ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ ഓണാഘോഷ ടിക്കറ്റ് കിക്ക്-ഓഫ് ഏപ്രിൽ 26-ാം തീയതി ഞായറാഴ്ച

ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ 2026 ഓണാഘോഷങ്ങളുടെ ഭാഗമായി ടിക്കറ്റ് കിക്ക്-ഓഫ് ചടങ്ങ് ഏപ്രിൽ 26-ാം തീയതി ഞായറാഴ്ച വൈകിട്ട് 4 മണിക്ക് ഫിലഡൽഫിയയിലെ Ascension Mar Thoma Church Hallൽ വച്ച് സംഘടിപ്പിക്കുന്നു (10197 Northeast ave, Philadelphia PA 19116). സമൂഹത്തിന്റെ സാംസ്കാരിക ഐക്യത്തിനും ഓണാഘോഷങ്ങളുടെ വിജയകരമായ തുടക്കത്തിനുമായി ഒരുക്കിയിരിക്കുന്ന ഈ ചടങ്ങിൽ സ്റ്റേറ്റ് റെപ്രെസെന്റിറ്റീവ് ഷോൺ ഡൗഗ്ർട്ടി മുഖ്യാതിഥിയായി പങ്കെടുക്കും.

ട്രൈസ്റ്റേറ്റ് പ്രദേശത്തെ മലയാളി സമൂഹത്തിന്റെ സജീവ സംഘടനയായ Tristate Kerala Forum സംഘടിപ്പിക്കുന്ന ഈ പരിപാടിയിൽ സാമൂഹിക സാംസ്കാരിക നേതാക്കൾ പങ്കെടുക്കും. 2026 ഓണാഘോഷങ്ങളുടെ ഒരുക്കങ്ങൾ ഔദ്യോഗികമായി കൊടിയേറുന്നതിന്റെ ഭാഗമായി ഈ കിക്ക്-ഓഫ് ചടങ്ങ് ശ്രദ്ധേയമാകും. ബോബി മാത്യു (ഹോണസ്റ്റ് റിയൽ എസ്റ്റേറ്റ്) ആദ്യ ടിക്കറ്റ് ഏറ്റു വാങ്ങും.

ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ ഓണാഘോഷങ്ങൾ അമേരിക്കയിലെ മലയാളി സമൂഹത്തിൽ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വാർഷിക സാംസ്കാരിക ഉത്സവങ്ങളിലൊന്നാണ്. ട്രൈസ്റ്റേറ്റ് കേരളാ ഫോറത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഈ ആഘോഷം കേരളത്തിന്റെ പാരമ്പര്യവും സംസ്കാരവും പുതുതലമുറയിലേക്ക് കൈമാറുന്ന ഒരു വലിയ വേദിയായാണ് മാറിയിരിക്കുന്നത്.

ഓണാഘോഷങ്ങളിൽ മലയാളികളുടെ പരമ്പരാഗത കലാരൂപങ്ങൾക്കും ആചാരങ്ങൾക്കും പ്രത്യേക പ്രാധാന്യം നൽകുന്നു. സുരേഷ് നായർ ഒരുക്കുന്ന പൂക്കളം, ആശാ അഗസ്റ്റിൻ നേതൃത്വം നൽകുന്ന മെഗാ തിരുവാതിര, ഹൃദ്യമായ മെഗാഷോ അവതരണങ്ങൾ, വിവിധ നൃത്ത-സംഗീത പരിപാടികൾ എന്നിവയിലൂടെ കേരളത്തിന്റെ നാടൻ ചായം ഈ വേദിയിൽ മുന്കാലങ്ങളിൽ നിറഞ്ഞു നിന്നിട്ടുണ്ട്. കുട്ടികളുടെയും യുവാക്കളുടെയും സജീവ പങ്കാളിത്തം ഈ ആഘോഷങ്ങളെ കൂടുതൽ ആവേശഭരിതമാക്കുന്നു.

