അമേരിക്കൻ ഹിന്ദു ഏകത സമ്മേളനം  മാർച്ച് 28ന്

   കെ.എച്ച്.എൻ.എ. യുടെ ആഭിമുഖ്യത്തിൽ ലോകസമാധാനത്തിന്റെ സന്ദേശമുണർത്തുന്ന സനാതനധർമ്മത്തിന്റെ സംരക്ഷണം, ഹൈന്ദവ ഐക്യം, വിശ്വാസികളുടെ സാമൂഹ്യ സുരക്ഷ എന്നിവ ലക്ഷ്യമാക്കി വടക്കേ അമേരിക്കയിലെ മുഴുവൻ മലയാളി ഹൈന്ദവ സംഘടനകളെയും പങ്കെടുപ്പിച്ചുകൊണ്ട് മാർച്ച് 28 ന് അമേരിക്കൻ ഹിന്ദു ഏകത സമ്മേളനം സംഘടിപ്പിക്കുന്നു.

 അടുത്തൊരു  ലോകമഹായുദ്ധ ഭീഷണിയുടെ ആശങ്കയിൽ അമേരിക്കയും  ലോകജനതയും  എത്തിനിൽക്കുമ്പോൾ വിശ്വശാന്തിക്കായി ഭാരതത്തെയും ആർഷഭാരത ദാർശനികതയേയും ലോകം പ്രതീക്ഷയോടെ ഉറ്റുനോക്കുന്നു. സമസ്ത ലോകത്തിന്റെയും ഉയർച്ചക്കായി പ്രാർത്ഥിക്കുന്ന വൈദികപരമ്പര്യത്തിൽ ഉറച്ചുനിന്നുള്ള ഹൈന്ദവശാക്തീകരണം ഇന്ത്യയിലും ലോകത്താകമാനവും ഇന്ന് വിജയകരമായി മുന്നേറുകയാണ്. അതിന്റ ഭാഗമായിട്ടാണ് അമേരിക്കയിലും അത്തരമൊരു ഏകത സംഗമം സംഘടിപ്പിക്കുന്നത്.

 വടക്കേ അമേരിക്കയിലെ അൻപതില്പരം ഹൈന്ദവ കൂട്ടായ്മകളും കെ എച്ച് എൻ എ അംഗസംഘടനകളും പങ്കെടുക്കുന്ന സമ്മേളനത്തിൽ അഖില ഭാരത പ്രജ്ഞ പ്രവാഹ്‌ കേന്ദ്ര സംയോജകൻ ജെ നന്ദകുമാർ മുഖ്യ പ്രഭാഷണം നടത്തുന്നു. കഴിഞ്ഞ രണ്ടര പതിറ്റാണ്ടിലേറെ കാലമായി മുഴുവൻ സമയ സമാജ പ്രവർത്തകനായ നന്ദകുമാർ അറിയപ്പെടുന്ന രാഷ്ട്രീയ ചിന്തകനും എഴുത്തുകാരനും സർവ്വോപരി ഹിന്ദുത്വ രാഷ്ട്രമീമാംസയുടെ സൈദ്ധാന്തിക മുഖവുമാണ്. അഖിലേന്ത്യ അടിസ്ഥാനത്തിൽ ബൗദ്ധിക മേഖലയിലും സമാജ പ്രവർത്തനങ്ങളിലും വ്യാപരിക്കുന്ന അദ്ദേഹം ഇംഗ്ലീഷിലും ഹിന്ദിയിലും മലയാളത്തിലുമായി നിരവധി പുസ്തകങ്ങളും പ്രബന്ധങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സർവ്വഭൂത സമഭാവന സാധ്യമാക്കുന്ന സംഘ നിർമ്മിതിയും സമാജ സേവനവും പ്രതിപാദിക്കുന്ന സംഗമത്തിൽ വിവിധ പ്രാദേശിക ഹൈന്ദവ നേതാക്കളും കെ എച്ച് എൻ എ ഭാരവാഹികളും സംസാരിക്കുന്നു. സംവാദന നിയന്ത്രികനായി ശ്രീ സുരേന്ദ്രൻ നായർ പ്രവർത്തിക്കും . അമേരിക്കയിലെ എല്ലാ സജ്ജനങ്ങളുടെയും സംഘടനപ്രതിനിധികളുടെയും സാന്നിധ്യം അഭ്യർത്ഥിക്കുന്നതായി പ്രസിഡന്റ് റ്റി ഉണ്ണികൃഷ്ണൻ സെക്രട്ടറി സിനു നായർ ട്രഷറർ അശോക്‌ മേനോൻ ട്രസ്റ്റി ബോർഡ് ചെയർ പേഴ്സൺ വനജ നായർ എന്നിവർ സംയുക്തമായി അഭ്യർത്ഥിച്ചു.

