ബാഫ്റ്റയിൽ തരംഗമായി ‘അഡോളസെൻസ്’; ചരിത്രമെഴുതി 16കാരൻ ഓവൻ കൂപ്പർ

ബ്രിട്ടീഷ് ടെലിവിഷൻ അവാർഡ്സിൽ (ബാഫ്റ്റ) ചരിത്രനേട്ടവുമായി നെറ്റ്‌ഫ്ലിക്സ് ലിമിറ്റഡ് ഡ്രാമ സീരീസ് ‘അഡോളസെൻസ്’. നാല് പുരസ്കാരങ്ങൾ നേടിയ സീരീസ് ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ പുരസ്കാരങ്ങള്‍ നേടുന്ന പരമ്പരയെന്ന നേട്ടം സ്വന്തമാക്കി. ‘അഡോളസെൻസി’ലെ പ്രകടനത്തിന് മികച്ച സഹനടനുള്ള അവാർഡ് നേടിയ 16 വയസുകാരനായ ഓവൻ കൂപ്പർ ഈ പുരസ്കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവുമായി.

ലണ്ടനിലെ റോയൽ ഫെസ്റ്റിവൽ ഹാളിൽ നടന്ന ചടങ്ങിലാണ് പുരസ്കാരങ്ങൾ വിതരണം ചെയ്തു. ഗ്രെഗ് ഡേവിസ് ആയിരുന്നു ചടങ്ങിന്റെ അവതാരകൻ.

പുരസ്കാരം ഏറ്റുവാങ്ങിയുള്ള പ്രസംഗത്തിൽ, ബീറ്റിൽസിനേയും ജോൺ ലെനനെയും ഓവൻ കൂപ്പർ അനുസ്മരിച്ചു. “ജോൺ ലെനന്റെ വാക്കുകളിൽ പറഞ്ഞാൽ, വിഷൻ ഇല്ലെങ്കിൽ നിങ്ങൾക്ക് ഒന്നും നേടാനാവില്ല…വിജയിക്കാൻ മൂന്ന് കാര്യങ്ങൾ മാത്രമേ ആവശ്യമുള്ളൂ എന്നാണ് എനിക്ക് തോന്നുന്നത്. ഒന്ന്, തീവ്രമായ അഭിനിവേശം, രണ്ട്, ഒരു സ്വപ്നം, മൂന്നാമത് ബീറ്റിൽസ്, എന്നായിരുന്നു കൂപ്പറിന്റെ വാക്കുകൾ.

മികച്ച ലിമിറ്റഡ് ഡ്രാമ, മികച്ച നടൻ (സ്റ്റീഫൻ ഗ്രഹാം), മികച്ച സഹനടി (ക്രിസ്റ്റിൻ ട്രെമാർക്കോ) എന്നിവയാണ് ‘അഡോളസെൻസി’ന് ലഭിച്ച മറ്റ് പുരസ്കാരങ്ങൾ. ഏഴ് തവണ നാമനിർദേശം ചെയ്യപ്പെട്ടതിനു ശേഷമാണ് സ്റ്റീഫന്‍ ഗ്രഹാമിന് തന്റെ ആദ്യ ബാഫ്റ്റ പുരസ്കാരം ലഭിക്കുന്നത്. ഈ സീരീസിന്റെ സഹ സ്രഷ്ടാവും കൂടിയാണ് ഇദ്ദേഹം. സീരീസിൽ ഓവന്റെ കഥാപാത്രത്തിന്റെ പിതാവിന്റെ വേഷത്തിലാണ് സ്റ്റീഫൻ എത്തിയത്. മാതാവിന്റെ വേഷമാണ് ക്രിസ്റ്റിൻ ട്രെമാർക്കോ അവതരിപ്പിച്ചത്.

2025 മാർച്ചിലാണ് ‘അഡോളസെൻസ്’ പുറത്തിറങ്ങിയത്. നാല് എപ്പിസോഡുകളുള്ള പരമ്പരയുടെ പ്രമേയവും ഓവന്റെ അസാധാരണ പ്രകടനവുമാണ് സീരീസിന് ആഗോള ശ്രദ്ധ നേടിക്കൊടുത്തത്. ജെയ്‌മി മില്ലർ എന്ന കഥാപാത്രത്തിലൂടെ എമ്മി, ഗോൾഡൻ ഗ്ലോബ്, ക്രിട്ടിക്സ് ചോയ്സ്, ഗോതം, ഇൻഡിപെൻഡന്റ് സ്പിരിറ്റ് എന്നീ പുരസ്കാരങ്ങളും കൂപ്പറിനെ തേടിയെത്തിയിരുന്നു.

മികച്ച ലിമിറ്റഡ് ഡ്രാമ: അഡോളസെൻസ്

മികച്ച നടൻ: സ്റ്റീഫൻ ഗ്രഹാം (അഡോളസെൻസ്)

മികച്ച നടി: നർഗസ് റാഷിദി (പ്രിസണർ 951)

മികച്ച സഹനടൻ: ഓവൻ കൂപ്പർ (അഡോളസെൻസ്)

മികച്ച സഹനടി: ക്രിസ്റ്റിൻ ട്രെമാർക്കോ (അഡോളസെൻസ്)

മികച്ച ഡ്രാമ സീരീസ്: കോഡ് ഓഫ് സൈലൻസ് (Code of Silence)

മികച്ച ഹാസ്യ നടൻ: സ്റ്റീവ് കൂഗൻ (How Are You? Its Alan)

മികച്ച ഹാസ്യ നടി: കാതറിൻ പാർക്കിൻസൺ (Here We Go)