അതോടൊപ്പം, വിവിധ കലാപരിപാടികളോടൊപ്പം പ്രശസ്ത കലാകാരന്മാരുടെ സാന്നിധ്യവും ഓണാഘോഷത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്നാണ്. കുടുംബസമേതം എത്തുന്ന മലയാളികൾക്ക് ഒരുമിച്ചു സമയം ചിലവഴിക്കാനും സൗഹൃദബന്ധങ്ങൾ ശക്തിപ്പെടുത്താനും ഈ ആഘോഷം ഒരു മികച്ച അവസരമാണ്.

സാംസ്കാരിക വൈവിധ്യവും സമൂഹ ഐക്യവും ഒരുമിച്ച് ആഘോഷിക്കുന്ന ഈ ഓണാഘോഷം, പ്രവാസി മലയാളികളുടെ ഹൃദയങ്ങളിൽ കേരളത്തിന്റെ ഓർമ്മകളെ വീണ്ടും പുതുക്കുന്ന ഒരു മഹോത്സവമായി മാറിയിരിക്കുകയാണ്.

സംഘടനയുടെ ചെയർമാനായ ശ്രീ. ലെനോ സ്കറിയയുടെ നേതൃത്വത്തിൽ ജനറൽ സെക്രട്ടറി ശ്രീ. ജോബി ജോർജ്, ട്രഷറർ ശ്രീ. രാജൻ സാമുവൽ, സെക്രട്ടറി ശ്രീ. സുരേഷ് നായർ, ജോയിന്റ് ട്രഷറർ ശ്രീ. ജീമോൻ ജോർജ് എന്നിവർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു. എക്സിക്യൂട്ടീവ് വൈസ് ചെയർമാൻമാരായി ശ്രീ. വിന്സെന്റ് ഇമ്മാനുവൽ, ശ്രീ. ജോർജ് ഓലിക്കൽ, ശ്രീ. അലക്സ് തോമസ്, ശ്രീ. സുധ കർത്ത, ശ്രീമതി ആശ ഓഗസ്റ്റിൻ, ശ്രീ. ഫിലിപ്പോസ് ചെറിയാൻ, ശ്രീ. അഭിലാഷ് ജോൺ എന്നിവർ സജീവ പങ്കാളിത്തം വഹിക്കുന്നു.

ഓണാഘോഷ ചെയർമാനായി ശ്രീ. ബിനു മാത്യു, കേരള ഡേ ചെയർമാനായി ശ്രീ. തോമസ് പോൾ, പ്രോഗ്രാം കോർഡിനേറ്ററായി ശ്രീ. റോണി വർഗീസ് എന്നിവർ കൂടാതെ പി.ആർ.ഒ ആയി ശ്രീ. സുമോദ് ടി. നെല്ലിക്കാല, അവാർഡ് കമ്മിറ്റി ചെയർമാനായി ശ്രീ. ജോർജ് നാടവയൽ, ഐ.ടി. കോർഡിനേറ്ററായി ശ്രീ. സാജൻ വർഗീസ്, സോഷ്യൽ മീഡിയ കോർഡിനേറ്ററായി ശ്രീ. അനൂപ് അനു, മീഡിയ കോർഡിനേറ്ററായി ശ്രീ. അരുണ്‍ കോവാട്ട് എന്നിവർ പരിപാടിയുടെ വിജയത്തിനായി പ്രെവർത്തിക്കുന്നു.

ഫുഡ് കോർഡിനേറ്ററായി ശ്രീ. അഭിലാഷ് ജോൺ, ഓഡിറ്ററായി ശ്രീ. ജോൺ പണിക്കർ എന്നിവർ സേവനം അനുഷ്ഠിക്കുന്നു. കൂടാതെ കോർഡിനേറ്റർമാരായ ശ്രീ. ടി.ജെ. തോംസൺ, ശ്രീ. അനീഷ് ജോയ്, ശ്രീ. സിജു ജോൺ, ശ്രീ. ദിലീപ് ജോർജ്, ശ്രീ. ജോബി ജോർജ്കുട്ടി, ശ്രീ. ജയ്സൺ വർഗീസ് എന്നിവരും പ്രവർത്തനങ്ങളിൽ സജീവമാണ്.

