കേരളത്തിലേത് വലിയ തോൽവി എന്നതിൽ സംശയം ഇല്ല; യോഗം നാളെയും തുടരും, എം എ ബേബി

പ്രതിപക്ഷ നേതാവിൻ്റെ കാര്യത്തിൽ തീരുമാനമെടുക്കുന്ന സിപിഐഎമ്മിന്റെ നിർണായക പോളിബിറോയോ യോഗം ഡൽഹിയിൽ പുരോഗമിക്കുന്നു. പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കാൻ സാധ്യത. കേരളത്തിലെ രാഷ്ട്രീയ സാഹചര്യവും പ്രതിപക്ഷ നേതൃസ്ഥാനവും യോഗം നാളെ ചർച്ച ചെയ്യും.

നിയമസഭ തിരഞ്ഞെടുപ്പിൽ കേരളത്തിലും പശ്ചിമ ബംഗാളിലുമുണ്ടായ പരാജയങ്ങളുടെ പ്രാഥമിക വിലയിരുത്തലാണ് ഡൽഹി എകെജി ഭവനിൽ ആരംഭിച്ച സിപിഐഎം പോളിറ്റ് ബ്യൂറോ യോഗത്തിന്റെ പ്രധാന അജണ്ട.കേരളത്തിലെ പ്രതിപക്ഷ നേതാവ് ആരാകണം എന്ന കാര്യത്തിൽ സംസ്ഥാന സെക്രട്ടറിയേറ്റിന്റെ അഭിപ്രായം പി ബി യോഗം നാളെയാണ് വിശദമായി ചർച്ചയ്ക്ക് എടുക്കാൻ പോകുന്നത്. പിണറായി വിജയനെ കേരളത്തിലെ പ്രതിപക്ഷ നേതാവാക്കാനുള്ള അനുമതി പോളിറ്റ് ബ്യൂറോ നൽകിയേക്കും.

അതേസമയം പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കുമോ എന്ന് ചോദ്യത്തോട് പിണറായി വിജയൻ പ്രതികരിച്ചില്ല.കേരളത്തിൽ ഉണ്ടായ അപ്രതീക്ഷിത തിരിച്ചടിയുടെ കാരണങ്ങൾ വിശദീകരിച്ചുകൊണ്ടുള്ള പ്രാഥമിക റിപ്പോർട്ടാണ് സംസ്ഥാന ഘടകം ഇന്ന് പിബിക്ക് മുന്നിൽ വെച്ചത്. വിശദമായ ചർച്ചകൾ ഈ മാസം 22ന് ചേരുന്ന കേന്ദ്ര കമ്മിറ്റി യോഗത്തിൽ നടക്കും. കേരളത്തിലെ തിരഞ്ഞെടുപ്പ് ഫലം പ്രാഥമികമായി അവലോകനം ചെയ്ത സിപിഐ ദേശീയ എക്സിക്യൂട്ടീവ് ദേശീയ കൗൺസിൽ യോഗങ്ങളിൽ ജനവികാരം തിരിച്ചറിയാൻ കഴിയാത്തതിൽ സംസ്ഥാന ഘടകത്തിനെതിരെ വിമർശനം ഉയർന്നു.

Hot this week

പൊതുഗതാഗത സംവിധാനത്തെ നശിപ്പിക്കും; കെഎസ്ആർടിസിയിലെ സൗജന്യ യാത്രക്കെതിരെ സ്വകാര്യ ബസ് ഉടമകൾ

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യയാത്ര ഏർപ്പെടുത്താനുള്ള തീരുമാനത്തിനെതിരെ സ്വകാര്യ ബസ് ഉടമകൾ രംഗത്ത്....

‘കൃഷ്ണാവതാരം’ സിനിമയ്ക്ക് യുപിയിൽ നികുതിയിളവ് പ്രഖ്യാപിച്ച് യോഗി ആദിത്യനാഥ്

'കൃഷ്ണാവതാരം' സിനിമയ്ക്ക് സംസ്ഥാനത്ത് നികുതിയിളവ് പ്രഖ്യാപിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്....

പഴയ ചാലക്കുടി പാലം അറ്റകുറ്റപ്പണിക്കായി അടച്ചു; ഗതാഗതക്കുരുക്ക് രൂക്ഷം

ദേശീയപാത 544ൽ ബലക്ഷയം കണ്ടെത്തിയതിനെ തുടർന്ന് ചാലക്കുടിപ്പാലം, അറ്റകുറ്റ പണികൾക്കായി അടച്ചു....

ഹാൻ്റാവൈറസ്  ആശങ്ക വേണ്ടെന്ന് യുഎസ് ആരോഗ്യ ഏജൻസി; മുൻകരുതൽ ശക്തം

കാനറി ഐലൻഡിലെ ക്രൂയിസ് കപ്പലിൽ റിപ്പോർട്ട് ചെയ്ത ഹാൻ്റാവൈറസ് ബാധയെ നേരിടാൻ...

ഡാളസിൽ യു.ഡി.എഫ് വിജയലഹരി; ആവേശം പകർന്ന് പ്രവാസി മലയാളികളുടെ ഒത്തുചേരൽ

കേരള നിയമസഭാ തിരഞ്ഞെടുപ്പിലെ യു.ഡി.എഫിന്റെ ഉജ്ജ്വല വിജയം അമേരിക്കയിലെ ഡാളസിലുള്ള മലയാളി...

Topics

ഇറാൻ്റെ സമാധാന കരാർ നിർദ്ദേശങ്ങൾ അംഗീകരിക്കാനാവില്ലെന്ന്ട്രംപ്; എണ്ണവില കുതിച്ചുയരുന്നു

 ഇറാൻ സമർപ്പിച്ച പുതിയ സമാധാന കരാർ നിർദ്ദേശങ്ങൾ അംഗീകരിക്കാനാവില്ലെന്ന് അമേരിക്കൻ പ്രസിഡൻ്റ്...

അമേരിക്കയിലെ പ്രവാസി മലയാളി സമൂഹത്തിന്റെ സജീവ സാംസ്കാരിക സംഘടനയായ ട്രൈസ്റ്റേറ്റ് കേരള...

കാൻസർ ചികിത്സയിലെ ആധുനിക മാറ്റങ്ങൾ ചർച്ച ചെയ്ത്  എച്ച്.പി.ബി ആൻഡ് ജി.ഐ കാൻസർ സർജറി ഉച്ചകോടി

 സേനാധിപൻ എഡ്യൂക്കേഷൻ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ നടക്കുന്ന രണ്ടാമത് എച്ച്.പി.ബി ആൻഡ് ജി.ഐ...
spot_img

Related Articles

Popular Categories

spot_img