ഇറാഖിൽ തടവിലാക്കപ്പെട്ട അമേരിക്കൻ മാധ്യമപ്രവർത്തകയെ മോചിപ്പിച്ചു

ന്യൂയോർക്  ഇറാഖിൽ സായുധ സംഘം തട്ടിക്കൊണ്ടുപോയ അമേരിക്കൻ ഫ്രീലാൻസ് മാധ്യമപ്രവർത്തക ഷെല്ലി കിറ്റിൽസൺ മോചിതയായി.ഏപ്രിൽ 7 ചൊവാഴ്‌ച്ച  തടവുകാരെ കൈമാറുന്നതിന്റെ ഭാഗമായാണ് ഇവരെ വിട്ടയച്ചതെന്ന് ഇറാഖ് ഉദ്യോഗസ്ഥർ അറിയിച്ചു.

കഴിഞ്ഞ ആഴ്ച ബാഗ്ദാദിൽ വെച്ചാണ് ഷെല്ലിയെ ഇറാൻ അനുകൂല മിലിഷ്യ ഗ്രൂപ്പായ ‘കതൈബ് ഹിസ്ബുള്ള’ തട്ടിക്കൊണ്ടുപോയത്.
അമേരിക്കൻ താൽപ്പര്യങ്ങൾക്കെതിരെ പ്രവർത്തിച്ചതിന് പിടിയിലായ ചില മിലിഷ്യ അംഗങ്ങളെ വിട്ടയക്കുന്നതിന് പകരമായാണ് ഷെല്ലിയെ മോചിപ്പിച്ചത്.

ഷെല്ലി ഉടൻ തന്നെ ഇറാഖ് വിടണമെന്ന നിബന്ധനയിലാണ് സായുധ സംഘം ഇവരെ വിട്ടയച്ചത്.
അമേരിക്കൻ പൗരന്മാരെ തട്ടിക്കൊണ്ടുപോകുന്നത് വച്ചുപൊറുപ്പിക്കില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പ്രതികരിച്ചു.

ദീർഘകാലമായി ഇറാഖിലും സിറിയയിലും റിപ്പോർട്ടിംഗ് നടത്തുന്ന മാധ്യമപ്രവർത്തകയാണ് 49-കാരിയായ ഷെല്ലി കിറ്റിൽസൺ. ഇറാഖിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് അമേരിക്കൻ വിദേശകാര്യ വകുപ്പ് പൗരന്മാർക്ക് വീണ്ടും മുന്നറിയിപ്പ് നൽകി.

Hot this week

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിൽ‌’: ട്രംപ്

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക്...

വിസ പ്രതിസന്ധികളും, തീരുവയും അമേരിക്കയോട് ഉന്നയിച്ച് ഇന്ത്യ; മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി എസ് ജയശങ്കർ

ഡൽഹിയിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി...

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം നിർണായകം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതിയിൽ നാളത്തെ മന്ത്രിസഭായോഗം നിർണായകം. ആനുകൂല്യം...

‘കൊച്ചിയെ രാജ്യത്തിന് മാതൃകയായ നഗരമാക്കി മാറ്റണം; സർക്കാർ വരുന്നത് സ്വപ്നതുല്യമായ പദ്ധതികളുമായി’; മുഖ്യമന്ത്രി

രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരള...

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി. ഓൺസ്ക്രീൻ മാർക്കിങ്...

Topics

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....
spot_img

Related Articles

Popular Categories

spot_img