ഓണാഘോഷങ്ങളുടെ വിജയകരമായ നടത്തിപ്പിനായി സമൂഹത്തിന്റെ കൂട്ടായ്മയും പിന്തുണയും ആവശ്യമാണ് എന്ന സന്ദേശത്തോടെ ട്രൈസ്റ്റേറ്റ് കേരള ഫോറം എല്ലാ മലയാളികളെയും ഈ ചടങ്ങിൽ പങ്കാളികളാകാൻ സ്വാഗതം ചെയ്യുന്നു.

Hot this week

ട്രംപ് പ്രതിനിധിയുടെ നിര്‍ദ്ദേശം ലജ്ജാകരം; ലോക കപ്പില്‍ കളിക്കണമെന്ന യുഎസ് ആവശ്യം തള്ളി ഇറ്റലി

ഇറാന് പകരം യോഗ്യത നേടാത്ത ഇറ്റലിയെ ഫിഫ ലോക കപ്പ് കളിപ്പിക്കണമെന്ന...

പൊതു ഇടങ്ങളില്‍ വെള്ളവും ഒആര്‍എസ്സും, സൂര്യാഘാത പ്രഥമ ശുശ്രൂഷയും നൽകും; ഉന്നതതല യോഗത്തില്‍ തീരുമാനം

പൊതു ഇടങ്ങളില്‍ വെള്ളവും ഒആര്‍എസ്സും, സൂര്യാഘാത പ്രഥമ ശുശ്രൂഷയും നല്‍കാന്‍ മുഖ്യമന്ത്രി...

പൊതു ഇടങ്ങളില്‍ വെള്ളവും ഒആര്‍എസ്സും, സൂര്യാഘാത പ്രഥമ ശുശ്രൂഷയും നൽകും; ഉന്നതതല യോഗത്തില്‍ തീരുമാനം

2038-ലെ ഏഷ്യന്‍ ഗെയിംസിന് ആതിഥ്യം അരുളാന്‍ താല്‍പ്പര്യമറിയിച്ച് ഇന്ത്യ. ഇതിന്റെ ഭാഗമായി...

കുവൈറ്റിൽ തടവിലായിരുന്ന അമേരിക്കൻ മാധ്യമപ്രവർത്തകൻ മോചിതനായി

ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതിന് കുവൈറ്റിൽ തടവിലായിരുന്ന...

Topics

ഇറാൻ സമാധാന ചർച്ചകൾക്കായി അമേരിക്കൻ പ്രതിനിധികൾ പാകിസ്താനിലേക്ക്; ബ്ലോക്കേഡ് തുടരുമെന്ന് മുന്നറിയിപ്പ്

ഇറാനുമായുള്ള സമാധാന ചർച്ചകൾക്കായി അമേരിക്കയുടെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും ജാരെഡ്...

ഇന്ത്യൻ സോളാർ ഉൽപ്പന്നങ്ങൾക്ക് അമേരിക്ക അധിക നികുതി ചുമത്തുന്നു

ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള സോളാർ സെല്ലുകൾക്കും പാനലുകൾക്കും ട്രംപ് ഭരണകൂടം 'ആന്റി...

പോളണ്ടിൽ കരടിയുടെ ആക്രമണത്തിൽ കാൽനടയാത്രക്കാരി കൊല്ലപ്പെട്ടു

തെക്കുകിഴക്കൻ പോളണ്ടിലെ വനത്തിൽ 58 വയസ്സുകാരി കരടിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. മകനോടൊപ്പം...
spot_img

Related Articles

Popular Categories

spot_img