നിങ്ങൾ ദുബായിൽ വാടകയ്ക്കാണോ താമസിക്കുന്നത്? ഈ കാര്യങ്ങൾ തീർച്ചയായും അറിയണം

ദുബായിൽ അനധികൃത പാർട്ടീഷനുകളിലും വാടക വീടുകളിലും അധികൃതർ പരിശോധന ശക്തമാക്കിയിരിക്കുകയാണ്. അംഗീകൃതമല്ലാത്ത പരിഷ്‌ക്കരണങ്ങളും സുരക്ഷിതമല്ലാത്ത ജീവിത ക്രമീകരണങ്ങളും തടയുന്നതിനായാണ് നടപടി. ദുബായ് മുനിസിപ്പാലിറ്റി, ദുബായ് ലാൻഡ് ഡിപ്പാർട്ട്‌മെന്റ്, സിവിൽ ഡിഫൻസ് എന്നിവയുമായി ചേർന്നാണ് പരിശോധന നടത്തുന്നത്.

നിങ്ങൾ ദുബായിൽ ഒരു വാടകക്കാരനോ, വീട്ടുടമസ്ഥനോ, അല്ലെങ്കിൽ ഒരു സ്ഥലം പങ്കിടുന്നയാളോ ആണെങ്കിൽ സബ്ലെറ്റിങ്, പാർട്ടീഷനുകൾ ചേർക്കൽ, ഒക്യുപ്പൻസി എന്നിവയെക്കുറിച്ചുള്ള ദുബായ് വാടക നിയമം നിങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം.

ദുബായിൽ സബ്ലെറ്റിംഗ് നിയമപരമാണോ?

ഉടമയുടെ രേഖാമൂലമുള്ള അനുമതി ഉണ്ടെങ്കിൽ മാത്രമേ ദുബായിൽ സബ്ലെറ്റിംഗ് നിയമപരമാകൂ. നിയമപ്രകാരം, വാടകക്കാർക്ക് സ്വത്തിന്റെ ഒരു ഭാഗമോ മുഴുവനായോ മറ്റൊരാൾക്ക് വാടകയ്ക്ക് നൽകാൻ കഴിയില്ല. ഇനി അനുമതി ഉണ്ടെങ്കിൽ പോലും വാടക കരാറിൽ സമ്മതിച്ചതുപോലെ മാത്രമേ യൂണിറ്റ് ഉപയോഗിക്കാനാകു. ഉദാഹരണത്തിന് സ്വകാര്യ റസിഡൻഷ്യൽ ഉപയോഗത്തിനായാണ് പ്രോപ്പർട്ടി നൽകിയതെങ്കിൽ അത് ബിസിനസ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ കഴിയില്ല. കൂടാതെ ഉടമസ്ഥൻ അനുവദിക്കുന്നില്ലെങ്കിൽ മറ്റ് വ്യക്തികൾക്ക് മുറികൾ വാടകയ്‌ക്ക് നൽകാൻ നിങ്ങൾക്ക് കഴിയില്ല. അനുമതിയില്ലാതെ സബ്ലെറ്റ് നൽകുന്നത് വാടക കരാറിന്റെ ലംഘനമാണ്. അത് കുടിയൊഴിപ്പിക്കലിനോ നിയമ നടപടിക്കോ നയിച്ചേക്കാം.

ഒരു വില്ലയിലോ അപ്പാർട്ട്മെന്റിലോ പാർട്ടീഷനുകൾ ചേർക്കാമോ?

