കാർഡ് പേയ്‌മെന്റുകൾക്ക് ബയോമെട്രിക് സുരക്ഷയുമായി ഫ്ലിപ്കാർട്ട്

ഓൺലൈൻ ഷോപ്പിംഗ് രംഗത്ത് വിപ്ലവകരമായ മാറ്റവുമായി പ്രമുഖ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്കാർട്ട്. കാർഡ് പേയ്‌മെന്റുകൾ കൂടുതൽ ലളിതവും സുരക്ഷിതവുമാക്കുന്നതിനായി ബയോമെട്രിക് ഓതന്റിക്കേഷൻ സംവിധാനം ഫ്ലിപ്കാർട്ട് അവതരിപ്പിച്ചു.

രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കായ ആക്സിസ് ബാങ്ക്, പ്രമുഖ ഫിൻടെക് പ്ലാറ്റ്‌ഫോമായ പേയു (PayU) എന്നിവയുമായി സഹകരിച്ചാണ് ഈ പുതിയ സുരക്ഷാ സംവിധാനം നടപ്പിലാക്കുന്നത്. ഇതോടെ കാർഡ് വഴിയുള്ള പണമിടപാടുകൾക്ക് എസ്എംഎസ് ഒടിപിക്ക് പകരം വിരലടയാളമോ ഫെയ്‌സ് ഐഡിയോ ഉപയോഗിച്ച്‌ നിമിഷങ്ങൾക്കുള്ളിൽ സുരക്ഷിതമായി ഓതന്റിക്കേഷൻ പൂർത്തിയാക്കാം. ആൻഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളിൽ ഒരുപോലെ ഈ സേവനം ലഭ്യമാണ്.

നിലവിൽ ഓൺലൈൻ പേയ്‌മെന്റ് രംഗത്ത് വലിയ വെല്ലുവിളിയായി മാറിക്കൊണ്ടിരിക്കുന്ന സിം സ്വാപ്പിംഗ്, ഒടിപി അധിഷ്ഠിത സാമ്പത്തിക തട്ടിപ്പുകൾ എന്നിവയ്ക്ക് വലിയൊരു പരിധിവരെ തടയിടാൻ ഈ ബയോമെട്രിക് സംവിധാനത്തിലൂടെ സാധിക്കുമെന്ന് ഫ്ലിപ്കാർട്ട് പേയ്‌മെന്റ്‌സ് ആൻഡ് സൂപ്പർകോയിൻസ് വിഭാഗം വൈസ് പ്രസിഡന്റ് ഗൗരവ് അറോറ പറഞ്ഞു. എസ്എംഎസ് വരാൻ വൈകുന്നതുമൂലം ഇടപാടുകൾ പരാജയപ്പെടുന്ന സാഹചര്യം ഒഴിവാക്കാനും കൂടുതൽ വേഗത്തിൽ പേയ്‌മെന്റുകൾ നടത്താനും ഉപഭോക്താക്കൾക്ക് ഇതിലൂടെ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Hot this week

നൂറു ശതമാനം തൊഴിലുറപ്പു നൽകി മർകസ് ഐടിഐ പ്ലേസ്മെന്റ് ഡ്രൈവ്

മർകസ് ഐടിഐയിൽ ഈ വർഷം പഠനം പൂർത്തീകരിച്ച വിദ്യാർഥികൾക്കായി നടത്തുന്ന പ്ലേസ്മെന്റ്...

യൂറോപ്യൻ വാഹനങ്ങൾക്ക് 25 ശതമാനം നികുതി ഏർപ്പെടുത്തുമെന്ന് ട്രംപിന്റെ ഭീഷണി

യൂറോപ്യൻ യൂണിയനിൽ (EU) നിന്നുള്ള കാറുകൾക്കും ട്രക്കുകൾക്കും മറ്റ് വാഹന ഭാഗങ്ങൾക്കും...

മീനു ബത്രയെ മോചിപ്പിക്കാൻ അമേരിക്കൻ കോടതി ഉത്തരവിട്ടു

മുപ്പത് വർഷത്തിലേറെയായി അമേരിക്കയിൽ താമസിക്കുന്ന ഇന്ത്യൻ വംശജയായ കോടതി വിവർത്തക മീനു...

നോർത്ത് അമേരിക്കൻ മാർത്തോമാ ഭദ്രാസനം 18-ാമത് സന്നദ്ധ സുവിശേഷ സംഘം കോൺഫറൻസ്: രജിസ്ട്രേഷൻ പുരോഗമിക്കുന്നു

സന്നദ്ധ സുവിശേഷ സംഘം നോർത്ത് അമേരിക്കൻ ഭദ്രാസനത്തിന്റെ പതിനെട്ടാമത് കോൺഫറൻസിനുള്ള ഒരുക്കങ്ങൾ...

ഡാളസ് മോർണിംഗ് ന്യൂസ് തങ്ങളുടെ വാർഷിക പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

ഡാളസ് മോർണിംഗ് ന്യൂസ് തങ്ങളുടെ വാർഷിക പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച മാധ്യമപ്രവർത്തനം...

Topics

ദുരിതാശ്വാസ സഹായം പ്രസിഡന്റ് ട്രംപ് തടയുന്നതിനെതിരെ രാജ കൃഷ്ണമൂർത്തിയുടെ നേതൃത്വത്തിൽ പുതിയ നിയമനിർമ്മാണം

ഡെമോക്രാറ്റിക് സംസ്ഥാനങ്ങൾക്കുള്ള ദുരിതാശ്വാസ സഹായം പ്രസിഡന്റ് ട്രംപ് തടയുന്നതിനെതിരെ യുഎസ് കോൺഗ്രസ്...

സ്കോച്ച് വിസ്കിയുടെ മേൽ ചുമത്തിയിരുന്ന ഇറക്കുമതി തീരുവകൾ  ട്രംപ് നീക്കം ചെയ്തു

ബ്രിട്ടീഷ് രാജാവ് ചാർലസ് മൂന്നാമന്റെ സന്ദർശനത്തിന് പിന്നാലെ സ്കോച്ച് വിസ്കിയുടെ മേൽ...

നാലാം പാദത്തിൽ മികച്ച പ്രകടനവുമായി ഇസാഫ് ബാങ്ക്; പ്രവർത്തനലാഭത്തിൽ 166.1 ശതമാനം വർധനവ്

മാർച്ച് 31ന് അവസാനിച്ച സാമ്പത്തികവർഷത്തെ നാലാം പാദത്തിൽ 24 കോടി രൂപ...
spot_img

Related Articles

Popular Categories

spot_img