“മുടി ചൂടാ മന്നൻ”; തമിഴകത്ത് വെന്നിക്കൊടി പാറിച്ച് വിജയ്

എംജിആറിനും ജയലളിതയ്ക്കും പിൻഗാമിയായി കന്നിയങ്കത്തിൽ തന്നെ വെന്നിക്കൊടി പാറിച്ച് മുന്നേറുകയാണ് വിജയ്. തമിഴ് രാഷ്ട്രീയത്തിൽ ഇനി തമിഴക വെട്രി കഴകത്തിൻ്റെ പടയോട്ടം. വെള്ളിത്തിരയിൽ മാന്ത്രികത സൃഷ്ടിച്ച വിജയ് അവസാനം രാഷ്ട്രീയത്തിലും അത്ഭുതം കാട്ടി മുന്നേറുകയാണ്.

വിജയ് രാഷ്ട്രീയത്തിൽ ശോഭിക്കില്ലെന്ന് പരിഹസിച്ചുള്ളവർക്ക് കടുത്ത മറുപടിയാവും വിജയ്‌യുടെ ഈ കണക്കുകൾ സൂചിപ്പിക്കുന്നത്. വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനം മുതൽ തെരഞ്ഞെടുപ്പിൻ്റെ കൊട്ടിക്കലാശം വരെ ദുരന്തങ്ങളുടെ ഘോഷയാത്രയാണ് വിജയിനെ കാത്തിരുന്നത്. കരൂർ ദുരന്തത്തോടെ വിജയ്‌യുടെ രാഷ്ട്രീയ പടയോട്ടം അവസാനിച്ചെന്ന് കരുതിയെങ്കിൽ തെറ്റിപറ്റിയെന്ന് സൂചിപ്പിക്കുന്നതാണ് വിജയ്‌യുടെ വിജയഗാഥ.

വർഷങ്ങളായുള്ള ഡിഎംകെയുടെ ആധിപത്യം വേരോടെ പിഴുതെറിഞ്ഞാണ് തമിഴക വെൻടി പാർട്ടി ഇടംപിടിച്ചത്.വിജയ് മത്സരിച്ച തിരുച്ചിറപ്പള്ളിയിലും പെരമ്പൂരിലും വൻ മുന്നേറ്റമാണ് വിജയ് നടത്തികൊണ്ടിരിക്കുന്നത്. തെരഞ്ഞെടുപ്പിന് മുൻപ് പുറത്തിറങ്ങാനിരുന്ന ജനനായകൻ എന്ന ചിത്രം വെളിച്ചം കാണാതെ പോയത് ടിവികെ സംബന്ധിച്ച് കടുത്ത വെല്ലുവിളിയായിരുന്നു.

ജനങ്ങളെ സ്വാധീനിക്കാനാണ് ചിത്രം പുറത്തിറക്കാൻ ശ്രമമെന്ന എതിർപാർട്ടികളുടെ ആരോപണത്തിൻ്റെ മുനയൊടിക്കുന്നതാണ് വിജയ്‌യുടെ മുന്നേറ്റം. വിജയ്ക്കെതിരെ വ്യക്തിഹത്യയും വിവാഹേതര ബന്ധവും തെരഞ്ഞെടുപ്പിനിടെ ഉയർന്ന് വന്നെങ്കിലും ഇതൊന്നും വിജയ്‌യെ സ്പർശിച്ചില്ല. പല തമിഴ് താരങ്ങളും രാഷ്ട്രീയത്തിൽ ശോഭിക്കാതെ ഗുഡ്ബൈ പറഞ്ഞിടത്താണ് കന്നിയങ്കത്തിൽ വിജയ്‌യുടെ പടയോട്ടം തുടരുന്നത്. ഇനി തമിഴ്നാട് രാഷ്ട്രീയത്തിൽ മുടി ചൂടാമന്നനായി തുടരുമോയെന്ന് അൽപ്പസമയത്തിനകം അറിയാം.