ഉടമയുടെ രേഖാമൂലമുള്ള അനുമതിയില്ലാതെ വില്ലയിലോ അപ്പാർട്ട്മെന്റിലോ പാർട്ടീഷനുകൾ സ്ഥാപിക്കുന്നത് പോലുള്ള ഘടനാപരമായ മാറ്റങ്ങൾ വാടകക്കാർക്ക് വരുത്തത്. ഏറ്റവും പ്രധാനമായി അത്തരം മാറ്റങ്ങൾക്ക് ദുബായ് മുനിസിപ്പാലിറ്റിയുടെയും സിവിൽ ഡിഫൻസിന്റെയും അംഗീകാരവും പരിശോധനയും ആവശ്യമാണ്. പ്രത്യേകിച്ച് അഗ്നി സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും വേണം. ഒരു വാടകക്കാരൻ നിയമവിരുദ്ധമായ മാറ്റങ്ങൾ വരുത്തിയാൽ വാടക തർക്ക കേന്ദ്രത്തിൽ (RDC) പരാതി നൽകാനും, ഉടനടി കുടിയൊഴിപ്പിക്കൽ അഭ്യർഥിക്കാനും വീട്ടുടമസ്ഥന് അവകാശമുണ്ട്. ഏതെങ്കിലും മാറ്റങ്ങൾ വരുത്തുന്നതിന് മുമ്പ് ഭൂവുടമകൾ തന്നെ ഔദ്യോഗിക അനുമതി നേടേണ്ടതുണ്ട്.

എല്ലാ താമസക്കാരെയും ഇജാരി കരാറിൽ ഉൾപ്പെടുത്തേണ്ടതുണ്ടോ ?

എല്ലാ താമസക്കാരും ഇജാരി സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്തിരിക്കണം. ഇത് ദുബായ് അധികൃതരുമായി സുതാര്യത നിലനിർത്താനും, നിയമപരമായ പരിരക്ഷ ഉറപ്പാക്കുകയും ചെയ്യുന്നു. ഇജാരിയിൽ ലിസ്റ്റ് ചെയ്തിട്ടില്ലാത്ത ഒരു വസ്തുവിൽ താമസിക്കുന്ന ഒരാളാണെങ്കിൽ, പരിശോധനയിൽ ഇത് ഫ്ലാഗ് ചെയ്യപ്പെടുകയും അനധികൃത സബ്‌ലെറ്റിങ് ആയി കണക്കാകുകയും ചെയ്യും. ഇജാരി അപ്‌ഡേറ്റ് ചെയ്യുന്നതിന്, വാടകക്കാർക്കോ വീട്ടുടമസ്ഥർക്കോ ഏതെങ്കിലും റിയൽ എസ്റ്റേറ്റ് ട്രസ്റ്റി ഓഫീസ് സന്ദർശിക്കുകയോ ദുബായ് ലാൻഡ് ഡിപ്പാർട്ട്‌മെന്റിന്റെ ഓൺലൈൻ സേവനങ്ങൾ ഉപയോഗിക്കുകയോ ചെയ്യാം.

ഒരു യൂണിറ്റിൽ എത്ര പേർക്ക് താമസിക്കാം എന്നതിന് പരിധികളുണ്ടോ?

ദുബായിൽ വില്ലകൾക്കും അപ്പാർട്ടുമെന്റുകൾക്കും കർശനമായ താമസ നിയന്ത്രണങ്ങളുണ്ട്. തിരക്ക് തടയുന്നതിനും സുരക്ഷാ കൂട്ടുന്നതിനും അപകടസാധ്യതകൾ കുറയ്ക്കുന്നതിനുമാണ് ഈ പരിധികൾ കൊണ്ടുവന്നിട്ടുള്ളത്. ദുബായ് മുനിസിപ്പാലിറ്റി, ടീകോം, മെയ്ദാൻ, തറാഖീസ് തുടങ്ങിയ വിവിധ അധികൃതരുടെ പരിധിയിലാണ് വ്യത്യസ്ത റെസിഡൻഷ്യൽ ഏരിയകൾ ഉൾപ്പെടുന്നത്. നിയമം എല്ലാ പ്രോപ്പർട്ടികൾക്കും ഒരു നിശ്ചിത സംഖ്യ പരാമർശിക്കുന്നില്ല. എന്നാൽ ഒരാൾക്ക് താമസിക്കാൻ അനുവദനീയമായ ഏറ്റവും കുറഞ്ഞ ചതുരശ്ര അടി വ്യക്തമാക്കുന്ന മാർ​ഗനിർദ്ദേശങ്ങൾ നൽകുക ഈ അധികൃത​രാണ്.

നിയമവിരുദ്ധമായ പാർട്ടീഷനുകളും ജനത്തിരക്കും അപകടകരമാകുന്നത് എന്തുകൊണ്ട്?

