ചെഗുവേര ലുക്കിൽ ഹിപ്സ്റ്റർ! ‘ആവേശ’ത്തിന് ശേഷം ‘കാട്ടാളനി’ൽ അലോകയായി താരം

ആന്റണി വർഗീസ് പെപ്പെ, ദുഷാര വിജയൻ, സുനിൽ, കബീർ സിംഗ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ പോൾ ജോർജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കാട്ടാളൻ’. ക്യൂബ്സ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഷരീഫ് മുഹമ്മദ് നിർമിക്കുന്ന ചിത്രത്തിലെ ഹിപ്സ്റ്റർ പ്രണവ് രാജിന്‍റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്. ‘അലോക’ എന്ന കഥാപാത്രമായാണ് താരം എത്തുന്നത്. ചിത്രം മെയ് മാസം വേൾഡ് വൈഡ് റിലീസിനെത്തും.

പോൾ ജോർജ് സംവിധാനം നിർവഹിക്കുന്ന ചിത്രം പ്രേക്ഷകരെ ഞെട്ടിപ്പിക്കുമെന്ന് അടിവരയിടുന്നതായിരുന്നു ‘കാട്ടാളൻ’ ട്രെയ്‌ലർ. ജംഗീൾ ബീസ്റ്റ് തീം, വൈൽഡ് ബീസ്റ്റ് തീം, ഓഷ്യൻ ബീസ്റ്റ് തീം എന്നിങ്ങനെ മൂന്ന് മ്യൂസിക് ട്രാക്കുകളിലായി പുറത്തിറങ്ങിയ ട്രെയ്‌ലർ ട്രെൻഡിങ് ആയിരുന്നു.

ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകൻ രവി ബസ്രൂർ ആണ് സിനിമയുടെ സംഗീത സംവിധാനം. കന്നഡയിലെ ശ്രദ്ധേയ സംഗീത സംവിധായകൻ അജനീഷ് ലോക്നാഥും ‘കാട്ടാളനി’ൽ സംഗീതമൊരുക്കുന്നുണ്ട്.

തമിഴ് സിനിമാ ലോകത്ത് ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ തന്റേതായ ഇടം നേടിയെടുത്ത ദുഷാര വിജയനാണ് ചിത്രത്തിലെ നായികയായെത്തുന്നത്. ആന്റണി വർഗീസ് പെപ്പെ നായകനായെത്തുന്ന ചിത്രത്തിൽ മലയാളത്തിൽ നിന്നുള്ളവരും പാൻ ഇന്ത്യൻ താരങ്ങളും അടക്കം വലിയൊരു താരനിരയാണ് ഒരുമിക്കുന്നത്. സുനിൽ, കബീർ ദുഹാൻ സിങ്, ജഗദീഷ്, സിദ്ധിഖ്, ആൻസൺ പോള്‍, രാജ് തിരൺദാസു, ഷോൺ ജോയ്, റാപ്പർ ബേബി ജീൻ, ഹനാൻ ഷാ, കിൽ താരം പാർത്ഥ് തീവാരി, ‘ലോക’ ഫെയിം ഷിബിൻ എസ്. രാഘവ്, ഹിപ്സ്റ്റർ‍ പ്രണവ് രാജ്, കോൾ മീ വെനം എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

സിനിമയുടെ ചിത്രീകരണത്തിന് തായ്‌ലൻഡിലായിരുന്നു തുടക്കം കുറിച്ചിരുന്നത്. ‘ഓങ്-ബാക്ക് 2’, ‘ബാഹുബലി-2: കൺക്ലൂഷൻ’, ‘ജവാൻ’, ‘ബാഗി 2’, ‘പൊന്നിയൻ സെൽവൻ പാർട്ട് ‘1 തുടങ്ങിയ ശ്രദ്ധേയ സിനിമകൾക്ക് ആക്ഷൻ ഒരുക്കിയ ലോക പ്രശസ്തനായ സ്റ്റണ്ട് കോറിയോഗ്രഫർ കെച്ച കെംബഡികെ ആണ് ചിത്രത്തിൽ ആക്ഷനൊരുക്കുന്നത്. ‘ഓങ്-ബാക്കി’ലൂടെ ശ്രദ്ധ നേടിയ പോംഗ് എന്ന ആനയും ചിത്രത്തിന്റെ ഭാഗമാകുന്നു എന്ന പ്രത്യേകതയുമുണ്ട്.

സിനിമയുടെ രചന നിർവഹിച്ചിരിക്കുന്നത് പോൾ ജോർജ്, ജോബി വർഗീസ്, ജെറോ ജേക്കബ് എന്നിവരാണ്. സംഭാഷണം ഒരുക്കുന്നത് ‘ബിഗ് ബി’, ‘ചാപ്പ കുരിശ്’, ‘മുന്നറിയിപ്പ്’, ‘ചാർലി’ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ എഴുത്തുകാരൻ ഉണ്ണി ആറാണ്. എഡിറ്റിങ് നിർവഹിക്കുന്നത് മലയാളത്തിലെ ശ്രദ്ധേയനായ എഡിറ്റർ ഷമീർ മുഹമ്മദ് ആണ്. വേറിട്ട ഗാനങ്ങളൊരുക്കി ചുരുങ്ങിയ കാലം കൊണ്ട് സംഗീത ലോകത്ത് ശ്രദ്ധേയനായ നിഹാൽ സാദിഖ് ‘കാട്ടാളന് ‘ വേണ്ടി ഒരു ഇലക്ട്രിഫൈയിങ് പ്രൊമോ ഗാനം ഒരുക്കുന്നുമുണ്ട്. ഐഡന്റ് ലാബ്സ് ആണ് ടൈറ്റിൽ ഗ്രാഫിക്സ്.

