‘കറുപ്പ്’ സിനിമയ്‌ക്കായി സിമ്പു പാടിയ ഗാനം ഒഴിവാക്കി; കാരണം വ്യക്തമാക്കി സംവിധായകൻ

സൂര്യ ആരാധകർ ഏറെ പ്രതീക്ഷ വയ്ക്കുന്ന ചിത്രമാണ് ‘കറുപ്പ്’. കാത്തിരിപ്പിനൊടുവിൽ ആർജെ ബാലാജി സംവിധാനം ചെയ്ത ചിത്രം മെയ് 14ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തും. റിലീസ് നീണ്ടു പോയ ചിത്രത്തെ ചർച്ചകളിൽ സജീവമാക്കി നിർത്തിയത് നിരന്തരം അപ്ഡേറ്റ് ആവശ്യപ്പെട്ടുകൊണ്ടിരുന്ന സൂര്യ ആരാധകരാണെന്നാണ് ആർജെ ബാലാജി പറയുന്നത്. സുധീർ ശ്രീനിവാസിന്റെ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സൂര്യ ഫാൻസിനായി വലിയ ഒരു അപ്ഡേറ്റും സംവിധായകൻ പങ്കുവച്ചു.

അടുത്തിടെ പുറത്തിറങ്ങിയ ‘നാങ്ക നാല് പേര്’ എന്ന ഗാനം ചിത്രത്തിൽ ഉണ്ടാകില്ലെന്നാണ് ആർജെ ബാലാജി വെളിപ്പെടുത്തിയിരിക്കുന്നത്. ഈ പാട്ടിന് സൂര്യ ആരാധകരിൽ നിന്ന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചിരുന്നത്. എന്നാൽ, പാട്ട് സിനിമയിൽ ചേർക്കാതിരുന്നത് ഈ കാരണം കൊണ്ടല്ലെന്ന് സംവിധായകൻ വ്യക്തമാക്കി. സിനിമയുമായി പാട്ട് ഒത്തുപോയില്ലെന്നാണ് ബാലാജി പറയുന്നത്. സിലമ്പരസൻ, സായ് അഭ്യങ്കർ, അസൽ കോളാർ എന്നിവർ ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. സായ് അഭ്യങ്കർ ആണ് സംഗീതം.

രണ്ട് പതിറ്റാണ്ടിനു ശേഷം സൂര്യയും തൃഷയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘കറുപ്പ്’. ഇതുവരെ ചെയ്ത വേഷങ്ങളിൽ നിന്ന് വ്യത്യസ്തമായ ഗെറ്റപ്പിലും മേക്കോവറിലുമാണ് ഇരുവരും ചിത്രത്തിൽ എത്തുന്നത്. സൂര്യ–തൃഷ കൂട്ടുകെട്ടിന്റെ മാജിക് വീണ്ടും ബിഗ് സ്ക്രീനിൽ കാണാൻ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. വൈറൽ ഹിറ്റുകളിലൂടെ ശ്രദ്ധേയനായ യുവ സംഗീത സംവിധായകൻ സായ് അഭ്യാങ്കറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.

Hot this week

ബൈക്ക് റാലിക്കും, പകൽ പിൻ സീറ്റ് യാത്രയ്ക്കും നിരോധനം; ബംഗാളിൽ തെഞ്ഞെടുപ്പ് കമ്മീഷൻ്റെ ഉത്തരവ്

പശ്ചിമബംഗാളിൽ നിയമസഭ തെരഞ്ഞെടുപ്പ് ഈമാസം 23ന് നടക്കാനിരിക്കെ കർശന നിയന്ത്രണവുമായി തെരഞ്ഞെടുപ്പ്...

തോന്നിയ സമയത്ത് ഭക്ഷണം കഴിച്ചാൽ മതിയോ? പിന്നെ കൂടെ കൂടുന്നത് ഇവരൊക്കെയാകും….

ഭക്ഷണം കഴിക്കുന്ന കാര്യത്തിൽ പലരും പലവിധമാണ്. വിഭവങ്ങൾ ഇഷ്ടപ്പെടുന്ന കാര്യം മുതൽ...

അതെന്താ മുട്ട പഫ്സിൽ പകുതി മുട്ട മാത്രം… സംഗതി സീക്രട്ടാണോ?

മനുഷ്യനെ നാണം കെടുത്തുന്ന ഭക്ഷണമാണ് മുട്ടപഫ്സ് എന്ന സിനിമാ ഡയലോഗ് ഒക്കെ...

വിരൽത്തുമ്പിൽ ഇനി വീട്ടുജോലിക്കാരും! ട്രെൻഡായി വൺ ഡോളർ ഹൗസ് കീപ്പിങ്

 ഊബർ ടാക്സികൾ വിളിക്കുന്നതുപോലെ ഇനി വീട്ടുജോലിക്കാരെയും വിരൽത്തുമ്പിൽ ലഭിക്കുന്ന കാലം വരുന്നു....

വേനൽ കാലത്ത് ഒഴിവാക്കേണ്ട പച്ചക്കറികൾ

ചൂട് കനത്തതോടെ ശരീരത്തിലെ ജലാംശം വറ്റിപ്പോകുന്ന അവസ്ഥയാണ്. ഈ കാലാവസ്ഥയിൽ ശരീരത്തെ...

Topics

മിന്നല്‍ വേഗതയിൽ പായും; പ്രൗഢിയും പ്രതാപവുമായി എന്‍ഫീല്‍ഡിന്റെ ഫ്‌ളൈയിങ് ഫ്‌ളീ സി6

ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ രംഗത്തേക്ക് ചുവടുവെച്ച് റോയല്‍ എന്‍ഫീല്‍ഡ്. രണ്ടാം ലോകമഹായുദ്ധകാലത്ത് ഉപയോഗിച്ചിരുന്ന...

ചർച്ചയ്ക്കില്ല; വഴങ്ങാതെ ഇറാൻ, നിലപാട് കടുപ്പിച്ച് ട്രംപ്

വെടിനിർത്തൽ ധാരണ അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ യുഎസിൻ്റെ ഭീഷണികൾക്ക്...

രാജ്യത്തെ ഏറ്റവും കൂടുതല്‍ ആളുകയറുന്ന 10 വന്ദേഭാരതുകളില്‍ 4 എണ്ണവും കേരളത്തിൽ ഓടുന്നത്

ഇന്ത്യൻ റെയിൽവേയുടെ എല്ലാ സോണുകളിലും വരുമാനത്തിലും യാത്രക്കാരുടെ എണ്ണത്തിലും മുന്നിട്ട് ദക്ഷിണ...
spot_img

Related Articles

Popular Categories

spot_img