അടിയന്തര എക്സിറ്റുകൾ ഇല്ലാതെ വരിക.

ഇലക്ട്രിക്കൽ സർക്യൂട്ടുകളും യൂട്ടിലിറ്റികളും ഓവർലോഡ് ചെയ്യുക.

അഗ്നി സുരക്ഷാ കോഡുകൾ ലംഘിക്കുക. (അംഗീകൃതമല്ലാത്ത പരിഷ്കാരങ്ങൾ പലപ്പോഴും അഗ്നി സുരക്ഷാ ചട്ടങ്ങളുടെ ലംഘനമാണ്)

അടിയന്തര സേവനങ്ങൾക്ക് പ്രതികരിക്കുന്നത് ബുദ്ധിമുട്ടാക്കുക

വാടക വീട് പങ്കിടുന്നതിന് മുമ്പ് നിങ്ങൾ എന്തുചെയ്യണം?

സബ്ലെറ്റ് നൽകുന്നതിനോ മാറ്റങ്ങൾ വരുത്തുന്നതിനോ മുമ്പ് നിങ്ങളുടെ വീട്ടുടമസ്ഥനിൽ നിന്ന് രേഖാമൂലമുള്ള അനുമതി നേടുക.

എജാരി കരാറിൽ എല്ലാ താമസക്കാരുടെയും പേര് ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കുക.

ദുബായ് മുനിസിപ്പാലിറ്റി, സിവിൽ ഡിഫൻസ് നിയന്ത്രണങ്ങൾ പാലിക്കുക.

ഒരു ഫ്ലാറ്റ് പങ്കിടുന്നതിനോ പാർട്ടീഷനുകൾ സ്ഥാപിക്കുന്നതിനോ മുമ്പ്, നിങ്ങളുടെ വാടക കരാർ പരിശോധിച്ച് നിങ്ങളുടെ വീട്ടുടമസ്ഥനുമായി സംസാരിക്കുക. ദുബായിയുടെ ഭവന നിയമങ്ങൾ പാലിക്കുന്നത് നിങ്ങളുടെ നിയമപരമായ അവകാശങ്ങൾ സംരക്ഷിക്കുക മാത്രമല്ല, നിങ്ങളുടെ വീടും സുരക്ഷിതമായി സൂക്ഷിക്കുന്നു.

Hot this week

പ്രഥമ  ജൂനിയര്‍  ക്ലബ്    ചാമ്പ്യൻഷിപ്പുമായി  കെസിഎ

കേരളത്തിലെ യുവ ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്താനും അവർക്ക് അവസരങ്ങൾ നൽകാനുമായി കേരള...

വൈവിധ്യമാർന്ന  ദൃശ്യവിരുന്നൊരുക്കി ഡാളസ് കേരള അസോസിയേഷൻ ഓണമാഘോഷിച്ചു

വൈവിധ്യമാർന്ന  ദൃശ്യവിരുന്നിനു വേദിയൊരുക്കി ഡാളസ് കേരള അസോസിയേഷൻ സംഘടിപ്പിച്ച ഓണമാഘോഷം ആകർഷകമായി...

അന്താരാഷ്ട്ര മീലാദ് സമ്മേളനം; പ്രചാരണങ്ങൾ പുരോഗമിക്കുന്നു

സെപ്റ്റംബർ 13 ശനിയാഴ്ച കോഴിക്കോട് നടക്കുന്ന അന്താരാഷ്‌ട്ര മീലാദ് സമ്മേളനത്തിന്റെ പ്രചാരണ...

കെ.സി.എസ് ചിക്കാഗോ ഓണം 2025: സംസ്കാരത്തിന്റെയും സന്തോഷത്തിന്റെയും ഒരുമയുടെയും ആഘോഷം

സെപ്റ്റംബർ 7 ഞായറാഴ്ച വൈകുന്നേരം ഡെസ് പ്ലെയിൻസിലെ ക്നാനായ സെന്ററിൽ വെച്ച് കെ.സി.എസ് ചിക്കാഗോ പ്രൗഡ...

