“അവരുടെ കാത്തിരിപ്പ് ഇനിയും നീട്ടാനാകില്ല, വനിതാ സംവരണം കാലഘട്ടത്തിന്റെ ആവശ്യം”; സ്ത്രീകള്‍ക്ക് കത്തെഴുതി പ്രധാനമന്ത്രി

വനിതാ സംവരണ നിയമ ഭേദഗതി ബിൽ പാർലമെൻ്റ് പരിഗണിക്കാനിരിക്കെ രാജ്യത്തെ സ്ത്രീകൾക്ക് തുറന്ന കത്തെഴുതി പ്രധാനമന്ത്രി നരേന്ദ്ര മോദി. നിയമനിർമാണ സഭകളിൽ വനിതാ പ്രാതിനിധ്യം വർധിപ്പിച്ചാൽ ജനാധിപത്യം കൂടുതൽ ശക്തിപ്പെടുമെന്നാണ് മോദി കത്തിൽ പറയുന്നത്. വിവിധ മേഖലകളിൽ മികവ് പുലർത്തുന്ന സ്ത്രീകൾ, വനിതാ പ്രാതിനിധ്യം വന്നാൽ നിയമനിർമാണ സഭകളിലും മികച്ച പ്രകടനം നടത്തും. സ്ത്രീകളുടെ കാത്തിരിപ്പ് ഇനിയും നീട്ടാനാകില്ലെന്നും രാജ്യമെങ്ങുമുള്ള സ്ത്രീകൾ നിയമഭേദഗതിയെ പ്രശംസിക്കുന്നുവെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. ബിൽ പാസായാൽ 2029 മുതൽ വനിതാ സംവരണം നടപ്പാകും.

ഈ മാസം 16 മുതൽ മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന പ്രത്യേക പാർലമെൻ്റ് സമ്മേളനത്തിൽ ബിൽ ചർച്ച ചെയ്യുമെന്ന് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ദശാബ്ദങ്ങൾ നീണ്ട കാത്തിരിപ്പിന് വിരാമമിടാൻ സമയമായെന്നും രാജ്യം ഒരു പുതിയ ചരിത്രം സൃഷ്ടിക്കുന്നതിന് സാക്ഷ്യം വഹിക്കാൻ പോകുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഡൽഹിയിലെ വിജ്ഞാൻ ഭവനിൽ നടന്ന നാരിശക്തി വന്ദൻ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

ഈ ചുവടുവെപ്പ് സ്ത്രീകളുടെ ശക്തിക്കും ബഹുമാനത്തിനും സമർപ്പിച്ചിട്ടുള്ളതാണ്. രാജ്യത്തിന്റെ ചരിത്രത്തിൽ പാർലമെന്റ് ഒരു പുതിയ അധ്യായം രചിക്കുന്നതിന് അടുത്തെത്തിയിരിക്കുകയാണ്. വനിതാ സംവരണ ബില്ലിന്റെ കാര്യത്തിൽ ഇന്ത്യ ഒറ്റക്കെട്ടായാണ് നിലകൊള്ളുന്നത്. 40 വർഷത്തിനു ശേഷമാണ് ബിൽ വരുന്നത്. ഇത് 2029 ഓടെ നടപ്പിലാക്കണം. 21ാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനങ്ങളിലൊന്നാണിതെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.

Hot this week

സച്ചിൻ്റേയും ഷഫാലി വർമയുടേയും ആ റെക്കോർഡുകൾ പഴങ്കഥയാകും; വൈഭവിന് പച്ചക്കൊടി കാട്ടാനൊരുങ്ങി ബിസിസിഐ

കേൾക്കുന്ന റിപ്പോർട്ടുകൾ ശരിയാണെങ്കിൽ സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കർ പതിനാറാം വയസിൽ ഇന്ത്യൻ...

ചെപ്പോക്കിൽ ജയം തുടരാൻ സഞ്ജുവും സംഘവും; ചേട്ടൻ്റെ അടുത്ത ലക്ഷ്യം ഓറഞ്ച് ക്യാപ്?

ഹോം ഗ്രൗണ്ടിൽ ജയം തുടരാൻ സഞ്ജുവും സംഘവും ഇന്ന് ഇറങ്ങും. ആവേശകരമായ...

ഇത്തവണ വലിയ ഒരു ട്വിസ്റ്റുണ്ട്! ‘വാഴ 3’ പ്രഖ്യാപിച്ചു; സംവിധാനം വിശ്വൻ ശ്രീജിത്ത്

'വാഴ' സിനിമയുടെ മൂന്നാം ഭാഗം പ്രഖ്യാപിച്ചു. ഇത്തവണ പെൺകുട്ടികളുടെ കഥയുമായാണ് 'വാഴ'...

സംസ്ഥാനത്തെ വൈദ്യുതി ഉപയോഗത്തില്‍ റെക്കോര്‍ഡ്! കേരളം ഇന്നലെ ഉപയോഗിച്ചത് 112.16 ദശലക്ഷം യൂണിറ്റ്

സംസ്ഥാനത്ത് ചൂട് കനത്തതോടെ വൈദ്യുതി ഉപഭോഗത്തിൽ റെക്കോർഡ് വർധന. 5933 മെഗാ...

വഴിയോരങ്ങളിൽ നിരനിരയായി ഉണ്ണിക്കണ്ണൻമാർ; വിഷുവിനെ വരവേൽക്കാൻ കൃഷ്ണ വിഗ്രഹങ്ങള്‍

വിഷുക്കാലത്തെ വരവേല്‍ക്കാന്‍ വഴിയോര കച്ചവടക്കാരും ഒരുങ്ങിക്കഴിഞ്ഞു. വിവിധ നിറത്തിലും വലിപ്പത്തിലുമുള്ള കൃഷ്ണ...

Topics

യുദ്ധ കെടുതികള്‍ക്ക് ഗള്‍ഫ് രാജ്യങ്ങള്‍ നഷ്ടപരിഹാരം നല്‍കണം: യുഎന്നില്‍ ആവശ്യവുമായി ഇറാന്‍

യുദ്ധ കെടുതികള്‍ക്ക് ഗള്‍ഫ് രാജ്യങ്ങളോട് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇറാന്‍. ബഹ്‌റൈന്‍, സൗദി...

ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിൽ പി. ജി.,ഡിപ്ലോമ പ്രവേശനം

ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയുടെ മുഖ്യ ക്യാമ്പസിലും വിവിധ പ്രാദേശിക ക്യാമ്പസുകളിലും 2026-2027 അദ്ധ്യയന വർഷത്തെ...
spot_img

Related Articles

Popular Categories

spot_img