മർത്തോമ നോർത്ത് അമേരിക്ക ഡയോസിസ്സൗത്ത് ഈസ്റ്റ് റീജിയൻ സെക്രട്ടറിയായി അനു സ്കറിയയുടെ സേവനകാലം സമാപിച്ചു

മർത്തോമ നോർത്ത് അമേരിക്കൻ ഡയോസിസിന്റെ സൗത്ത് ഈസ്റ്റ് റീജിയൻ സെക്രട്ടറിയായി മൂന്ന് വർഷത്തെ ദൗത്യം വിജയകരമായി പൂർത്തിയാക്കി അനു സ്കറിയ(Philadelphia അസെൻഷൻ മാർതോമ ഇടവക അംഗം),  സ്ഥാനമൊഴിഞ്ഞു. 2023-ൽ സെക്രട്ടറി ചുമതലയേറ്റ അനു സ്കറിയയുടെ സേവനകാലം 2026 മാർച്ച് 30-നോടുകൂടി സമാപിച്ചു. ഈ മൂന്നുവർഷത്തെ അനുഭവം തന്റെ ജീവിതത്തിലെ വലിയ അഭിമാന നിമിഷമാണെന്ന് അദ്ദേഹം അറിയിച്ചു.

സെക്രട്ടറിയായി പ്രവർത്തിച്ച കാലത്ത് ഏറ്റെടുത്തതും നേതൃത്വം നൽകിയതുമായ എല്ലാ സംരംഭങ്ങളും വിജയകരമായി പൂർത്തിയാക്കിയതായി റീജിയൻ നേതൃത്വം വിലയിരുത്തുന്നു. റീജിയന്റെ ആത്മീയ, ഭരണ, സംഘാടക മേഖലകളിൽ കൈവരിച്ച വളർച്ചയിൽ അനു സ്കറിയയുടെ നിർണായക നേതൃപങ്ക് സഹപ്രവർത്തകരും വിശ്വാസികളും അഭിനന്ദിക്കുന്നു.

നോർത്ത് അമേരിക്കയും കാനഡയും ഉൾപ്പെടുന്ന ഡയോസിസിന്റെ ബിഷപ്പ് Rt. Rev. Dr. Isaac Mar Philoxenos തിരുമേനിയുടെ നേതൃത്വത്തിലും വൈസ് പ്രസിഡന്റായി റെവ്. ബിജു പി. സൈമൺ അച്ചൻ സേവനമനുഷ്ഠിച്ച കാലഘട്ടത്തിലും എക്സിക്യൂട്ടീവിന്റെ ഭാഗമായി സെക്രട്ടറി ആയി അനു സ്കറിയയും, ട്രസ്റ്റിയായി ബൈജു വർഗീസ്, ട്രസ്റ്റി അക്കൗണ്ടന്റായി പി.ജി. തോമസ് എന്നിവരും ചേർന്നായിരുന്നു ടീമിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം.

തുടർന്ന്, പുതുതായി ചുമതലയേറ്റ നോർത്ത് അമേരിക്കൻ ഡയോസിസിന്റെ ബിഷപ്പ് Rt. Rev. Dr. Abraham Mar Paulose തിരുമേനിയുടെ നേതൃത്വത്തിലും, വൈസ് പ്രസിഡന്റും അസൻഷൻ മാർത്തോമാ ഇടവകയുടെ വികാരിയുമായ റെവ്. ജോജി എം. ജോർജ് അച്ചന്റെയുമുള്ള സഹകരണത്തോടും സാന്നിധ്യത്തോടും കൂടിയാണ് സൗത്ത് ഈസ്റ്റ് റീജിയന്റെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്രാപിച്ചത്.

ഏഴ് മേഖലകളായി വിഭജിച്ച നോർത്ത് അമേരിക്കൻ ഡയോസിസിൽ ഏറ്റവും സജീവവും പ്രവർത്തനസമ്പന്നവുമായ ഒരു മേഖലയായി സൗത്ത് ഈസ്റ്റ് റീജിയൻ കണക്കാക്കപ്പെടുന്നു. 17 ഇടവകകളും കോൺഗ്രിഗേഷനുകളും ഉൾക്കൊള്ളുന്ന ഈ റീജിയൻ മൂന്ന് സെന്ററുകളായി വിഭജിച്ചിരിക്കുന്നു. കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ വൈവിധ്യമാർന്ന ആത്മീയ, സാമൂഹിക, യുവജന, കുടുംബ കേന്ദ്രീകൃത പരിപാടികൾക്ക് നേതൃത്വം നൽകുകയും അവ വിജയകരമായി പൂർത്തിയാക്കുകയും ചെയ്തത് റീജിയൻ്റെ വലിയ നേട്ടമായി വിലയിരുത്തപ്പെടുന്നു.

തുടർച്ചയായ പ്രവർത്തനങ്ങളുടെ ഒരു ഘോഷയാത്രയായിരുന്നുവെന്ന് വിശേഷിപ്പിക്കാവുന്ന ഈ മൂന്ന് വർഷകാലത്ത് അനു സ്കറിയ കാഴ്ചവെച്ച സമർപ്പണം, സംഘാടക കഴിവ്, നേതൃപാടവ് എന്നിവ റീജിയന്റെ സമഗ്ര വളർച്ചയ്ക്ക് അതുല്യ സംഭാവനയായി മാറിയതായി സഹപ്രവർത്തകരും വിശ്വാസികളും അടയാളപ്പെടുത്തുന്നു.

തന്റെ സന്ദേശത്തിൽ, ഈ സേവന അവസരം നൽകിച്ച ദൈവത്തോടും ബിഷപ്പുമാരോടും ആത്മീയ നേതൃത്വത്തോടും എക്സിക്യൂട്ടീവ് അംഗങ്ങളോടും വിവിധ ഇടവകകളിലെ വൈദികരുമായും വിശ്വാസിസമൂഹത്തോടും അനു സ്കറിയ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തി. എല്ലാവരുടെയും കൂട്ടായ പ്രവർത്തനവും നിരന്തരമായ പ്രാർത്ഥനയും തന്നെയാണ് ഈ വിജയങ്ങളുടെ പിന്നിലെ യഥാർത്ഥ ശക്തിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഭാവിയിലും സഭയുടെ വളർച്ചക്കും ഐക്യത്തിനുമായി പ്രവർത്തനം തുടരുമെന്ന പ്രത്യാശയും പ്രതിജ്ഞയും അദ്ദേഹം പ്രകടിപ്പിച്ചു.

Hot this week

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിൽ‌’: ട്രംപ്

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക്...

വിസ പ്രതിസന്ധികളും, തീരുവയും അമേരിക്കയോട് ഉന്നയിച്ച് ഇന്ത്യ; മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി എസ് ജയശങ്കർ

ഡൽഹിയിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി...

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം നിർണായകം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതിയിൽ നാളത്തെ മന്ത്രിസഭായോഗം നിർണായകം. ആനുകൂല്യം...

‘കൊച്ചിയെ രാജ്യത്തിന് മാതൃകയായ നഗരമാക്കി മാറ്റണം; സർക്കാർ വരുന്നത് സ്വപ്നതുല്യമായ പദ്ധതികളുമായി’; മുഖ്യമന്ത്രി

രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരള...

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി. ഓൺസ്ക്രീൻ മാർക്കിങ്...

Topics

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....
spot_img

Related Articles

Popular Categories

spot_img