ഇത് ഉണ്ടാക്കിയ ഈ പപ്പടക്കാരൻ ആരാണ്?”എന്ത് രുചികരമായ പപ്പടം” സമൂഹമാധ്യമങ്ങളിൽ ചിരി പടർത്തി ഡാനിഷ് ഇൻഫ്ലുവൻസറുടെ പപ്പടക്കഥ!

ഡാനിഷ് ഇൻഫ്ലുവൻസർ ബുക്കാർഡ് ബിറ്റെസിയുടെ ഒരു സങ്കടകഥ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചിരി പട‍ർത്തുകയാണ്. നേപ്പാളിൽ നിന്ന് ഒരു പാക്കറ്റ് ഇന്ത്യൻ പപ്പടം വാങ്ങിച്ചു. കോപ്പൻഹേഗനിലെ വീട്ടിലെത്തി കഴിച്ചപ്പോൾ സംഭവം കിടിലൻ. കഴിച്ച് കഴിച്ച് പപ്പടം തീരാനായപ്പോൾ ഒരു ഇൻസ്റ്റാ പോസ്റ്റിട്ടു, “ഈ പപ്പടം എവിടെ കിട്ടും? ഇതുണ്ടാക്കുന്ന ചേട്ടൻ പൊളിയാണ് അങ്ങേരെ അറിയാവുന്നവർ പറഞ്ഞുതരിക, പപ്പടം കിട്ടുന്ന സ്ഥലവും” ബിറ്റെസിയുടെ പോസ്റ്റിപ്പോൾ ലോകം മുഴുവൻ വൈറലാണ്..

ഇന്ത്യൻ പ്രമുഖ ഫുഡ് ബ്രാൻഡ് ആയ ബിക്കാഡിയുടെ പപ്പടം നേപ്പാളിൽ നിന്ന് മേടിച്ച ഡാനിഷ് ഇൻഫ്ളുവൻസറുടെ പോസ്റ്റാണിപ്പോൾ ചിരി പടർത്തി വൈറലായത്.. മസാലപപ്പടത്തിന്റെ കവറിലെ ചിത്രം ബിക്കാഡിയുടെ ബ്രാൻഡ് അംബാസിഡർ കൂടിയായ സാക്ഷാൽ അമിതാഭ് ബച്ചന്റേതാണ്. ആ ചിത്രം പപ്പട നിർമാതാവിന്റേതാണെന്ന് ഇന്ത്യൻ സിനിമയെക്കുറിച്ചറിയാത്ത ഡാനിഷ് പെൺകുട്ടി തെറ്റിദ്ധരിച്ചതാണ് സംഭവം. കോപ്പൻഹേഗനിലെ വീട്ടിലിരുന്ന് പപ്പടം കഴിച്ചപ്പോൾ ബിറ്റെസിയുടെ മനം നിറച്ചു, ആ കവറിൽ പറയുംപോലെ – ദിൽ കുഷ്. അതുകൊണ്ട് എവിടെ കിട്ടും എന്നന്വേഷിച്ച് ഇൻസ്റ്റാ പോസ്റ്റിട്ടു.

പോസ്റ്റിൽ പറഞ്ഞ വാക്കുകളാണ് ഏറ്റവും രസകരം. “താൻ കഴിച്ചതിൽ വെച്ച് ഏറ്റവും കിടിലൻ ടേസ്റ്റുള്ള പപ്പടമാണിത്, പപ്പടം തീരാനായി.. ഇവിടെ കോപ്പൻഹേഗനിൽ എങ്ങും കിട്ടാനില്ല.. ആരാണീ ഈ ലെജൻഡറി പപ്പടക്കാരൻ? ഈ ചേട്ടനെ അറിയാവുന്നവർ പറഞ്ഞുതരൂ” എന്നും ബിറ്റെസി വീഡിയോയിലൂടെ അഭ്യർഥിച്ചു.

