അമാനുഷ്യ ബ്രഹ്മാണ്ട കഥയിൽ ജമീന്ദാറായി നായക വേഷത്തിൽ റഹ്മാൻ 

‘ എവർഗ്രീൻ സ്റ്റാർ ‘ റഹ്മാൻ നായകനാവുന്ന ഇനിയും പേരിട്ടിട്ടില്ലാത്ത തമിഴ് സിനിമയുടെ ഷൂട്ടിങ് പുതുക്കോട്ടയിൽ. ഗ്രാമീണ പശ്ചാത്തലത്തിലുള്ള സിനിമയിൽ ഇതുവരെ ചെയ്തിട്ടില്ലാത്ത വ്യത്യസ്തമായ ജമീന്ദാർ നായക കഥാപാത്രത്തെയാണ് റഹ്മാൻ അവതരിപ്പിക്കുന്നത്. ‘ ചാമ്പ്യൻ ‘ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ വിശ്വയാണ് മറ്റൊരു നായകൻ. ‘ വിഴാ ‘ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ ഭാരതി ബാലകുമാരനാണ് സംവിധായകൻ. മലയാളത്തിൽ  ‘ മിഡിൽ ക്ലാസ് മാത്തുക്കുട്ടി ‘ എന്ന സിനിമ നിർമ്മിക്കുന്ന കോമളാ ഹരി പിക്ചേഴ്സിൻ്റെ നാലാമത്തെ നിർമ്മാണമാണ് സംരംഭമാണ് ഈ റഹ്മാൻ ചിത്രം.

നാട്ടിൻ പുറത്തെ ദൈവ വിശ്വാസങ്ങൾ , അവയ്ക്ക്  ആധാരമായ പഴയ ആചാരങ്ങൾ എന്നിവയുടെ പശ്ചാത്തലത്തിൽ അവതരിപ്പിക്കപ്പെടുന്ന തമിഴ് സിനിമകൾ പ്രേക്ഷകർക്കിടയിൽ വലിയ കോളിളക്കങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. മണ്ണും  സംസ്കാരവുമായി ബന്ധപ്പെട്ട ജീവിത കഥകൾ പല സിനിമകളും ചർച്ചാ വിഷയമാക്കിയിട്ടുമുണ്ട്. എന്നാൽ ആ ജീവിതങ്ങൾക്ക് പിന്നിൽ ഒളിഞ്ഞിരിക്കുന്ന ‘ അമാനുഷ്യ ‘ കഥകൾ തമിഴ് നാട്ടിലെ തെക്കൻ ജില്ലകളിൽ ‘ നാട്ടാർ ‘ ആചാരത്തിൽ ഉണ്ടായിരുന്നു. അത്തരത്തിലുള്ള ‘ നാട്ടാർ മർമ്മ കഥ ‘ യുടെ ചലച്ചിത്ര ആവിഷ്കാരമാണ് ഈ സിനിമ.

നാട്ടാർ മർമ്മ കഥയെ അവലംബമാക്കി 1980 കളുടെ പശ്ചാത്തലത്തിലാണ് അവതരണം. അക്കാലത്ത് ‘ അമാനുഷ്യ ‘ സംഭവങ്ങളാൽ ദുരന്തത്തിൽ പെടുന്ന തൻ്റെ കുടുംബത്തെ രക്ഷിക്കാൻ തീവ്ര ശ്രമം നടത്തുന്ന  ജമീന്ദാർ നായക കഥാപാത്രമാണ് റഹ്മാൻ്റേത്.

” ആദ്യം ഈ കഥാപാത്രം ചെയ്യാൻ വിസമ്മതിച്ച റഹ്മാൻ സാർ പിന്നീട് കഥ മുഴുവൻ കേട്ടപ്പോൾ, കഥയുടെയും കഥാപാത്രത്തിൻ്റെയും വ്യത്യസ്തതയും തനിമയും  മനസിലാക്കി കൺവിൻസ് ആവുകയായിരുന്നു. റഹ്മാൻ സാറിൻ്റെ സിനിമാ പ്രയാണത്തിൽ ഈ സിനിമ വളരെ പ്രധാനപ്പെട്ട ഒന്നായിരിക്കും. ” സംവിധായകൻ ഭാരതി ബാലകുമാരൻ പറഞ്ഞു.

