ഡാലസ് റീജിയണൽ OCYM ബാഡ്മിന്റൺ ടൂർണമെന്റ് 2026 ഫൈനലിലേക്ക്; കായിക ആവേശത്തിൽ ഡാലസ് മലയാളി സമൂഹം

ഡാലസ് റീജിയണൽ ഓർത്തഡോക്സ് ക്രിസ്ത്യൻ യൂത്ത് മൂവ്‌മെന്റിന്റെ (OCYM) ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചിട്ടുള്ള എട്ടാമത് വാർഷിക സെന്റ് ഡയോണീഷ്യസ് ഓഫ് വട്ടശ്ശേരിൽ മെമ്മോറിയൽ ബാഡ്മിന്റൺ ടൂർണമെന്റ് 2026 ആവേശകരമായ മത്സരങ്ങളോടെ പുരോഗമിക്കുന്നു. മേയ് 9-ന് വെരി. റവ. രാജു ഡാനിയേൽ കോർ-എപ്പിസ്‌കോപ്പയുടെ പ്രാർത്ഥനയോടെയാണ് ടൂർണമെന്റിന് ഔദ്യോഗിക തുടക്കമായത്. ലൂയിസ്‌വില്ലിലെ ‘Lewisville Badminton Center’-ൽ നടക്കുന്ന ഈ കായികോത്സവത്തിൽ വിവിധ ഇടവകകളിൽ നിന്നുള്ള നൂറുകണക്കിന് കളിക്കാരും കുടുംബാംഗങ്ങളും കായികപ്രേമികളും പങ്കെടുക്കുന്നുണ്ട്.

മേയ് 9-ന് നടന്ന പുരുഷ-വനിതാ സിംഗിൾസ്, ബോയ്‌സ്-ഗേൾസ് ഡബിൾസ്, ബോയ്‌സ്-ഗേൾസ് സിംഗിൾസ് മത്സരങ്ങൾ വിജയകരമായി പൂർത്തിയായി. മേയ് 16-ന് പുരുഷ-വനിതാ ഡബിൾസ്, മിക്സഡ് ഡബിൾസ്, 50+ ഡബിൾസ് മത്സരങ്ങൾ നടക്കും. ടൂർണമെന്റിന്റെ ആവേശകരമായ ഫൈനൽ മത്സരങ്ങൾ മേയ് 17 ഞായറാഴ്ച വൈകിട്ട് 3 മണി മുതൽ 7 മണി വരെ അരങ്ങേറും.

പുതുമകളോടെ ഈ വർഷത്തെ മത്സരങ്ങൾ
ഈ വർഷം, വിവിധ വിഭാഗങ്ങൾക്കായി പുതുതായി ‘Qualifier Pool’, ‘Rising Star Pool’ എന്നീ പേരുകളിൽ പ്രത്യേക മത്സര സംവിധാനങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. മുൻവർഷങ്ങളിലെ പ്രകടനങ്ങളെ അടിസ്ഥാനമാക്കി നേരിട്ട് Main Championship Pool-ലേക്ക് തിരഞ്ഞെടുക്കപ്പെടാത്ത ടീമുകൾ ആദ്യം Qualifier Pool-ൽ മത്സരിക്കും. അവിടെ വിജയിക്കുന്ന ടീമുകൾക്ക് Main Championship Pool-ലേക്ക് മുന്നേറാൻ അവസരം ലഭിക്കും. Qualifier Pool-ൽ നിന്ന് മുന്നേറാത്ത ടീമുകൾ Rising Star Pool-ൽ മത്സരിച്ച് പ്രത്യേക ട്രോഫികൾക്കായി ഏറ്റുമുട്ടും.

ടൂർണമെന്റിന്റെ സാങ്കേതിക നിയന്ത്രണത്തിനായി പുതുതായി വികസിപ്പിച്ച ‘CourtCircleX’ എന്ന ഓൺലൈൻ ടൂർണമെന്റ് മാനേജ്‌മെന്റ് പ്ലാറ്റ്‌ഫോമും ഈ വർഷം അവതരിപ്പിച്ചിട്ടുണ്ട്. മത്സരക്രമീകരണങ്ങൾ, സ്കോർ അപ്‌ഡേറ്റുകൾ, ലൈവ് ട്രാക്കിംഗ് തുടങ്ങിയവ ഈ സംവിധാനത്തിലൂടെയാണ് നിയന്ത്രിക്കുന്നത്.

മികച്ച സംഘാടനം
ഡാലസ് റീജിയണൽ OCYM വൈസ് പ്രസിഡന്റ് വെരി. റവ. രാജു ഡാനിയേൽ കോർ-എപ്പിസ്‌കോപ്പയുടെ നേതൃത്വത്തിൽ സെക്രട്ടറി നിതിൻ വർഗീസ്, ട്രഷറർ ഷിജു സാമുവൽ, ജോയിന്റ് സെക്രട്ടറി സനൂപ് എബ്രഹാം എന്നിവരോടൊപ്പം ടൂർണമെന്റ് കോർഡിനേറ്റർമാരായ ബാലു തോമസ്, സജേഷ് സ്കറിയ എന്നിവരും കമ്മിറ്റി അംഗങ്ങളായ ഡോ. അരുൺ ജേക്കബ്, ജോയൽ സന്തോഷ്, ലിൻഡ സൈമൺ മാത്യു, സാജൻ തോമസ്, സുജ ജേക്കബ് എന്നിവരും ചേർന്നാണ് പരിപാടികളുടെ ഏകോപനം നിർവഹിക്കുന്നത്.