വീഡിയോക്ക് താഴെ രസകരമായ കമന്റുകളിലൂടെ ഹ്യൂമറസായി ട്രോളുകയാണ് സോഷ്യൽ മീഡിയ. ആരാണീ ചേട്ടൻ എന്ന ചോദ്യത്തിന്. ഇങ്ങേരെ എനിക്കറിയാം, ഇൻഡ്യാ ഗേറ്റിന് സമീപം ബസ്മതി അരി കൃഷിയുണ്ട്, പുള്ളിയ്ക്ക് -എന്ന് ഒരാളുടെ കമന്റ്.. പപ്പടം മാത്രമല്ല സോൻ പാപ്പ്ഡിയും ഉണ്ടാക്കുന്നുണ്ട് എന്ന് മറ്റൊരു കമന്റ്. മുംബൈയിലെ വസതിയിലിരുന്ന് ബച്ചൻ ചേട്ടൻ സ്വന്തം കൈകൊണ്ടാണ് ഓരോ പപ്പടവും ഉണ്ടാക്കുന്നതെന്ന് അടുത്ത കമന്റ്… വീഡിയോ ഏതായാലും ലോകം മുഴുവൻ വൈറലാണ്.

Hot this week

പ്രഥമ  ജൂനിയര്‍  ക്ലബ്    ചാമ്പ്യൻഷിപ്പുമായി  കെസിഎ

കേരളത്തിലെ യുവ ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്താനും അവർക്ക് അവസരങ്ങൾ നൽകാനുമായി കേരള...

വൈവിധ്യമാർന്ന  ദൃശ്യവിരുന്നൊരുക്കി ഡാളസ് കേരള അസോസിയേഷൻ ഓണമാഘോഷിച്ചു

വൈവിധ്യമാർന്ന  ദൃശ്യവിരുന്നിനു വേദിയൊരുക്കി ഡാളസ് കേരള അസോസിയേഷൻ സംഘടിപ്പിച്ച ഓണമാഘോഷം ആകർഷകമായി...

അന്താരാഷ്ട്ര മീലാദ് സമ്മേളനം; പ്രചാരണങ്ങൾ പുരോഗമിക്കുന്നു

സെപ്റ്റംബർ 13 ശനിയാഴ്ച കോഴിക്കോട് നടക്കുന്ന അന്താരാഷ്‌ട്ര മീലാദ് സമ്മേളനത്തിന്റെ പ്രചാരണ...

കെ.സി.എസ് ചിക്കാഗോ ഓണം 2025: സംസ്കാരത്തിന്റെയും സന്തോഷത്തിന്റെയും ഒരുമയുടെയും ആഘോഷം

സെപ്റ്റംബർ 7 ഞായറാഴ്ച വൈകുന്നേരം ഡെസ് പ്ലെയിൻസിലെ ക്നാനായ സെന്ററിൽ വെച്ച് കെ.സി.എസ് ചിക്കാഗോ പ്രൗഡ...

‘പ്രിയ സുഹൃത്ത് നരേന്ദ്ര മോദിയുമായി സംസാരിക്കാൻ ആഗ്രഹിക്കുന്നു; ഇന്ത്യയുമായി ചർച്ചകൾ തുടരും’; ഡോണൾഡ് ട്രംപ്

വ്യാപാര കരാറിലെ തടസങ്ങൾ പരിഹരിക്കുന്നതിന് ഇന്ത്യയുമായി ചർച്ചകൾ തുടരുമെന്ന് അമേരിക്കൻ പ്രസിഡന്റ്...

Topics

ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ബ്രസീലിനും അർജൻ്റീനയ്ക്കും ഞെട്ടിക്കുന്ന തോൽവി

2026 ഫുട്ബോൾ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ വമ്പൻമാർക്ക് കാലിടറിയ ദിവസമായിരുന്നു ഇന്ന്....

ഏഷ്യ കപ്പ്: ജയത്തുടക്കമിടാൻ ഇന്ത്യ ഇന്നിറങ്ങും; സഞ്ജു കളിക്കുമോ?

ഏഷ്യ കപ്പ് ക്രിക്കറ്റിൽ ജയത്തുടക്കമിടാൻ ഇന്ത്യ ഇന്നിറങ്ങും. ദുബായിൽ ആതിഥേയരായ യുഎഇ...

ഖത്തറില്‍ ആക്രമണം നടത്താനുള്ള തീരുമാനം നെതന്യാഹുവിൻ്റേത്”; ബോംബ് ആക്രമണത്തെ ന്യായീകരിച്ച് ട്രംപ്

ഖത്തറില്‍ ആക്രമണം നടത്താനുള്ള തീരുമാനം ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിൻ്റേത് ആണെന്ന്...
spot_img

Related Articles

Popular Categories

spot_img