Hot this week

അങ്കത്തട്ട് @അമേരിക്ക : കേരള ഇലക്ഷൻ 2026 ഡിബേറ്റ് –  മാർച്ച് 29 ന് ഞായറാഴ്ച ഹൂസ്റ്റണിൽ  – ഒരുക്കങ്ങൾ പൂർത്തിയായി

ആസന്നമായിരിക്കുന്ന കേരള നിയമസഭാ തിര ഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള  പ്രചാരണം കേരളത്തിൽ ആവേശത്തിന്റെ അലയടികൾ...

യുഎസ് കറൻസി നോട്ടുകളിൽ ട്രംപിന്റെ ഒപ്പ് വരുന്നു; ചരിത്രത്തിലാദ്യമായി ഒരു അമേരിക്കൻ പ്രസിഡന്റ്

 അമേരിക്കൻ ചരിത്രത്തിലാദ്യമായി ഒരു സിറ്റിംഗ് പ്രസിഡന്റിന്റെ ഒപ്പ് കറൻസി നോട്ടുകളിൽ (ഡോളർ)...

ഗർഭഛിദ്ര ഗുളികകളുടെ ഓൺലൈൻ വിൽപ്പനയ്‌ക്കെതിരെ യുഎസ് സെനറ്റർമാർ; ഇന്ത്യയിലെ വിതരണ ശൃംഖലയെക്കുറിച്ചും മുന്നറിയിപ്പ്

അനധികൃതമായി ഓൺലൈൻ വഴി ഗർഭഛിദ്ര ഗുളികകൾ വിൽക്കുന്നതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന്...

ട്രംപിന് ‘അമേരിക്ക ഫസ്റ്റ്’ പുരസ്കാരം; വിമർശനവുമായി ഡെമോക്രാറ്റുകൾ

ഇറാനുമായുള്ള യുദ്ധം, ഗവൺമെന്റ് ഷട്ട്ഡൗൺ തുടങ്ങിയ പ്രതിസന്ധികൾക്കിടയിൽ മുൻ പ്രസിഡന്റ് ഡൊണാൾഡ്...

വിൻസർ മലയാളി അസോസിയേഷൻ ബാഡ്മിന്റൺ ടൂർണമെന്റ് ഏപ്രിൽ 11-ന്

വിൻസർ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ബാഡ്മിന്റൺ ഗ്രാൻഡ് ടൂർണമെന്റ് നടത്തപ്പെടുന്നു. ഏപ്രിൽ...

Topics

കാൻസർ രോഗികൾക്കുള്ള മെഡിക്കൽ സഹായം വിതരണം ചെയ്ത് ജോയ്ആലുക്കാസ് ഫൗണ്ടേഷൻ

നിർധന കുടുംബങ്ങളിലെ കാൻസർ രോഗികൾക്ക് അവശ്യ മരുന്നുകൾ ലഭ്യമാക്കുന്ന മെഡിക്കൽ സഹായ...

മാരാകണ്ടത്തിൽ ജോർജ് ഇട്ടൻ ഇസാഫ് ബാങ്ക് നോൺ- എക്സിക്യുട്ടീവ് ഡയറക്ടർ

തൃശ്ശൂർ ആസ്ഥാനമായ ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിന്റെ നോൺ- എക്സിക്യുട്ടീവ് ഡയറക്ടറായി...

ഇന്ത്യന്‍ ജൂറിസ്പ്രൂഡന്‍സിന്റെ ആഭിമുഖ്യത്തില്‍ പ്രഭാഷണം സംഘടിപ്പിച്ചു

ശ്രീശങ്കരാചര്യ സംസ്കൃത സർവകലാശാലയിലെ അഡ്വാന്‍സ്ഡ് സ്റ്റഡി സെന്റര്‍ ഫോര്‍ ഇന്ത്യന്‍ ജൂറിസ്പ്രൂഡന്‍സിന്റെ...
spot_img

Related Articles

Popular Categories

spot_img