീവനക്കാരുള്ള ഹാരിസ് കൗണ്ടിയിൽ, തൊഴിലാളികൾക്ക് മാന്യമായ പരിഗണനയും മെച്ചപ്പെട്ട സേവന സാഹചര്യങ്ങളും ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ഈ നീക്കം സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നും യൂണിയനുകളെ പിൻവാതിലിലൂടെ പ്രവേശിപ്പിക്കാനുള്ള ശ്രമമാണെന്നും ആരോപിച്ച് ചില രാഷ്ട്രീയ നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്.

Hot this week

എസ്എസ്എല്‍സി ഫല പ്രഖ്യാപനം മറ്റന്നാള്‍ ഉണ്ടാകില്ലെന്ന് സൂചന; ഒരറിയിപ്പും ലഭിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍

എസ്എസ്എല്‍സി ഫലപ്രഖ്യാപനത്തില്‍ അവ്യക്തത. മറ്റന്നാള്‍ ഫല പ്രഖ്യാപനം ഉണ്ടാകില്ലെന്ന് സൂചന. ഇതുവരെ...

പ്രതിപക്ഷ അമരക്കാരനാര്? പ്രതിപക്ഷ നേതാവിനെ സിപിഐഎം കേന്ദ്ര നേതൃത്വം നിര്‍ദ്ദേശിക്കും

പ്രതിപക്ഷ നേതാവിനെ സിപിഐഎം കേന്ദ്ര നേതൃത്വം നിര്‍ദ്ദേശിക്കും. സംസ്ഥാന നേതൃയോഗത്തിലെ ചര്‍ച്ചകള്‍ക്ക്...

മുഖ്യമന്ത്രി ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലേക്ക്; പ്രഖ്യാപനം ഇന്ന് തന്നെ ഉണ്ടാകുമെന്നാണ് സൂചന

മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള കോണ്‍ഗ്രസിലെ മാരത്തണ്‍ ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലേക്ക്. പ്രഖ്യാപനം ഇന്ന്...

മുഖ്യമന്ത്രി ആര് എന്നത് 24 മണിക്കൂറിൽ അറിയാം, പട്ടികയിൽ ഞാനില്ല; ജനവികാരം രാഹുൽഗാന്ധിക്ക് മനസിലായി; കെ മുരളീധരൻ

കേരള മുഖ്യമന്ത്രി ആര് എന്നതിൽ 24 മണിക്കൂറിൽ തീരുമാനമുണ്ടാകുമെന്ന് കെ മുരളീധരൻ....

സ്ഫോടകവസ്തുക്കൾ നിറച്ച ഓട്ടോറിക്ഷ പൊട്ടിത്തെറിച്ചു; പാകിസ്താനിൽ ചാവേറാക്രമണം; 8 മരണം, 35 പേർക്ക് പരുക്ക്

പാകിസ്താനിൽ ചാവേറാക്രമണം. എട്ട് പേർ മരിച്ചു. 35 പേർക്ക് പരുക്ക്. ഖൈബർ...

Topics

എസ്എസ്എല്‍സി ഫല പ്രഖ്യാപനം മറ്റന്നാള്‍ ഉണ്ടാകില്ലെന്ന് സൂചന; ഒരറിയിപ്പും ലഭിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍

എസ്എസ്എല്‍സി ഫലപ്രഖ്യാപനത്തില്‍ അവ്യക്തത. മറ്റന്നാള്‍ ഫല പ്രഖ്യാപനം ഉണ്ടാകില്ലെന്ന് സൂചന. ഇതുവരെ...

പ്രതിപക്ഷ അമരക്കാരനാര്? പ്രതിപക്ഷ നേതാവിനെ സിപിഐഎം കേന്ദ്ര നേതൃത്വം നിര്‍ദ്ദേശിക്കും

പ്രതിപക്ഷ നേതാവിനെ സിപിഐഎം കേന്ദ്ര നേതൃത്വം നിര്‍ദ്ദേശിക്കും. സംസ്ഥാന നേതൃയോഗത്തിലെ ചര്‍ച്ചകള്‍ക്ക്...

മുഖ്യമന്ത്രി ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലേക്ക്; പ്രഖ്യാപനം ഇന്ന് തന്നെ ഉണ്ടാകുമെന്നാണ് സൂചന

മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള കോണ്‍ഗ്രസിലെ മാരത്തണ്‍ ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലേക്ക്. പ്രഖ്യാപനം ഇന്ന്...

മുഖ്യമന്ത്രി ആര് എന്നത് 24 മണിക്കൂറിൽ അറിയാം, പട്ടികയിൽ ഞാനില്ല; ജനവികാരം രാഹുൽഗാന്ധിക്ക് മനസിലായി; കെ മുരളീധരൻ

കേരള മുഖ്യമന്ത്രി ആര് എന്നതിൽ 24 മണിക്കൂറിൽ തീരുമാനമുണ്ടാകുമെന്ന് കെ മുരളീധരൻ....

വെള്ളിയാഴ്ചത്തെ എസ്എസ്എൽസി ഫലപ്രഖ്യാപനം മാറ്റിവയ്ക്കുമോ ? പ്രഖ്യാപനത്തിൽ അനിശ്ചിതത്വം

സംസ്ഥാനത്ത് ഭരണമാറ്റം സംഭവിച്ചെങ്കിലും പുതിയ സർക്കാർ അധികാരമേൽക്കാത്തതിനാൽ ഇത്തവണത്തെ എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ...

ചോദ്യപേപ്പര്‍ ചോര്‍ച്ച; മെയ് 3ന് നടത്തിയ നീറ്റ് യുജി പരീക്ഷ റദ്ദാക്കി

ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടർന്ന് നീറ്റ് യുജി പരീക്ഷ റദ്ദാക്കി. മെയ് 3ന്...

ഒടുവില്‍ കൊതുക് അവിടെയും എത്തി; റെയ്‌ക്‌ജാവിക്കിന് “ആ പദവി” നഷ്ടമായി

ഭൂമിയില്‍ കൊതുകില്ലാതിരുന്ന പ്രദേശം എന്ന പദവി റെയ്‌ക്‌ജാവിക്കിന് നഷ്ടമായി. തണുത്ത സമുദ്ര...
spot_img

Related Articles

Popular Categories

spot_img