അഡീഷണൽ സോങ്ങ്: ബി. അജനീഷ് ലോക്‌നാഥ്, ഡിഒപി: രെണദേവ്, അഡീഷണൽ ഡിഒപി: ചന്ദ്രു സെൽവരാജ്, സുദീപ് എളമൺ, ഓഡിയോഗ്രഫി: എം.ആർ രാജാകൃഷ്ണൻ, പ്രൊഡക്ഷൻ ഡിസൈനർ: സുനിൽ ദാസ്, ക്രിയേറ്റീവ് പ്രൊഡ്യൂസർ: ഡിപിൽ ദേവ്, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ: ജുമാന ഷെരീഫ്, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, സൗണ്ട് ഡിസൈനർ: കിഷാൻ, കോസ്റ്റ്യൂം: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, സ്റ്റിൽസ്: അമൽ സി സദർ, കോറിയോഗ്രാഫർ: ഷെരീഫ്, സ്റ്റണ്ട് സന്തോഷ് മാസ്റ്റർ, ഗാനരചന: വിനായക് ശശികുമാർ, സുഹൈൽ കോയ, ചീഫ് അസ്സോസിയേറ്റ്: രാജേഷ് ഭാസ്കർ, വിഎഫ്എക്സ്: ത്രീഡിഎസ്, അഡീഷണൽ സോങ്ങ്: ബി. അജനീഷ് ലോക്‌നാഥ് , ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സിക്യൂറ എൻ്റർടെയ്ൻമെൻ്റ്സ്, പി ആർ ആൻഡ് മാർക്കറ്റിംഗ്: വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ, പിആർഒ: ആതിര ദിൽജിത്ത്.

Hot this week

ആരോഗ്യപരമായ ജീവിതത്തിന് ഒമേഗ-3 അത്യന്താപേക്ഷിതം; ഏതൊക്കെ ഭക്ഷണം, എങ്ങനെയൊക്കെ കഴിക്കണം?

സമഗ്ര ആരോഗ്യത്തിനും പ്രധാനമായി ഹൃദയാരോഗ്യത്തിനും ഒഴിവാക്കാന്‍ സാധിക്കാത്ത ഒരു ഘടകമാണ് ഒമേഗ-3...

സത്യനായി ദിനേഷ് പ്രഭാകർ, രമ്യയായി കൃഷ്ണപ്രഭ; ‘ദൃഢം’ ക്യാരക്ടർ വീഡിയോകൾ പുറത്ത്

മലയാളത്തിലെ യുവതാരങ്ങളിൽ ശ്രദ്ധേയനായ ഷെയ്ൻ നിഗം വീണ്ടും പൊലീസ് വേഷത്തിൽ എത്തുന്ന...

വെള്ളത്തിൽ പോയാലും പ്രശ്നമില്ല; തകർപ്പൻ OPPO F33 Pro ഫോൺ വിപണിയിൽ

ഒപ്പോയുടെ ഏറ്റവും പുതിയ മോഡലായ സ്മാർട്ട് ഫോൺ സീരിസായ എഫ് 33...

‘മിസ്റ്റർ അപ്പാ, ഇനി പാടരുത്”; ജന്മദിനത്തിൽ ബേസിലിനെ ട്രോളി സഹോദരിയും പങ്കാളിയും

മലയാളികളുടെ പ്രിയപ്പെട്ട നടനും സംവിധായകനുമാണ് ബേസിൽ ജോസഫ്. ഇന്ന് 37ാം ജന്മദിനം...

“നിങ്ങള്‍ക്കു വേണ്ടി സേവനം ചെയ്തവരല്ലേ”? പോസ്റ്റല്‍ വോട്ടില്‍ തെര. കമ്മീഷനെതിരെ ഹൈക്കോടതി

സംസ്ഥാനത്തെ പോളിങ് ഉദ്യോഗസ്ഥരുടെ പോസ്റ്റല്‍ വോട്ട് പ്രതിസന്ധിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമർശനവുമായി...

Topics

എൽപിജി ഗ്യാസ് ബുക്കിങ് നിയമങ്ങൾ മാറുന്നു; മെയ് ഒന്നുമുതൽ വിതരണം ഒടിപി അടിസ്ഥാനമാക്കി

രാജ്യത്തെ എൽപിജി ഗ്യാസ് സിലിണ്ടർ ബുക്കിങ് സംവിധാനം മെയ് ഒന്നുമുതൽ മാറുന്നു....

ആസ്റ്റർ മിംസ് കോട്ടക്കലിന് സിക്സ് സിഗ്മ ദേശീയ പുരസ്കാരം; ആസ്റ്റർ മിറക്കിൾ മികച്ച ഐ.വി.എഫ് സെന്റർ

വന്ധ്യതാ ചികിത്സാ രംഗത്ത് വിശ്വാസ്യതയുടെ പര്യായമായി മാറിയ കോട്ടക്കൽ ആസ്റ്റർ മിംസിലെ...

75,000 ഡോളറിന്റെ തട്ടിപ്പ്: ലൂസിയാന മേയർ അറസ്റ്റിൽ; പിന്നിൽ ‘പിശാചാണെന്ന്’ ആരോപണം

അമേരിക്കയിലെ ലൂസിയാനയിലുള്ള വിൻസ്‌ബോറോ നഗരത്തിലെ മേയർ ആലീസ് വാലസിനെ (50) സർക്കാർ...
spot_img

Related Articles

Popular Categories

spot_img