ആലപ്പുഴ തീരത്ത് ചത്തടിഞ്ഞ് ഡോൾഫിനുകൾ; ഒരാഴ്ചയ്ക്കിടെ ജഡമടിഞ്ഞത് മൂന്ന് തവണ

ആലപ്പുഴ തീരത്ത് ഒരാഴ്ചയ്ക്കിടെ മൂന്നാം തവണയും ഡോൾഫിന്‍റെ ജഡം അടിഞ്ഞു. അടുത്തിടെയുണ്ടായ കപ്പൽ അപകടങ്ങൾക്ക് ശേഷം വലിയ മത്സ്യങ്ങളുടെ ജഡം തീരത്ത് അടിയുന്നത് പതിവാകുകയാണ്. എന്നാൽ ഡോള്‍ഫിനുകള്‍ ചത്തതില്‍ അസ്വഭാവികതയില്ലെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും വിദഗ്ധർ പറയുന്നു.

പുന്നപ്ര തീരത്തു മാത്രം ഇത് മൂന്നാം തവണയാണ് ഡോൾഫിന്‍റെ ജഡം അടിയുന്നത്. വാവക്കാട്, ചള്ളി തീരങ്ങളിലാണ് ഇവയെ കണ്ടത്. മുഖത്തും, ശരീരത്തിലും പരിക്കേറ്റ പാടുകളും, രക്തം വാർന്ന നിലയിലുമായിരുന്നു ജഡം. മത്സ്യ തൊഴിലാളികൾ വിവരമറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്. ഇതുവരെ ലഭിച്ച സാമ്പിളുകളുടെ പോസ്റ്റുമോർട്ടത്തില്‍ അസ്വഭാവികതയൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.

കടൽ പ്രക്ഷുബ്‌ധമാവുന്നതും, കപ്പലുകളിൽ ഇടിക്കുന്നതും ഒക്കെയാവാം ഡോള്‍ഫിനുകള്‍ ചാവുന്നത്തിന് പിന്നിലെന്നാണ് മത്സ്യത്തൊഴിലാളികളും പറയുന്നത്. അടുത്തിടെയുണ്ടായ കപ്പൽ അപകടങ്ങൾക്ക് ശേഷം തീരപ്രദേശങ്ങളിൽ വലിയ മത്സങ്ങളുടെ ജഡം കാണുന്നത് ജനങ്ങളിൽ പരിഭ്രാന്തി പരത്തുന്നുണ്ട്. കടൽ മത്സ്യങ്ങൾ കഴിക്കരുതെന്ന് വ്യാപക പ്രചാരണവും നടക്കുന്നു. എന്നാൽ ഇതിനെ ചുറ്റിപ്പറ്റി ആശങ്ക വേണ്ട എന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.

Hot this week

മിസ് കേരള ഫിറ്റ്‌നസ് ആന്‍ഡ് ഫാഷന്‍ 2025 കിരീടം ചൂടി സുവര്‍ണ ബെന്നി

ഫിറ്റ്‌നസ്സിനും ഫാഷനും ഒരു പോലെ മുന്‍ഗണന നല്‍കുന്ന മിസ് കേരള ഫിറ്റ്‌നസ്...

ഗ്രോക്കിനെ വീഡിയോ ഗെയിം പഠിപ്പിക്കാന്‍ മസ്‌ക് ആളെ തേടുന്നു; വന്‍ ആനുകൂല്യങ്ങളും

ഇലോണ്‍ മസ്‌കിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കമ്പനിയായ xAI ചാറ്റ് ബോട്ടായ ഗ്രോക്കിനെ...

“ഈ പുതിയ പതിപ്പും പ്രേക്ഷകർ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു”; ‘രാവണപ്രഭു’ റീ റിലീസിന് മുന്‍പ് വീഡിയോ സന്ദേശവുമായി മോഹന്‍ലാല്‍

രഞ്ജിത്ത് എഴുതി സംവിധാനം ചെയ്ത 'രാവണപ്രഭു'വിലൂടെ പ്രേക്ഷകർ ഏറ്റെടുത്ത മംഗലശേരി നിലകണ്ഠനും...

2024 സംസ്ഥാന ചലച്ചിത്ര അവാർഡിനായി 128 ചിത്രങ്ങള്‍; പ്രകാശ് രാജ് ജൂറി ചെയർപേഴ്‌സണ്‍, ഇന്ന് മുതല്‍ സ്ക്രീനിങ്

 2024 കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകള്‍ നിർണയിക്കുന്നതിനുള്ള ജൂറിയെ രൂപീകരിച്ചു. നടനും...

ട്രംപ് മുന്നോട്ട് വച്ച ഗാസ സമാധാന പദ്ധതിയുടെ ആദ്യഘട്ട ചർച്ച ഇന്ന് ഈജിപ്തിൽ

അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ട് വച്ച ഗാസ സമാധാന പദ്ധതിയുടെ...

Topics

യുദ്ധം അവസാനിച്ചിട്ടില്ല, ബന്ദികളുടെ മോചനത്തിന് മുൻഗണന: യുഎസ് സ്റ്റേറ്റ് സെക്രട്ടറി

ഗാസയിലെ യുദ്ധം "ഇതുവരെ" അവസാനിച്ചിട്ടില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ....

വനിതാ ലോകകപ്പ്; പാകിസ്ഥാനെ തുരത്തി ഇന്ത്യയുടെ പെൺപട, മിന്നും ജയം 88 റൺസിന്

ഐസിസി വനിതാ ലോകകപ്പിലെ വാശിയേറിയ പോരാട്ടത്തിൽ പാകിസ്ഥാനെ തകർത്ത് ഇന്ത്യൻ ടീം....

ഡാർജിലിങ്ങിൽ കനത്ത മഴയിലും വ്യാപകമായ മണ്ണിടിച്ചിലിലും 23 മരണം; മമതാ ബാനർജി ദുരന്തമേഖല സന്ദർശിക്കും

പശ്ചിമ ബംഗാളിലെ ഡാർജിലിങ്ങിൽ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഉണ്ടായ കനത്ത മഴയിലും...
spot_img

Related Articles

Popular Categories

spot_img