റവ.ജീവൻ ജോണിനും കുടുംബത്തിനും സമുചിത യാത്രയയപ്പു നൽകി

ട്രിനിറ്റി മാർത്തോമാ ഇടവകയിൽ അസിസ്റ്റന്റ് വികാരിയായിരുന്ന്  മൂന്നു വർഷത്തെ സ്തുത്യർഹ സേവനത്തിനു ശേഷം ചെന്നൈ ആവഡി സെന്റ് ആൻഡ്രൂസ്  മാർത്തോമാ ഇടവക വികാരിയായി സ്ഥലം മാറി പോകുന്ന റവ.ജീവൻ ജോണിനും  കുടുംബത്തിനും ഇടവക സമുചിത യാത്രയപ്പ് നൽകി.

ഏപ്രിൽ 26നു ഞായറാഴ്ച രാവിലെ വിശുദ്ധ കുർബാന ശുശ്രൂഷയ്ക് ശേഷം ട്രിനിറ്റി ദേവാലയത്തിൽ വച്ച് നടന്ന യാത്രയയപ്പു സമ്മേളനത്തിൽ വികാരി റവ. ജിജോ.എം. ജേക്കബ് അധ്യക്ഷത വഹിച്ചു. ഇടവക ഗായകസംഘത്തിന്റെ പ്രാരംഭ ഗാനത്തിന് ശേഷം ജോൺ ഫിലിപ്പ് പ്രാർത്ഥിച്ചു.

ഇടവക സെക്രെട്ടറി അജിത് വർഗീസ് അച്ചനും കുടുംബത്തിനും യാത്രാമംഗളങ്ങൾ ആശംസിച്ചു കൊണ്ട് ഏവരെയും സമ്മേളനത്തിലേക്ക്‌ സ്വാഗതം ചെയ്തു. തുടർന്ന് റവ. ജിജോ.എം.ജേക്കബ് അധ്യക്ഷപ്രസംഗം നടത്തി.നാളിതുവരെ അച്ചനിൽ നിന്നും കുടംബത്തിൽനിന്നും ലഭിച്ച സഹോദര തുല്യമായ  കരുതലും സ്‌നേഹവും എന്നും ഓർമ്മിപ്പിക്കപ്പെടുമെന്നും ജിജോ അച്ചൻ അദ്ധ്യക്ഷ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.  

ഇടവക വൈസ് പ്രസിഡണ്ട് എബി മത്തായി യാത്രാമംഗളാശംസകൾ നേർന്നു സംസാരിച്ചു. ഇടവക ഫിനാൻസ് ട്രസ്‌റ്റി റെജി ജോർജ് ഇടവകയുടെ പാരിതോഷികം അച്ചന് സമ്മാനിച്ചു. ഇടവക ഗായകസംഘത്തിന്റെ പ്രത്യേക യാത്രാമംഗള ഗാനം സമ്മേളനത്തിന് മികവ് നൽകി.

അച്ചനും കുടുംബവും ഇടവകയ്ക്ക് നൽകിയ എല്ലാ നിസ്വാർത്ഥ സേവനങ്ങളെയും പ്രവർത്തനങ്ങളെയും സംസാരിച്ചവർ സ്മരിച്ചു. ഇടവകയുടെ  ഓഡിയോ വീഡിയോ മിനിസ്ട്രി ടീം അച്ചന്റേയും കുടുംബത്തിന്റയും ഹൂസ്റ്റണിലെ നല്ല ഓർമകൾ പങ്കിട്ട് നിരവധി ഫോട്ടോകൾ കോർത്തിണക്കി പ്രദർശിപ്പിച്ച സ്ലൈഡ് ഷോ സമ്മേളനത്തിന് മാറ്റുകൂട്ടി. ജോസഫ് വർഗീസ് (രാജൻ) ഫോട്ടോഗ്രാഫിക്ക് നേതൃത്വം നൽകി.

ജീവിതത്തിലെ മറക്കാനാവാത്ത അനുഭവങ്ങൾ സമ്മാനിച്ച ഹൂസ്റ്റൺ ട്രിനിറ്റി കുടുംബത്തോട് എന്നും ഞങ്ങൾ കടപ്പെട്ടിരിക്കുന്നുവെന്നും  ഞങ്ങളുടെ ഓർമകളിൽ എന്നെന്നും ട്രിനിറ്റി ഉണ്ടായിരിക്കുമെന്നും ജീവൻ  അച്ചൻ, മെർലി കൊച്ചമ്മ എന്നിവർ മറുപടി പ്രസംഗത്തിൽ പറഞ്ഞു. ജെറെമി, ക്രിസ്റ്റഫർ എന്നിവർ മക്കളാണ്.