1980 കളിൽ തമിഴ് നാട്ടിലെ തെക്കൻ ജില്ലകളിൽ രക്ത ചൊരിച്ചിലിലൂടെ അരങ്ങേറിയ സംഭവ കഥയുടെ ചലച്ചിത്രാവിഷ്ക്കാരമായതിനാൽ ബ്രഹ്മാണ്ട സിനിമയായിട്ടാണ് നിർമ്മിക്കുന്നത്. റഹ്മാനും വിശ്വയും നായകരാവുന്ന ഈ സിനിമയിൽ അനുപമ കുമാർ, രമ്യാ സുരേഷ്, റിഷാ ജേക്കബ്സ്, ആടുകളം നരേൻ, മൈം ഗോപി, മുനിഷ് കാന്ത്, ബാബാ ഭാസ്കർ തുടങ്ങി പ്രമുഖരായ നിരവധി അഭിനേതാക്കൾ മറ്റു പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. ഛായാഗ്രഹണം  ഭാനു മുരുകനും , എഡിറ്റിങ് ‘ അമരൻ ‘ ഫെയിം കലൈവാണനും നിർവഹിക്കുന്നു. ദിനേശ് കാശിയാണ് സ്റ്റണ്ട് മാസ്റ്റർ. പി ആർ ഓ – ജോൺസൺ. കോമളാ – ഹരി ഭാസ്കരൻ ദമ്പതികളാണ് കോമളാ ഹരി പിക്ചേഴ്സിൻ്റെ ബാനറിൽ ഈ ബ്രഹ്മാണ്ട ചിത്രം നിർമ്മിക്കുന്നത്.

Hot this week

‘രാജ്യത്ത് ഇന്ധനക്ഷാമം ഇല്ല; പരിഭ്രാന്തരായി വാങ്ങി കൂട്ടേണ്ട ആവശ്യമില്ല’; കേന്ദ്രസർക്കാർ

രാജ്യത്ത് ഇന്ധനക്ഷാമം ഇല്ലെന്ന് ആവർത്തിച്ച് കേന്ദ്രസർക്കാർ. ആവശ്യമായ ക്രൂഡോയിലും ഇന്ധനവും നിലവിൽ...

ഫൊക്കാന ടീം ഇന്റഗ്രിറ്റി അംഗങ്ങൾക്ക് വാഷിംഗ്ടണിൽ ഉജ്വല സ്വീകരണം

ഫൊക്കാനക്ക് പുതിയ കാഴ്‌ചപ്പാടും   മലയാളി സമൂഹത്തിൽ മാറ്റങ്ങൾക്ക്  കാരണമാകുന്ന മികച്ച...

ന്യൂ മെക്സിക്കോയിൽ അജ്ഞാത വസ്തു ശ്വസിച്ച് മൂന്ന് മരണം; 18 രക്ഷാപ്രവർത്തകർ നിരീക്ഷണത്തിൽ

അമേരിക്കയിലെ ന്യൂ മെക്സിക്കോയിലുള്ള ഒരു വീട്ടിൽ അജ്ഞാത രാസവസ്തുവുമായി സമ്പർക്കത്തിലായതിനെ തുടർന്ന്...

അഡ്വാൻസ്ഡ് AI മോഡലുകൾക്ക് നിയന്ത്രണമേർപ്പെടുത്താൻ ട്രംപ് സർക്കാർ

നിർമ്മിത ബുദ്ധി (AI) മേഖലയിലെ അതിവേഗ വളർച്ചയും സുരക്ഷാ ഭീഷണികളും കണക്കിലെടുത്ത്,...

Topics

കാലിഫോർണിയയിൽ മൗണ്ടൻ ലയണുകൾ ജനങ്ങൾക്ക് ഭീഷണി: ജാഗ്രതാ നിർദ്ദേശം

വടക്കൻ കാലിഫോർണിയയിലെ ലാസ്സൻ കൗണ്ടിയിൽ  മൗണ്ടൻ ലയണുകളുടെ (ഒരു തരം കാട്ടുപൂച്ചകൾ/സിംഹങ്ങൾ)...

ജീവനക്കാരെ വെട്ടിക്കുറച്ച് മെറ്റ; ലോകവ്യാപകമായി 8,000 തൊഴിലുകൾക്ക് തിരിച്ചടി

മെയ് 20 – മെറ്റ കമ്പനിയിൽ ലോകവ്യാപകമായി ഏകദേശം 8,000 ജീവനക്കാരെ...

വിനോദ വിപണിയിൽ ആദ്യമായി ‘ഇന്റഗ്രേറ്റഡ് എന്റർടൈൻമെന്റ് ഇക്കോസിസ്റ്റം’ അവതരിപ്പിച്ച് ഡിഷ് ടിവി

ഒടിടി സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകൾ, ലൈവ് ടിവി ചാനലുകൾ, പേ-പെർ-വ്യൂ (Pay-per-view) പ്രീമിയം...
spot_img

Related Articles

Popular Categories

spot_img