വേൾഡ് മലയാളി കൗൺസിൽ ഹ്യൂസ്റ്റൺ പ്രൊവിൻസ് നടത്തിയ “ടാലെന്റ്റ്സ് ഓഫ് ടെക്സാസ്”  ഷോ വൻ വിജയമായി

ജീവ കാരുണ്യ പ്രവർത്തനങ്ങളുടെ ധന ശേഖരണാർത്ഥം വേൾഡ് മലയാളി കൗൺസിൽ ഹ്യൂസ്റ്റൺ പ്രൊവിൻസ് ഫ്രണ്ട്‌സ് ഓഫ് ഗ്രീൻ വില്ലേജിന്റെ സഹകരണത്തോടെ നടത്തിയ ടാലെന്റ്റ് ഓഫ് ടെക്സാസ് ടാലെന്റ്റ് ഷോ വൻ  വിജയമായി.

ഏപ്രിൽ 19ന് ഞായറാഴ്ച വൈകിട്ട് 5.30ന് സ്റ്റാഫോർഡ് സിവിക് സെന്ററിൽ സൂസൻ ജേക്കബിന്റെ പ്രാർത്ഥനാഗാനത്തോടെ  ആരംഭിച്ച ടാലെന്റ്റ് ഷോയിൽ ഡബ്ല്യൂ എം സി ഹ്യൂസ്റ്റൺ പ്രൊവിൻസ് സെക്രട്ടറി രാജേഷ് മാത്യു വിശിഷ്ടാതിഥികൾക്കും എത്തിച്ചേർന്ന എല്ലാവര്ക്കും സ്വാഗതം അറിയിച്ചു. തുടർന്ന് സ്ഥാപക പ്രസിഡന്റും നിലവിലെ പ്രസിഡന്റുമായ എസ് കെ ചെറിയാൻ അധ്യക്ഷ പ്രസംഗം നടത്തി.

1997 ൽ സ്ഥാപിതമായ ഡബ്ല്യൂ എം സി ഹ്യൂസ്റ്റൺ പ്രൊവിൻസ് നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളും സാമൂഹിക അവബോധം നൽകുന്ന നിരവധി പരിപാടികൾ ഇതിനോടകം നടത്തിയത്  അദ്ദേഹം തൻറെ അധ്യക്ഷ പ്രസംഗത്തിൽ വിവരിക്കുകയുണ്ടായി.കേരളത്തിലെ കോട്ടയം ജില്ലയിൽ ഇരുപതോളം വീടുകൾ നിർധനർക്ക് വയ്ക്കുന്നതിന്റെ ഭാഗമായുള്ള ധനശേഖരണാർത്ഥമാണ് ഈ ടാലെന്റ്റ് ഷോ സഘടിപ്പിച്ചതിന്റെ ഉദ്ദേശമെന്നും എസ് .കെ ചെറിയാൻ
പറയുകയുണ്ടായി.

അതിനുശേഷം ടാലെന്റ്റ് ഷോയുടെ പ്രധാന സ്പോൺസർമാരായ ജെയിംസ് ഊലൂട്ട്,സിബു വർഗീസ്, സുരേഷ് രാമകൃഷ്‌ണൻ എന്നിവരെ      
 പൊന്നാട അണിയിച്ച് ആദരിക്കുകയുണ്ടായി.

തുടർന്ന് സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യു, ഡബ്ല്യൂ എം സി ഹ്യൂസ്റ്റൺ പ്രൊവിൻസ് വൈസ് ചെയർ പൊന്നു പിള്ള, മാഗ് പ്രഡിഡന്റ് റോയ് മാത്യു, ഹിന്ദു സൊസൈറ്റി പ്രസിഡന്റ് ഡോ. രാംദാസ് കണ്ടത്ത് എന്നിവർ ആശംസ പ്രസംഗങ്ങൾ നടത്തി.

തുടർന്ന്നടത്തപ്പെട്ട ഡോ. സുനന്ദ നായരുടെ നേത്രത്വത്തിലുള്ള സുനന്ദ പെർഫോമിംഗ് ആർട്സ് സെന്ററിലെ കലാപ്രതിഭകൾ നടത്തിയ വിവിധ നയന മനോഹര നൃത്തങ്ങളും അതുകൂടാതെ ജെയ്‌മി, ഗീതാഞ്ജലി , ക്രിസ്റ്റൽ, എന്നിവരുടെ കുച്ചുപ്പിടി, ഭരതനാട്യം എന്നിവയും റീവ പെർഫോമിങ്ങിന്റെ നേത്രത്വത്തിലുള്ള സംഗീത സാന്ദ്രമായ വയലിൻ തീർത്ത ഫ്യൂഷൻ സംഗീത മേളയും, സുനിൽ ചിക്കാഗോ, റോഷി മാലേത്ത്, റോണിസി മാലേത്ത് , മെറീന, മേഴ്‌സി, സിസി രാജേഷ് , രാമചന്ദ്രൻ വടക്കേമഠം എന്നിവരുടെ നേത്രത്വത്തിലുള്ള ഗാനമേളയും ടാലെന്റ്റ് ഷോയെ മികവും ഹൃദ്യവുമാക്കി.