സമ്മേളനത്തിൽ തോമസ് ബെഞ്ചമിൻ നന്ദി പ്രകാശിപ്പിച്ചു. സഭയിലെ സീനിയർ വൈദികലൊരാളും ഇടവകാംഗവുമായ റവ. ഉമ്മൻ ശാമുവേലിന്റെ ആശിർവാദത്തിന് ശേഷം സമ്മേളനം അവസാനിച്ചു. യാത്രയയപ്പു സമ്മേളനത്തിന് ശേഷം സ്‌നേഹവിരുന്നും ഉണ്ടായിരുന്നു.    

27ന് തിങ്കളാഴ്ച  രാവിലെ സ്റ്റാഫ്‌ഫോർഡ് പാർസനെജിലും നിരവധിപേർ എത്തി ചേർന്ന് നിർഭരമായ ഒരു യാത്രയയപ്പ് നൽകി. സൂം പ്ലാറ്റ്‌ഫോമിൽ കൂടിയും ഇടവക ജനങ്ങൾക്കു യാത്രാമംഗളങ്ങൾ നേരുന്നതിനു ഭാരവാഹികൾ ക്രമീകരണം ചെയ്തിരുന്നു. നിരവധി ഇടവകാംഗങ്ങൾ ഇവരെ യാത്ര അയയ്ക്കാൻ ഹൂസ്റ്റൺ   ഹോബി എയർപോർട്ടിലും എത്തിച്ചേർന്നിരുന്നു.

Hot this week

നിയമസഭാ തെരഞ്ഞെടുപ്പിലെ പോസ്റ്റൽ ബാലറ്റ് വിവാ​ദം; കണക്ക് പുറത്ത് വിടാതെ തെരഞ്ഞെടുപ്പ് കമ്മീഷൻ

 തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കാറായിട്ടും പോസ്റ്റൽ ബാലറ്റുകളുടെ കൃത്യമായ കണക്ക് പുറത്ത് വിടാതെ...

ഇൻസ്റ്റാഗ്രാം പോസ്റ്റ് വധഭീഷണിയായി;മുൻ എഫ്ബിഐ മേധാവി ജെയിംസ് കോമിക്കെതിരെ വീണ്ടും കേസ്, 10 വർഷം വരെ തടവിന് സാധ്യത  

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് മുൻ എഫ്ബിഐ ഡയറക്ടർ...

ഡാളസിൽ കനത്ത നാശനഷ്ടം: ചുഴലിക്കാറ്റും ആലിപ്പഴ വീഴ്ചയും ഉത്തർ ടെക്സാസിനെ പിടിച്ചുലച്ചു

ചൊവ്വാഴ്ച വൈകുന്നേരം ഉത്തർ ടെക്സാസ് മേഖലയിൽ ഉണ്ടായ ശക്തമായ ചുഴലിക്കാറ്റിലും കൊടുങ്കാറ്റിലും...

ഹിന്ദു ക്ഷേത്രങ്ങൾക്ക് സംരക്ഷണം: അമേരിക്കയിൽ പുതിയ ബിൽ അവതരിപ്പിച്ചു

അമേരിക്കയിൽ ഹിന്ദു ക്ഷേത്രങ്ങൾക്കും മറ്റ് ആരാധനാലയങ്ങൾക്കും നേരെയുള്ള അതിക്രമങ്ങളും തടസ്സങ്ങളും വർധിച്ചുവരുന്ന...

ട്രംപിന്റെ ചിത്രം ഉൾപ്പെടുത്തിയ പാസ്‌പോർട്ടുകൾ പുറത്തിറക്കാൻ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ്

അമേരിക്കയുടെ 250-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ചിത്രം ഉൾപ്പെടുത്തിയ...

Topics

പ്രവാസി മാധ്യമരംഗത്ത് പുതുചരിത്രം കുറിച്ച് ‘ഡി മലയാളി’; ഒന്നാം വാർഷികാഘോഷം പ്രൗഢഗംഭീരം

അമേരിക്കൻ മലയാളി മാധ്യമരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്കും വേറിട്ട വാർത്താ സംസ്കാരത്തിനും തുടക്കമിട്ട...

മുംബൈയിലെ ഫ്‌ലാറ്റും ഫാംഹൗസും; അനില്‍ അംബാനിയുടെ 3034 കോടി രൂപയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി

അനില്‍ അംബാനിയുടെ മുംബൈയിലെ ഫ്‌ലാറ്റും മകന്‍ ജയ് അന്‍ഷുല്‍ അംബാനിയുടെ ഖണ്ഡാലയിലെ...
spot_img

Related Articles

Popular Categories

spot_img