Hot this week

ധർമടത്ത് പിണറായിയെ വിറപ്പിച്ച കോൺ​ഗ്രസ് സ്ഥാനാർഥി; ആരാണ് വി.പി. അബ്ദുള്‍ റഷീദ്

ധർമടത്ത് പിണറായിക്ക് കാലിടറിയ വാർത്ത തന്നെയാണ് ഈ വോട്ടെണ്ണൽ ​ദിനത്തിൽ രാഷ്ട്രീയ...

വിശ്രമജീവിതം ലളിതമായിട്ടോ അതോ… എന്താണ് നിങ്ങളുടെ ഫയർ സ്ട്രാറ്റജി?

നമ്മൾ മരണംവരെ ജോലിചെയ്ത് ടെൻഷനടിച്ച് ജീവിക്കണോ അതോ ഒരു പ്രായം വരെ...

ഫുൾ ചാർജിൽ 1200 കിലോമീറ്റർ; മൂന്നര ലക്ഷത്തിന് പുത്തൻ മൈക്രോ-ഇലക്ട്രിക് കാർ അവതരിപ്പിച്ച് ബെസ്റ്റ്യൂൺ

ഇന്ധനവില കത്തിക്കയറുന്ന കാലത്ത് ഒരു വാഹനം എടുക്കാൻ ആഗ്രഹിക്കുന്നർ ഒന്ന് പിന്നോട്ടടിക്കും....

പാന്‍ക്രിയാറ്റിക് കാന്‍സര്‍ കണ്ടെത്താന്‍ എഐ! ഡോക്ടര്‍മാര്‍ക്കും മുന്നേ രോഗനിര്‍ണയം; ‘റെഡ്‌മോഡു’മായി യുഎസ് ശാസ്ത്രജ്ഞര്‍

പാന്‍ക്രിയാറ്റിക് കാന്‍സര്‍ ഡോക്ടര്‍മാര്‍ കണ്ടെത്തുന്നതിനും മുമ്പേ കണ്ടെത്താന്‍ സാധിച്ചാലോ? അതിന് സഹായിക്കുന്ന...

നൂറു ശതമാനം തൊഴിലുറപ്പു നൽകി മർകസ് ഐടിഐ പ്ലേസ്മെന്റ് ഡ്രൈവ്

മർകസ് ഐടിഐയിൽ ഈ വർഷം പഠനം പൂർത്തീകരിച്ച വിദ്യാർഥികൾക്കായി നടത്തുന്ന പ്ലേസ്മെന്റ്...

Topics

യൂറോപ്യൻ വാഹനങ്ങൾക്ക് 25 ശതമാനം നികുതി ഏർപ്പെടുത്തുമെന്ന് ട്രംപിന്റെ ഭീഷണി

യൂറോപ്യൻ യൂണിയനിൽ (EU) നിന്നുള്ള കാറുകൾക്കും ട്രക്കുകൾക്കും മറ്റ് വാഹന ഭാഗങ്ങൾക്കും...

മീനു ബത്രയെ മോചിപ്പിക്കാൻ അമേരിക്കൻ കോടതി ഉത്തരവിട്ടു

മുപ്പത് വർഷത്തിലേറെയായി അമേരിക്കയിൽ താമസിക്കുന്ന ഇന്ത്യൻ വംശജയായ കോടതി വിവർത്തക മീനു...

നോർത്ത് അമേരിക്കൻ മാർത്തോമാ ഭദ്രാസനം 18-ാമത് സന്നദ്ധ സുവിശേഷ സംഘം കോൺഫറൻസ്: രജിസ്ട്രേഷൻ പുരോഗമിക്കുന്നു

സന്നദ്ധ സുവിശേഷ സംഘം നോർത്ത് അമേരിക്കൻ ഭദ്രാസനത്തിന്റെ പതിനെട്ടാമത് കോൺഫറൻസിനുള്ള ഒരുക്കങ്ങൾ...
spot_img

Related Articles

Popular Categories

spot_img