മികച്ച സ്ക്രിപ്റ്റഡ് കോമഡി: അമൻഡലാൻഡ്

മികച്ച അന്താരാഷ്ട്ര പരമ്പര: ദ സ്റ്റുഡിയോ (The Studio)

മികച്ച റിയാലിറ്റി ഷോ: ദ സെലിബ്രിറ്റി ട്രെയ്‌റ്റേഴ്‌സ്

മികച്ച എന്റർടെയ്‌ൻമെന്റ് പെർഫോമൻസ്: ബോബ് മോർട്ടിമർ

മികച്ച വാർത്താ കവറേജ്: ചാനൽ 4 ന്യൂസ് (ഇസ്രയേൽ-ഇറാൻ യുദ്ധം)

മികച്ച സ്പോർട്സ് കവറേജ്: യുവേഫ വുമൺസ് യൂറോ 2025

മികച്ച സോപ്പ് ഓപ്പറ: ഈസ്റ്റ് എൻഡേഴ്സ്

പ്രത്യേക പുരസ്കാരങ്ങൾ:മികച്ച സ്ക്രിപ്റ്റഡ് കോമഡി: അമൻഡലാൻഡ്

മികച്ച അന്താരാഷ്ട്ര പരമ്പര: ദ സ്റ്റുഡിയോ (The Studio)

മികച്ച റിയാലിറ്റി ഷോ: ദ സെലിബ്രിറ്റി ട്രെയ്‌റ്റേഴ്‌സ്

മികച്ച എന്റർടെയ്‌ൻമെന്റ് പെർഫോമൻസ്: ബോബ് മോർട്ടിമർ

മികച്ച വാർത്താ കവറേജ്: ചാനൽ 4 ന്യൂസ് (ഇസ്രയേൽ-ഇറാൻ യുദ്ധം)

മികച്ച സ്പോർട്സ് കവറേജ്: യുവേഫ വുമൺസ് യൂറോ 2025

മികച്ച സോപ്പ് ഓപ്പറ: ഈസ്റ്റ് എൻഡേഴ്സ്

Hot this week

ശക്തിയും സൗന്ദര്യവും ഒന്നിക്കുന്നു; ഇതാണ് ഫെനോമെനോ കരുത്ത്

ഇറ്റാലിയന്‍ സൂപ്പര്‍കാര്‍ നിര്‍മാതാക്കളായ ലംബോര്‍ഗിനി അവരുടെ ഏറ്റവും ശക്തമായ ഓപ്പണ്‍-ടോപ്പ് പ്രൊഡക്ഷന്‍...

‘മോശം ഭാഷാ ഉപയോഗം’; ആർസിബി കോച്ച് ആൻഡി ഫ്ലവറിന് താക്കീതും പിഴയും

ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെതിരായി ഞായറാഴ്ച്ച റായ്പൂരിൽ വെച്ച് നടന്ന മത്സരത്തിനിടയിൽ മോശം...

സാങ്കേതികവിദ്യയിലൂടെ സഹവര്‍ത്തിത്വത്തിൻ്റെ പുതിയ പാഠങ്ങള്‍ പകര്‍ന്ന് മള്‍ട്ടിസ്പീഷീസ് ഹാക്കത്തണ്‍

പ്രകൃതിയിലെ ജീവജാലങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന സാങ്കേതിക വിദ്യകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് വേദിയൊരുക്കി മള്‍ട്ടിസ്പീഷീസ് ഹാക്കത്തണ്‍....

വര്‍ക്ക് ഫ്രം ഹോം തിരിച്ചു വരുമോ? പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിനു പിന്നാലെ ആശങ്ക

പശ്ചിമേഷ്യന്‍ പ്രതിസന്ധി തുടരുന്നതിനിടെ പ്രധാനമന്ത്രി മുന്നോട്ടുവച്ച നിര്‍ദേശങ്ങളില്‍ ആശങ്ക. സ്വര്‍ണം വാങ്ങുന്നത്...

സാങ്കേതിക തകരാർ; സംസ്ഥാനത്തെ ട്രഷറി ഇടപാടുകൾ സ്തംഭിച്ചു

സാങ്കേതിക തകരാറിനെ തുടർന്ന് സംസ്ഥാനത്തൊട്ടാകെ ട്രഷറി ഇടപാടുകൾ തടസപ്പെട്ടു. ഡാറ്റാ സെൻ്ററിൽ...

Topics

മധുരമില്ലാത്ത മാമ്പഴക്കാലം; പശ്ചിമേഷ്യയിലെ യുദ്ധത്തില്‍ വലഞ്ഞ് പാലക്കാട്ടെ കര്‍ഷകരും

പശ്ചിമേഷ്യയില്‍ യുദ്ധത്തില്‍ വലഞ്ഞ് പാലക്കാട് മുതലമടയിലെ കര്‍ഷകര്‍. യുദ്ധം കാരണം ഗള്‍ഫ്...

തെലുങ്ക് നടൻ ഭരത് കാന്ത് കാറപകടത്തിൽ അന്തരിച്ചു

തെലുങ്ക് നടൻ കെ. ഭരത് കാന്ത് (31) അന്തരിച്ചു. കാറപടകത്തിലാണ് നിര്യാണം....

പൊതുഗതാഗത സംവിധാനത്തെ നശിപ്പിക്കും; കെഎസ്ആർടിസിയിലെ സൗജന്യ യാത്രക്കെതിരെ സ്വകാര്യ ബസ് ഉടമകൾ

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യയാത്ര ഏർപ്പെടുത്താനുള്ള തീരുമാനത്തിനെതിരെ സ്വകാര്യ ബസ് ഉടമകൾ രംഗത്ത്....
spot_img

Related Articles

Popular Categories

spot_img