പരിശുദ്ധാത്മാവിന്റെ അഭിഷേകം മറ്റുള്ളവരുടെ വേദനകളിൽ ഇടപെടാനും ലോകത്തിന് വെളിച്ചമായി മാറാനുമുള്ള ജീവിതശൈലിയാണെന്ന് റവ. ജെയിംസ് കെ. ജോൺ

പരിശുദ്ധാത്മാവിന്റെ അഭിഷേകം എന്നത് കേവലം ഒരു അനുഭവമല്ല, മറിച്ച് മറ്റുള്ളവരുടെ വേദനകളിൽ ഇടപെടാനും ലോകത്തിന് വെളിച്ചമായി മാറാനുമുള്ള ജീവിതശൈലിയാണെന്ന് റവ. ജെയിംസ് കെ. ജോൺ ഉദ്ബോധിപ്പിച്ചു. ലോകമെമ്പാടുമുള്ള വിശ്വാസികൾ ഒത്തുചേരുന്ന ഇന്റർനാഷണൽ പ്രയർ ലൈനിന്റെ ഏപ്രിൽ 21 ചൊവ്വാഴ്ച സംഘടിപ്പിച്ച  623-ാമത് സമ്മേളനത്തിൽ മുഖ്യ സന്ദേശം നൽകുകയായിരുന്നു  ലബക്  ഇമ്മാനുവൽ മാർത്തോമാ പള്ളി വികാരിയും പ്രമുഖ സുവിശേഷ പ്രസംഗികനുമായ റവ. ജെയിംസ് കെ. ജോൺ .

തന്റെ ദീർഘകാല മിഷൻ പ്രവർത്തനാനുഭവങ്ങളുടെ വെളിച്ചത്തിൽ, വിശ്വാസികൾ ആത്മീയ യാത്രയിൽ പുലർത്തേണ്ട ജാഗ്രതയെക്കുറിച്ചു  അദ്ദേഹം വിശദീകരിച്ചു . കർത്താവിന്റെ വരവിനായി ബുദ്ധിയുള്ള കന്യകമാരെപ്പോലെ ഒരുങ്ങിയിരിക്കണമെന്നും, ജീവിതത്തിൽ വിനയവും ലാളിത്യവും കാത്തുസൂക്ഷിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ഡെട്രോയിറ്റിൽ നിന്നുള്ള മിസ്റ്റർ സി. വി. സാമുവൽ സമ്മേളനത്തിന് ആമുഖം നൽകുകയും സ്വാഗതം ആശംസിക്കുകയും ചെയ്തു. ന്യൂയോർക്കിൽ നിന്നുള്ള ഇവാ. മോൻസി കെ. എബ്രഹാം പ്രാരംഭ പ്രാർത്ഥനയ്ക്കും, അറ്റ്‌ലാന്റയിൽ നിന്നുള്ള മിസ്റ്റർ തോമസ് ജോൺ (രാജു) മധ്യസ്ഥ പ്രാർത്ഥനയ്ക്കും നേതൃത്വം നൽകി.  ലബക്കിൽ നിന്നുള്ള ഡോ. ആനി ലിങ്കൺ വേദഭാഗം വായിച്ചു.

ഹൂസ്റ്റണിൽ നിന്നുള്ള മിസ്റ്റർ ടി. എ. മാത്യു നന്ദി പ്രകാശിപ്പിച്ചു. റവ. ഡോ. ജെയിംസ് ജേക്കബിന്റെ സമാപന പ്രാർത്ഥനയോടും ആശീർവാദത്തോടും കൂടി യോഗം സമാപിച്ചു.

അടുത്ത ആഴ്ച (ഏപ്രിൽ 28) നടക്കുന്ന 624-ാമത് സെഷൻ വിശ്വാസികളുടെ ജീവിതാനുഭവങ്ങൾ പങ്കുവെക്കുന്ന ഒരു സാക്ഷ്യ സെഷൻ ആയിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. എല്ലാ ചൊവ്വാഴ്ചയും രാത്രി 9 മണിക്ക് ക്രമീകരിക്കുന്ന പ്രയർ ലൈനിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ 1-712-770-4821 എന്ന നമ്പറിൽ (ആക്‌സസ് കോഡ്: 530464#) ബന്ധപ്പെടാവുന്നതാണ്.

Hot this week

പശ്ചിമ ബംഗാൾ നാളെ പോളിങ് ബൂത്തിലേക്ക്; ഇന്ന് നിശബ്ദ പ്രചാരണം

മാസങ്ങൾ നീണ്ടുനിന്ന തീപാറുന്ന പരസ്യപ്രചാരണത്തിനൊടുവിൽ ആദ്യഘട്ട വോട്ടെടുപ്പിനായി പശ്ചിമ ബംഗാൾ നാളെ...

അമിതമായാൽ കുടിവെള്ളവും ആപത്തോ? എന്താണ് വാട്ടർ ഇൻടോക്‌സിക്കേഷൻ

കേരളത്തിൽ ദിനംപ്രതി ചൂട് വർധിക്കുകയാണ്. ഇടയ്ക്കിടെ വേനൽമഴ ഉണ്ടെങ്കിൽ കൂടിയും അതൊരു...

പ്രാര്‍ഥനകള്‍ ഫലം കണ്ടു..! വാല്‍പ്പാറ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ട പത്തുവയസുകാരി ആശുപത്രി വിട്ടു

വാല്‍പ്പാറയില്‍ പത്തുപേരുടെ ജീവനെടുത്ത വാഹനാപകടത്തില്‍ നിന്ന് ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ട പത്തുവയസുകാരി...

‘വില്ലന് രാഷ്ട്രീയ നേതാവിന്റെ മകന്റെ പേരുമായി സാമ്യം’; ‘പേട്രിയറ്റി’ന് സെൻസർ കട്ട്

മമ്മൂട്ടി, മോഹൻലാൽ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന മഹേഷ് നാരായണൻ ചിത്രം...

Topics

മുറിവുണങ്ങാതെ ഇന്ത്യ; രാജ്യത്തെ നടുക്കിയ പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരുവർഷം

രാജ്യം നടുങ്ങിയ പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരുവർഷം. ജനമനസിൽ ആഴത്തിലുള്ള മുറിപ്പാടുകൾ...

മുണ്ടത്തിക്കോട് ദുരന്തത്തിന് 2006ലെ ദുരന്തവുമായി സമാനത; അന്നും ഇന്നും മാധ്യമപ്രവർത്തകർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

വെടിക്കെട്ട് വിശേഷങ്ങൾ പൂരപ്രേമികളിലെത്തിക്കാൻ മാധ്യമപ്രവർത്തകരെ ക്ഷണിച്ച ദിവസമാണ് ഇന്നലെ മുണ്ടത്തിക്കോട് അപകടം...

കേരളത്തെ വിറപ്പിച്ച വെടിക്കെട്ട് അപകടങ്ങൾ; പുറ്റിങ്ങൽ ദുരന്തത്തിന് 10 വർഷം

പൂരങ്ങളുടെ നാടായ കേരളത്തിൽ വെടിക്കെട്ട് അപകടങ്ങൾക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. പൂരങ്ങളോട് അനുബന്ധിച്ച്...
spot_img

Related Articles

Popular Categories

spot_img