തെലുങ്ക് നടൻ ഭരത് കാന്ത് കാറപകടത്തിൽ അന്തരിച്ചു

തെലുങ്ക് നടൻ കെ. ഭരത് കാന്ത് (31) അന്തരിച്ചു. കാറപടകത്തിലാണ് നിര്യാണം. ഒപ്പമുണ്ടായിരുന്നു സുഹൃത്തിനും അപകടത്തിൽ ജീവൻ നഷ്ടമായി.

ഹൈദരാബാദ് ഔട്ടർ റിങ് റോഡിലൂടെ സഞ്ചരിക്കവേ ഭരത് സഞ്ചരിച്ച കാർ നിയന്ത്രണം നഷ്ടപ്പെട്ട് കണ്ടെയ്‌നർ ലോറിയുമായി ഇടിക്കുകയായിരുന്നു. അപകടസ്ഥലത്ത് വച്ചുതന്നെ ഭരതിനും സുഹൃത്തിനും ജീവൻ നഷ്ടമായി.

നടൻ, കണ്ടന്റ് ക്രിയേറ്റർ, നർത്തകൻ എന്നീ നിലകളിൽ തെലുങ്ക് പ്രേക്ഷകർക്ക് സുപരിചതനാണ് ഭരത് കാന്ത്. ഡിജിറ്റൽ കണ്ടന്റ് ക്രിയേറ്റർ എന്ന നിലയിലാണ് ശ്രദ്ധക്കപ്പെട്ടത്. ഇൻസ്റ്റഗ്രാമിൽ 40,000 ഫോളോവേഴ്സും യൂട്യൂബ് ചാനലിന് 30,000 സബ്സ്ക്രൈബേഴ്സുമാണ് ഭരതിനുള്ളത്. വിയോഗ വാർത്തയ്ക്ക് പിന്നാലെ ഭരതിന്റെ അവസാന ഇൻസ്റ്റഗ്രാം പോസ്റ്റ് വൈറലാണ്.

ബാങ്കോക്കിലെ ഒരു മാളിൽ നിൽക്കുന്ന ചിത്രമാണ് ഭരത് പോസ്റ്റ് ചെയ്തിരുന്നത്. ‘നാൻ ഇത് സൊല്ലിയേ ആകണം, നീ അവളോ അഴക്,’ എന്നായിരുന്നു ഈ ഫോട്ടോയ്‌ക്കൊപ്പം കുറിച്ചിരുന്നത്. പ്രിയ സുഹൃത്തിന്റെ അപ്രതീക്ഷിത വിയോഗത്തിൽ നിരവധി പേരാണ് ഈ ചിത്രത്തിന് താഴെ അനുശോചനം രേഖപ്പെടുത്തുന്നത്.

‘ടെനന്റ്’, ‘ഗ്രാമം’ തുടങ്ങിയ തെലുങ്ക് ചിത്രങ്ങളിലും നിരവധി ഹ്രസ്വ ചിത്രങ്ങളിലും ഭരത് കാന്ത് അഭിനയിച്ചിട്ടുണ്ട്.

Hot this week

സാങ്കേതികവിദ്യയിലൂടെ സഹവര്‍ത്തിത്വത്തിൻ്റെ പുതിയ പാഠങ്ങള്‍ പകര്‍ന്ന് മള്‍ട്ടിസ്പീഷീസ് ഹാക്കത്തണ്‍

പ്രകൃതിയിലെ ജീവജാലങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന സാങ്കേതിക വിദ്യകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് വേദിയൊരുക്കി മള്‍ട്ടിസ്പീഷീസ് ഹാക്കത്തണ്‍....

വര്‍ക്ക് ഫ്രം ഹോം തിരിച്ചു വരുമോ? പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിനു പിന്നാലെ ആശങ്ക

പശ്ചിമേഷ്യന്‍ പ്രതിസന്ധി തുടരുന്നതിനിടെ പ്രധാനമന്ത്രി മുന്നോട്ടുവച്ച നിര്‍ദേശങ്ങളില്‍ ആശങ്ക. സ്വര്‍ണം വാങ്ങുന്നത്...

സാങ്കേതിക തകരാർ; സംസ്ഥാനത്തെ ട്രഷറി ഇടപാടുകൾ സ്തംഭിച്ചു

സാങ്കേതിക തകരാറിനെ തുടർന്ന് സംസ്ഥാനത്തൊട്ടാകെ ട്രഷറി ഇടപാടുകൾ തടസപ്പെട്ടു. ഡാറ്റാ സെൻ്ററിൽ...

ബാഫ്റ്റയിൽ തരംഗമായി ‘അഡോളസെൻസ്’; ചരിത്രമെഴുതി 16കാരൻ ഓവൻ കൂപ്പർ

ബ്രിട്ടീഷ് ടെലിവിഷൻ അവാർഡ്സിൽ (ബാഫ്റ്റ) ചരിത്രനേട്ടവുമായി നെറ്റ്‌ഫ്ലിക്സ് ലിമിറ്റഡ് ഡ്രാമ സീരീസ്...

മധുരമില്ലാത്ത മാമ്പഴക്കാലം; പശ്ചിമേഷ്യയിലെ യുദ്ധത്തില്‍ വലഞ്ഞ് പാലക്കാട്ടെ കര്‍ഷകരും

പശ്ചിമേഷ്യയില്‍ യുദ്ധത്തില്‍ വലഞ്ഞ് പാലക്കാട് മുതലമടയിലെ കര്‍ഷകര്‍. യുദ്ധം കാരണം ഗള്‍ഫ്...

Topics

പൊതുഗതാഗത സംവിധാനത്തെ നശിപ്പിക്കും; കെഎസ്ആർടിസിയിലെ സൗജന്യ യാത്രക്കെതിരെ സ്വകാര്യ ബസ് ഉടമകൾ

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യയാത്ര ഏർപ്പെടുത്താനുള്ള തീരുമാനത്തിനെതിരെ സ്വകാര്യ ബസ് ഉടമകൾ രംഗത്ത്....

‘കൃഷ്ണാവതാരം’ സിനിമയ്ക്ക് യുപിയിൽ നികുതിയിളവ് പ്രഖ്യാപിച്ച് യോഗി ആദിത്യനാഥ്

'കൃഷ്ണാവതാരം' സിനിമയ്ക്ക് സംസ്ഥാനത്ത് നികുതിയിളവ് പ്രഖ്യാപിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്....

പഴയ ചാലക്കുടി പാലം അറ്റകുറ്റപ്പണിക്കായി അടച്ചു; ഗതാഗതക്കുരുക്ക് രൂക്ഷം

ദേശീയപാത 544ൽ ബലക്ഷയം കണ്ടെത്തിയതിനെ തുടർന്ന് ചാലക്കുടിപ്പാലം, അറ്റകുറ്റ പണികൾക്കായി അടച്ചു....
spot_img

Related Articles

Popular Categories

spot_img