സെന്റ് ജോർജ് ഓർത്തഡോക്സ് ചർച്ച് (ഇർവിംഗ്), സെന്റ് ഗ്രിഗോറിയോസ് (ഗാർലൻഡ്), സെന്റ് ജെയിംസ് (റൗലറ്റ്), സെന്റ് മേരീസ് (കാരൾട്ടൺ), സെന്റ് മേരീസ് (ഫാർമേഴ്സ് ബ്രാഞ്ച്), സെന്റ് പോൾസ് (മക്കിനി), സെന്റ് തോമസ് (ഡാലസ്) ഉൾപ്പെടെയുള്ള വിവിധ ഇടവകകളിൽ നിന്നുള്ള ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരയ്ക്കുന്നത്.

മേയ് 17-ന് നടക്കുന്ന ഫൈനൽ മത്സരങ്ങളിൽ പങ്കെടുത്ത് കളിക്കാരെ പ്രോത്സാഹിപ്പിക്കുവാൻ എല്ലാ ഇടവകാംഗങ്ങളെയും കായികപ്രേമികളെയും കുടുംബങ്ങളെയും ഡാലസ് റീജിയണൽ OCYM ഭാരവാഹികൾ സ്നേഹപൂർവ്വം ക്ഷണിക്കുന്നു. യുവജനങ്ങളുടെ ഐക്യവും കായിക മനോഭാവവും സമൂഹ സൗഹൃദവും ഒരുമിപ്പിക്കുന്ന ഈ ബാഡ്മിന്റൺ മേളയ്ക്ക് വലിയ ജനപങ്കാളിത്തമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Hot this week

‘ലീഗ് യുഡിഎഫിന്റെ ശക്തി സ്രോതസ്‌, ഞങ്ങൾ പ്രവർത്തിച്ചത് ടീം യുഡിഎഫ് ആയി’; V D സതീശൻ

മുസ്ലിം ലീഗിനെ വീണ്ടും പുകഴ്ത്തി നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍....

മഴ മുന്നറിയിപ്പിൽ മാറ്റം, ഇന്ന് 9 ജില്ലകളിൽ യെല്ലോ അലേർട്ട്, കാലവർഷം തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ എത്തി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് 9 ജില്ലകളിൽ മഴ മുന്നറിയിപ്പ്....

‘ലീഗ് യുഡിഎഫിന്റെ ശക്തി സ്രോതസ്‌, ഞങ്ങൾ പ്രവർത്തിച്ചത് ടീം യുഡിഎഫ് ആയി’; V D സതീശൻ

മുസ്ലിം ലീഗിനെ വീണ്ടും പുകഴ്ത്തി നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍....

ആര്‍ സിക്ക് ആഭ്യന്തരം; രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തര വകുപ്പ് ഉറപ്പ് നല്‍കി വി ഡി സതീശന്‍

പൂര്‍ണ സമവായത്തില്‍ എത്താതെ രമേശ് ചെന്നിത്തല – വി ഡി സതീശന്‍...

കോൺഗ്രസ് മന്ത്രിപ്പട്ടിക ഇന്ന് തന്നെ; ലീഗിന് 5 മന്ത്രിസ്ഥാനം നൽകും, രാത്രി ഹൈക്കമാൻഡിന് പട്ടിക കൈമാറും

കോൺഗ്രസ് മന്ത്രിപ്പട്ടിക ഇന്ന് തന്നെ. ഹൈക്കമന്റ് അംഗീകാരത്തോടെ ഇന്ന് ഗവർണ്ണർക്ക് കൈമാറും....

Topics

ഇന്ത്യയുടെ വൻതോതിലുള്ള വളം ഇറക്കുമതി യു.എസ്. സെനറ്റിൽ ചർച്ചയായി; കടുത്ത പ്രതിസന്ധിയിലെന്ന് അമേരിക്കൻ കർഷകർ

 ഇന്ത്യയുടെ വൻതോതിലുള്ള വളം ഇറക്കുമതിയും സബ്‌സിഡി നയങ്ങളും ആഗോള വിപണിയിലെ വിലക്കയറ്റത്തിന്...

കുടുംബചിത്രങ്ങള്‍ നിറച്ച സ്‌നേഹമരം തീര്‍ത്ത് ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാര്‍

ഡിഫറന്റ് ആര്‍ട് സെന്റര്‍ ഫാമിലിക്കായി വന്‍മരം നിറയെ കുടുംബചിത്രങ്ങള്‍ നിറച്ച് ഭിന്നശേഷിക്കാര്‍....
spot_img

Related Articles

Popular Categories

spot_img