‘പ്രിയ സുഹൃത്ത് നരേന്ദ്ര മോദിയുമായി സംസാരിക്കാൻ ആഗ്രഹിക്കുന്നു; ഇന്ത്യയുമായി ചർച്ചകൾ തുടരും’; ഡോണൾഡ് ട്രംപ്

വ്യാപാര കരാറിലെ തടസങ്ങൾ പരിഹരിക്കുന്നതിന് ഇന്ത്യയുമായി ചർച്ചകൾ തുടരുമെന്ന് അമേരിക്കൻ പ്രസിഡന്റ്...

Topics

പ്രഥമ  ജൂനിയര്‍  ക്ലബ്    ചാമ്പ്യൻഷിപ്പുമായി  കെസിഎ

കേരളത്തിലെ യുവ ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്താനും അവർക്ക് അവസരങ്ങൾ നൽകാനുമായി കേരള...

വൈവിധ്യമാർന്ന  ദൃശ്യവിരുന്നൊരുക്കി ഡാളസ് കേരള അസോസിയേഷൻ ഓണമാഘോഷിച്ചു

വൈവിധ്യമാർന്ന  ദൃശ്യവിരുന്നിനു വേദിയൊരുക്കി ഡാളസ് കേരള അസോസിയേഷൻ സംഘടിപ്പിച്ച ഓണമാഘോഷം ആകർഷകമായി...

അന്താരാഷ്ട്ര മീലാദ് സമ്മേളനം; പ്രചാരണങ്ങൾ പുരോഗമിക്കുന്നു

സെപ്റ്റംബർ 13 ശനിയാഴ്ച കോഴിക്കോട് നടക്കുന്ന അന്താരാഷ്‌ട്ര മീലാദ് സമ്മേളനത്തിന്റെ പ്രചാരണ...

കെ.സി.എസ് ചിക്കാഗോ ഓണം 2025: സംസ്കാരത്തിന്റെയും സന്തോഷത്തിന്റെയും ഒരുമയുടെയും ആഘോഷം

സെപ്റ്റംബർ 7 ഞായറാഴ്ച വൈകുന്നേരം ഡെസ് പ്ലെയിൻസിലെ ക്നാനായ സെന്ററിൽ വെച്ച് കെ.സി.എസ് ചിക്കാഗോ പ്രൗഡ...

‘പ്രിയ സുഹൃത്ത് നരേന്ദ്ര മോദിയുമായി സംസാരിക്കാൻ ആഗ്രഹിക്കുന്നു; ഇന്ത്യയുമായി ചർച്ചകൾ തുടരും’; ഡോണൾഡ് ട്രംപ്

വ്യാപാര കരാറിലെ തടസങ്ങൾ പരിഹരിക്കുന്നതിന് ഇന്ത്യയുമായി ചർച്ചകൾ തുടരുമെന്ന് അമേരിക്കൻ പ്രസിഡന്റ്...

ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ബ്രസീലിനും അർജൻ്റീനയ്ക്കും ഞെട്ടിക്കുന്ന തോൽവി

2026 ഫുട്ബോൾ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ വമ്പൻമാർക്ക് കാലിടറിയ ദിവസമായിരുന്നു ഇന്ന്....

ഏഷ്യ കപ്പ്: ജയത്തുടക്കമിടാൻ ഇന്ത്യ ഇന്നിറങ്ങും; സഞ്ജു കളിക്കുമോ?

ഏഷ്യ കപ്പ് ക്രിക്കറ്റിൽ ജയത്തുടക്കമിടാൻ ഇന്ത്യ ഇന്നിറങ്ങും. ദുബായിൽ ആതിഥേയരായ യുഎഇ...

ഖത്തറില്‍ ആക്രമണം നടത്താനുള്ള തീരുമാനം നെതന്യാഹുവിൻ്റേത്”; ബോംബ് ആക്രമണത്തെ ന്യായീകരിച്ച് ട്രംപ്

ഖത്തറില്‍ ആക്രമണം നടത്താനുള്ള തീരുമാനം ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിൻ്റേത് ആണെന്ന്...
spot_img

Related Articles

Popular Categories

spot_img