ട്രൈസ്റ്റേറ്റ് കേരളാ ഫോറം  ഓണം ആഗസ്റ്റ് 22 നു  വോൾക്സ്ഫെസ്റ്റ് വെറൈൻ  ഓഡിറ്റോറിയത്തിൽ

ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ നേതൃത്വത്തിൽ ഈ വർഷത്തെ ഓണം ആഘോഷം ആഗസ്റ്റ് 22-ാം തീയതി ശനിയാഴ്ച ഫിലഡൽഫിയയിലെ കാൻസ്റ്റാറ്റർ വോൾക്സ്ഫെസ്റ്റ് വെറൈൻ (Cannstatter), 9130 Academy Road, PA 19114 ഓഡിറ്റോറിയത്തിൽനടത്തപ്പെടുമെന്ന് സംഘാടക സമിതി അറിയിച്ചു.

ഫോറം ചെയർമാൻ ലീനോ സ്കറിയയുടെ നേതൃത്വത്തിലാണ് പരിപാടികൾ ഒരുക്കുന്നത്. ജനറൽ സെക്രട്ടറി ജോബി ജോർജ്, ട്രഷറർ രാജൻ സാമുവേൽ എന്നിവരും സംഘാടക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. ഓണം ചെയർമാനായി ബിനു മാത്യുവും കേരള ഡേ ചെയർമാനായി തോമസ് പോളും നേതൃത്വ നിരയിൽ പ്രവർത്തിക്കുന്നു.

എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍ന്‍മാരായി വിന്‍സന്റ് ഇമ്മാനുവല്‍, ജോര്‍ജ്ജ് ഓലിക്കല്‍, അലക്‌സ് തോമസ്, സുധ കര്‍ത്ത, അഭിലാഷ് ജോൺ, ഫീലിപോസ് ചെറിയാന്‍, ജീമോൻ ജോർജ്, ആഷ അഗസ്റ്റ്യന്‍, ബിനു മാത്യു (ഓണാഘോഷ ചെയര്‍മാന്‍), സുമോദ് നെല്ലിക്കാല (പി.ആര്‍.ഒ), റോണി വറുഗീസ് , (പ്രോഗ്രാം കോഡിനേറ്റര്‍),  ജോര്‍ജ്ജ് നടവയല്‍ (അവാര്‍ഡ് കമ്മറ്റി), സാജന്‍ വറുഗീസ്, (ഐ.റ്റി കോഡിനേറ്റര്‍), അനൂപ് അനു (സോഷ്യല്‍ മീഡിയ കോഡിനേറ്റര്‍), ദിലീപ് ജോര്‍ജ്ജ് (സ്‌പോര്‍ട്‌സ്), ജോൺ പണിക്കര്‍  (ഓഡിറ്റര്‍) എന്നിവർ ഉൾപ്പെട്ട വിപുലമായ കമ്മിറ്റി പരിപാടിയുടെ വിജയത്തിനായി പ്രെവർത്തിക്കുന്നു.

വിവിധ കലാപരിപാടികൾ, സാംസ്കാരിക ഘോഷയാത്ര, ഓണസദ്യ തുടങ്ങിയവ ഉൾപ്പെടുത്തി വിപുലമായ ആഘോഷ പരിപാടികളാണ് സംഘാടകർ ആസൂത്രണം ചെയ്തിരിക്കുന്നത്. മലയാളി സമൂഹത്തിന്റെ സാംസ്കാരിക പാരമ്പര്യവും ഐക്യവും ഉയർത്തിക്കാട്ടുന്ന ഈ മഹോത്സവം ലോകോത്തര നിലവാരത്തിൽ എത്തിക്കാൻ ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന് മുൻകാലങ്ങളിൽ കഴിഞ്ഞിട്ടുണ്ട്.

മലയാളികളുടെ ഏറ്റവും വലിയ സാംസ്കാരിക ഉത്സവമായ ഓണം, സമത്വത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമായ മഹാബലി രാജാവിന്റെ സ്മരണയിലാണ് ആഘോഷിക്കുന്നത്. മഹാബലി രാജാവിന്റെ ഭരണകാലത്ത് കേരളം സമൃദ്ധിയുടെയും സമത്വത്തിന്റെയും നാടായിരുന്നു. മഹാബലിയെ പാതാളത്തിലേക്ക് അയച്ചെങ്കിലും, വർഷത്തിൽ ഒരിക്കൽ തന്റെ ജനങ്ങളെ സന്ദർശിക്കാൻ മഹാബലിക്ക് അനുമതി ലഭിച്ചു എന്ന ഐതിഹാസിക കഥയാണ് ഓണാഘോഷത്തിന്റെ അടിസ്ഥാനം.

ഈ സന്ദർശനത്തെ വരവേൽക്കാൻ മലയാളികൾ പൂക്കളമൊരുക്കി, ഓണസദ്യ ഒരുക്കി, വടം വലി, വള്ളംകളി, തിരുവാതിര, പുലിക്കളി തുടങ്ങിയ കലാപരിപാടികൾ അവതരിപ്പിച്ച് ആഘോഷിക്കുന്നു. അതേ ആവേശത്തോടെയും പാരമ്പര്യത്തോടെയും ട്രൈസ്റ്റേറ്റ് കേരള ഫോറവും ഈ വർഷം വിപുലമായ ഓണാഘോഷമാണ് സംഘടിപ്പിക്കുന്നത്.

വിവിധ കലാപരിപാടികൾ, സാംസ്കാരിക ഘോഷയാത്ര, ആകർഷകമായ ഓണസദ്യ എന്നിവയോടെ മലയാളി സമൂഹത്തിന്റെ ഐക്യവും പാരമ്പര്യവും ഉയർത്തിക്കാട്ടുന്ന ഈ മഹോത്സവത്തിൽ ഏവരും കുടുംബസമേതം പങ്കെടുക്കണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.

Hot this week

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിൽ‌’: ട്രംപ്

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക്...

വിസ പ്രതിസന്ധികളും, തീരുവയും അമേരിക്കയോട് ഉന്നയിച്ച് ഇന്ത്യ; മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി എസ് ജയശങ്കർ

ഡൽഹിയിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി...

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം നിർണായകം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതിയിൽ നാളത്തെ മന്ത്രിസഭായോഗം നിർണായകം. ആനുകൂല്യം...

‘കൊച്ചിയെ രാജ്യത്തിന് മാതൃകയായ നഗരമാക്കി മാറ്റണം; സർക്കാർ വരുന്നത് സ്വപ്നതുല്യമായ പദ്ധതികളുമായി’; മുഖ്യമന്ത്രി

രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരള...

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി. ഓൺസ്ക്രീൻ മാർക്കിങ്...

Topics

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....
spot_img

Related Articles

Popular Categories

spot_img