ജ്യോതി എഞ്ചിനീയറിംഗ് കോളേജ് വാര്‍ഷികം വി പി നന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു

 ചെറുതുരുത്തി ജ്യോതി എഞ്ചിനീയറിംഗ് കോളേജിന്റെ 24ാം വാര്‍ഷികം മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് എംഡിയും  കോഴിക്കോട് ഐഐഎം ഗവേണിംഗ് ബോഡി ചെയര്‍മാനുമായ വി പി നന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു. കോളേജ് സാങ്കേതിക മാഗസിന്‍ ‘യുക്തി-2026’ ന്റെ പ്രകാശനവും അദ്ദേഹം നിര്‍വഹിച്ചു. സാങ്കേതിക മേഖലയിലെ നൂതന മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് മികച്ച തൊഴില്‍ സംസ്‌കാരം കെട്ടിപ്പടുക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സാധിക്കണമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ നന്ദകുമാര്‍  ഉദ്‌ബോധിപ്പിച്ചു.

അക്കാദമിക് ഡയറക്ടര്‍ റവ. ഡോ. ജോസ് കണ്ണമ്പുഴയുടെ  അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ഡോ.സോജന്‍ ലാല്‍ റിപ്പോര്‍ട്ടവതരിപ്പിച്ചു. കോളേജ് യൂന്യന്‍ വൈസ് ചെയര്‍ പേഴ്‌സണ്‍ അഞ്ജന രാജന്‍ സ്വാഗതവും രജിസ്ട്രാര്‍ ഡോ.വിഎം സേവ്യര്‍ നന്ദിയും പറഞ്ഞു. മണപ്പുറം ഫിനാന്‍സ് സീനിയര്‍ പിആര്‍ഒ അഷ്‌റഫ് കെഎം ചടങ്ങില്‍ സന്നിഹിതനായിരുന്നു. ഉച്ചയ്ക്കു ശേഷം നടന്ന പ്രത്യേക സെഷനില്‍ വി പി നന്ദകുമാര്‍ അധ്യാപകരും വിദ്യാര്‍ത്ഥികളുമായി സംവദിച്ചു.

വി പി നന്ദകുമാര്‍,  ഫാ.ഡേവിഡ് നെറ്റിക്കാടന്‍,  റവ.ഡോ. ജോസ് കണ്ണമ്പുഴ,  ഡോ. പി സോജന്‍ ലാല്‍ എന്നിവര്‍ വിവിധ അവാര്‍ഡുകള്‍ വിതരണം ചെയ്തു.  ഡോ.വിഎം സേവ്യര്‍ ഓവറോള്‍ ചാംപ്യന്‍മാര്‍ക്കുള്ള ട്രോഫിയും ചിത്ര ശാല ഫിലിം ക്ലബ്ബ് അവാര്‍ഡും നല്‍കി. യുക്തി-2026 മത്സരങ്ങളില്‍ വിജയിച്ചവരേയും കാര്‍പെന്റര്‍ ടീമിനേയും ചടങ്ങില്‍ ആദരിച്ചു.

Hot this week

ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവെച്ചു; രമേശ് ചെന്നിത്തലയടക്കമുള്ളവർ സമർപ്പിച്ച ഹർജി തള്ളി

ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവെച്ചു. നിയമഭേദഗതിക്കെതിരെ രമേശ് ചെന്നിത്തലയടക്കമുള്ളവർ സമർപ്പിച്ച ഹർജി...

എഫ് സി ആർ എ നിയമ ഭേദഗതി; പ്രതിഷേധം ശക്തമാക്കാൻ ഏഴംഗ കോർ കമ്മിറ്റി രൂപീകരിച്ച് സിബിസിഐ

വിദേശ സംഭാവന നിയന്ത്രണ നിയമഭേദഗതിയിൽ പ്രതിഷേധം ശക്തമാക്കാൻ ഏഴംഗ കോർ കമ്മിറ്റി...

ചിരാഗ് 2026 നു തിരി തെളിഞ്ഞു 

തൃശൂർ ജില്ലയിലെ തീരദേശ പഞ്ചായത്തുകളിൽ താമസിക്കുന്ന അതിഥി തൊഴിലാളികളുടെ കുട്ടികളുടെ സമഗ്ര...

“അമ്മ രുചി “വേൾഡ് പീസ് മിഷന്റെ വനിതാ ശാക്തീകരണ പദ്ധതി

വേൾഡ് പീസ് മിഷന്റെ വനിതാ ശാക്തീകരണ പദ്ധതി" അമ്മ രുചി" രാജ്യ...

അരുന്ധതി റോയിക്ക് അമേരിക്കയിൽ നാഷണൽ ബുക്ക് ക്രിട്ടിക്സ് സർക്കിൾ പുരസ്കാരം

 പ്രശസ്ത എഴുത്തുകാരി അരുന്ധതി റോയിയുടെ 'മദർ മേരി കംസ് ടു മീ'...

Topics

കാൻസർ രോഗികൾക്കുള്ള മെഡിക്കൽ സഹായം വിതരണം ചെയ്ത് ജോയ്ആലുക്കാസ് ഫൗണ്ടേഷൻ

നിർധന കുടുംബങ്ങളിലെ കാൻസർ രോഗികൾക്ക് അവശ്യ മരുന്നുകൾ ലഭ്യമാക്കുന്ന മെഡിക്കൽ സഹായ...

ഐ.ഒ.സി യുഎസ്എ കേരള ചാപ്റ്റർ തിരഞ്ഞെടുപ്പ് പ്രചാരണം: രമേശ് ചെന്നിത്തല മുഖ്യാതിഥി

കേരളത്തിലെ രാഷ്ട്രീയ സാഹചര്യം വിലയിരുത്തുന്നതിനും യു.ഡി.എഫിന്റെ വിജയത്തിനായി അമേരിക്കയിലെ മലയാളി സമൂഹത്തിന്...

“ഇറാൻ യുദ്ധം: ഓശാന ഞായർ സന്ദേശത്തിലൂടെ ട്രംപിനെ പരോക്ഷമായി വിമർശിച്ച് ലിയോ പതിനാലാമൻ മാർപ്പാപ്പ”

യുദ്ധത്തെയും അക്രമത്തെയും നിശിതമായി വിമർശിച്ചുകൊണ്ട് ലിയോ പതിനാലാമൻ മാർപ്പാപ്പയുടെ പാം സൺഡേ...
spot_img

Related Articles

Popular Categories

spot_img