ഡാളസിൽ എസ്സൻസ് ഫെസ്റ്റ് യുഎസ്എ ’26 മെയ് 30-ന്; ശാസ്ത്ര-സ്വതന്ത്രചിന്താ സെമിനാറിനായി ഒരുക്കങ്ങൾ പൂർത്തിയായി

യുണൈറ്റഡ് സ്റ്റേറ്റ്സിലെ പ്രവാസി മലയാളി സ്വതന്ത്രചിന്തകരുടെ കൂട്ടായ്മയായ ‘എസ്സൻസ് ഗ്ലോബൽ’ സംഘടിപ്പിക്കുന്ന ശാസ്ത്ര-സ്വതന്ത്രചിന്താ സെമിനാർ “എസ്സൻസ് ഫെസ്റ്റ് യുഎസ്എ ’26” മെയ് 30 ശനിയാഴ്ച ഡാളസിൽ വെച്ച് നടക്കും. ഗാർലന്റിലെ കേരള അസോസിയേഷൻ ഓഫ് ഡാളസ് ഹാളാണ് (3821 Broadway Blvd, Garland, TX 75043) ഈ വിജ്ഞാനോത്സവത്തിന് വേദിയാകുന്നത്.

കേരളത്തിലെയും വിദേശത്തെയും പ്രമുഖ സ്വതന്ത്രചിന്തകരും പ്രഭാഷകരും പങ്കെടുക്കുന്ന വിപുലമായ പരിപാടികളാണ് സെമിനാറിന്റെ ഭാഗമായി ക്രമീകരിച്ചിരിക്കുന്നത്.സെമിനാറിലെ ഏറ്റവും പ്രധാനപ്പെട്ട ആകർഷണം ‘പ്രാർത്ഥന ഫലിക്കുമോ?’ എന്ന വിഷയത്തിൽ നടക്കുന്ന സംവാദമാണ്. പ്രമുഖ സ്വതന്ത്രചിന്തകൻ ജെയിംസ് കുരീക്കാട്ടിലും, പ്രശസ്ത ക്രൈസ്തവ പ്രഭാഷകൻ പാസ്റ്റർ ഷിബു പീടിയേക്കലും തമ്മിലാണ് ഈ വിഷയത്തിൽ സംവദിക്കുന്നത്. പ്രശസ്ത നടനും എഴുത്തുകാരനുമായ തമ്പി ആന്റണി വിശ്വാസം വിദ്വേഷമാകുമ്പോൾ:ഈ വിഷയത്തിൽ സംസാരിക്കും.

 തീവ്രവാദ ആക്രമണത്തിന് ഇരയായിട്ടും തന്റെ നിലപാടുകളിൽ ഉറച്ചുനിന്ന പ്രമുഖ വ്യക്തിത്വവും അധ്യാപകനുമായ പ്രൊഫ. ടി. ജെ. ജോസഫ് ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കുകയും സംസാരിക്കുകയും ചെയ്യും.

ശാസ്ത്രീയ മനോവൃത്തിയും യുക്തിചിന്തയും സമൂഹത്തിൽ വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് എസ്സൻസ് ഗ്ലോബൽ ഈ സെമിനാർ സംഘടിപ്പിക്കുന്നത്. അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മലയാളി പ്രവാസികൾ പരിപാടിയിൽ പങ്കെടുക്കാൻ എത്തുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.

പരിപാടിയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർക്കായി ക്യുആർ കോഡ് (QR Code) വഴിയുള്ള രജിസ്ട്രേഷൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്:

Hot this week

മിൽമ പാൽ വില 4 രൂപ വർധിപ്പിച്ചു; ജൂൺ ഒന്ന് മുതൽ പ്രാബല്യത്തിൽ, ഒരു ലിറ്റർ പാലിന് ഇനി 56 രൂപ നൽകണം

മിൽമ പാൽ വില വർധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് വർധിച്ചത്. ഇന്ന്...

‘KSRTCയിൽ സ്ത്രീകൾക്ക് ഫ്രീ യാത്ര, ടിക്കറ്റ് ചാർജ് സർക്കാർ നൽകണം, ഒരു മാസം 80 കോടിയുടെ കുറവുണ്ടാകും’; തോമസ് ഐസക്

വി ഡി സതീശൻ സർക്കാരിന് കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്നതിൽ...

മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റങ്ങൾ, ഒടുവിൽ മൂന്നാം നാൾ തീരുമാനം; ഫിഷറീസ് ലീഗിന് തന്നെ

മൂന്ന് ദിവസമായി തുടർന്ന നീണ്ട ചർച്ചകൾക്കും തർക്കങ്ങൾക്കുമൊടുവിൽ പുതിയ മന്ത്രിസഭയിലെ വകുപ്പ്...

കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ കേരള ക്രിക്കറ്റ് അസോസിയേഷനും ‘ദിൽ സെ’യും കൈകോർക്കുന്നു

കളിമൈതാനങ്ങളിൽ നാളെയുടെ കായികപ്രതിഭകൾക്ക് പൂർണ്ണ സുരക്ഷയും മികച്ച മാനസികാരോഗ്യവും ഉറപ്പാക്കുക എന്ന...

Topics

വി. ഡി. സതീശൻ്റെ നേതൃത്വം കേരള ചരിത്രത്തിൽ പുതിയ അദ്ധ്യായം; ആശംസകളുമായി മാർത്തോമ്മാ മെത്രാപ്പോലിത്ത

കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്ന ശ്രീ. വി. ഡി. സതീശനും പുതിയ...

സാൻ ഡിയാഗോയിലെ പള്ളിയിൽ കൂട്ടവെടിവെയ്പ്പ്: ഇസ്‌ലാമോഫോബിയയ്‌ക്കെതിരെ നടപടി വേണമെന്ന് നിയമനിർമ്മാതാക്കൾ

 അമേരിക്കയിലെ സാൻ ഡിയാഗോയിലുള്ള ഏറ്റവും വലിയ  ഇസ്‌ലാമിക് ആരാധനാലയത്തിന് നേരെയുണ്ടായ ഭീകരമായ...

ഗ്രേപ്‌വൈൻ തടാകത്തിലേക്ക് സൈബർട്രക്ക് ഓടിച്ചു; ‘വേഡ് മോഡ്’ പരീക്ഷിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

ടെസ്ലയുടെ സൈബർട്രക്കിലെ “വേഡ് മോഡ്” ഫീച്ചർ പരീക്ഷിക്കാനെന്ന പേരിൽ വാഹനമെടുത്ത് തടാകത്തിലേക്ക്...
spot_img

Related Articles

Popular Categories

spot_img