എംസി മാരായ അനിൽ ജനാർദ്ദനൻ, ആൻസി ശാമുവേൽ എന്നിവരുടെ അവതരണങ്ങൾ ടാലെന്റ്റ് ഷോയെ മികവുറ്റതാക്കി. നൈനാൻ
മാത്തുള്ള എത്തിച്ചേർന്ന വിശിഷ്ടതിഥികൾ ഉൾപ്പെടെ ടാലെന്റ്റ് ഷോയിൽ സഹകരിച്ച എല്ലാവര്ക്കും നന്ദി രേഖപ്പെടുത്തികൊണ്ട്
പ്രസംഗിച്ചു.

ഫോമാ മുൻ പ്രസിഡന്റ് ശശിധരൻ നായർ, പ്രമുഖ മാധ്യമ പ്രവർത്തകരായ ബ്ലെസ്സൺ ഹ്യൂസ്റ്റൺ, ജീമോൻ റാന്നി, എ സി ജോർജ്, ജോർജ് തെക്കേമല, സജി പുല്ലാട് എന്നിവരുൾപ്പെടെ ഹൂസ്റ്റണിലെ പ്രമുഖരായ വ്യക്തികൾ ഉൾപ്പെടെ ധാരാളം പേര് പരിപാടിയിൽ പങ്കെടുത്തു.

സമയ നിഷ്ഠയോടുകൂടി നടത്തപ്പെട്ട പരിപാടി മൂന്ന് മണിക്കൂറോളം ഉണ്ടായിരുന്നു. സജുമോൻ ജോസഫിന്റെയും വിഡിയോ ഡ്രീം മാക്സിന്റെയും നേതൃത്വത്തിൽ എടുത്ത ഫോട്ടോയും വീഡിയോയും തുടർന്നും പരിപാടി കാണാനും ആസ്വദിക്കാനും വേദിയൊരുക്കി. ഷിനു എബ്രഹാമായിരുന്നു സൗണ്ട് എഞ്ചിനീയറായി പ്രവർത്തിച്ചത്.

Hot this week

പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് 590 കോടിയുടെ ട്രോള്‍ അസംബ്ലികളുടെ ഓര്‍ഡര്‍ സ്വന്തമാക്കി ബിഇഎംഎൽ

ഇന്ത്യയുടെ പ്രതിരോധ സജ്ജീകരണത്തിനും സ്വദേശീയ നിര്‍മ്മാണ ശേഷിക്കും വലിയ പ്രോത്സാഹനമായി പ്രതിരോധ...

പശ്ചിമ ബംഗാൾ നാളെ പോളിങ് ബൂത്തിലേക്ക്; ഇന്ന് നിശബ്ദ പ്രചാരണം

മാസങ്ങൾ നീണ്ടുനിന്ന തീപാറുന്ന പരസ്യപ്രചാരണത്തിനൊടുവിൽ ആദ്യഘട്ട വോട്ടെടുപ്പിനായി പശ്ചിമ ബംഗാൾ നാളെ...

അമിതമായാൽ കുടിവെള്ളവും ആപത്തോ? എന്താണ് വാട്ടർ ഇൻടോക്‌സിക്കേഷൻ

കേരളത്തിൽ ദിനംപ്രതി ചൂട് വർധിക്കുകയാണ്. ഇടയ്ക്കിടെ വേനൽമഴ ഉണ്ടെങ്കിൽ കൂടിയും അതൊരു...

പ്രാര്‍ഥനകള്‍ ഫലം കണ്ടു..! വാല്‍പ്പാറ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ട പത്തുവയസുകാരി ആശുപത്രി വിട്ടു

വാല്‍പ്പാറയില്‍ പത്തുപേരുടെ ജീവനെടുത്ത വാഹനാപകടത്തില്‍ നിന്ന് ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ട പത്തുവയസുകാരി...

Topics

‘വില്ലന് രാഷ്ട്രീയ നേതാവിന്റെ മകന്റെ പേരുമായി സാമ്യം’; ‘പേട്രിയറ്റി’ന് സെൻസർ കട്ട്

മമ്മൂട്ടി, മോഹൻലാൽ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന മഹേഷ് നാരായണൻ ചിത്രം...

മുറിവുണങ്ങാതെ ഇന്ത്യ; രാജ്യത്തെ നടുക്കിയ പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരുവർഷം

രാജ്യം നടുങ്ങിയ പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരുവർഷം. ജനമനസിൽ ആഴത്തിലുള്ള മുറിപ്പാടുകൾ...

മുണ്ടത്തിക്കോട് ദുരന്തത്തിന് 2006ലെ ദുരന്തവുമായി സമാനത; അന്നും ഇന്നും മാധ്യമപ്രവർത്തകർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

വെടിക്കെട്ട് വിശേഷങ്ങൾ പൂരപ്രേമികളിലെത്തിക്കാൻ മാധ്യമപ്രവർത്തകരെ ക്ഷണിച്ച ദിവസമാണ് ഇന്നലെ മുണ്ടത്തിക്കോട് അപകടം...
spot_img

Related Articles

Popular Categories

spot_img