ബിഹാറിൽ മത്സരിക്കുമെന്ന് ചിരാഗ് പസ്വാൻ; നിതീഷിനെതിരെ കേന്ദ്രമന്ത്രിയുടെ വിമർശനം പൊതുവേദിയിൽ

ബിഹാർ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് കേന്ദ്രമന്ത്രി ചിരാഗ് പസ്വാൻ. നിതീഷ് കുമാർ സർക്കാരിനെ പൊതുവേദിയിൽ രൂക്ഷമായി വിമർശിക്കുകയും ചെയ്തു, ചിരാഗ്. ബിഹാറിൽ കൊലകളും ബലാത്സംഗവും വർധിച്ചുവരുന്നത് വേദനയുണ്ടാക്കുന്നുവെന്ന് കേന്ദ്രമന്ത്രി തുറന്നടിച്ചു. സഖ്യകക്ഷി സർക്കാരിനെതിരായ കേന്ദ്രമന്ത്രിയുടെ വിമർശനം പുതിയ രാഷ്ട്രീയ നീക്കമായാണ് വിലയിരുത്തപ്പെടുന്നത്.

എന്തുകൊണ്ടാണ് മറ്റ് സംസ്ഥാനങ്ങളിലുള്ളവർ ബിഹാറിലേക്ക് പഠിക്കാനോ ജോലിയ്ക്കോ വരാത്തത്. നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ. നമുക്കത് സങ്കൽപിക്കാനാകില്ല. കാരണം മറ്റുള്ളവരെ ആകർഷിക്കാനുള്ള ഒന്നും ഇവിടെയില്ല. അതിന് സംസ്ഥാനം ഇതുവരെ കാണാത്ത തരം വികസനം വരണം, ബിഹാറിനെ മാറ്റിമറിക്കണം. അതിലാണിനി ശ്രദ്ധ – ചപ്രയിൽ നടന്ന നവസങ്കൽപ് മഹാസഭ എന്ന രാഷ്ട്രീയ ചടങ്ങിൽ ചിരാഗ് പസ്വാൻ പറഞ്ഞു.

ബലാത്സംഗങ്ങളും കൊലകളും തട്ടിക്കൊണ്ടുപോകലും ദിനംപ്രതി വർധിച്ചുവരുന്നു. വ്യവസായിയെന്നോ സാധാരണക്കാരനെന്നോ വ്യത്യാസമില്ല. ഇത് വേദനയുണ്ടാക്കുന്നു പരസ്യമായി തുറന്നടിച്ച് ചിരാഗ് പറഞ്ഞു. ബിഹാറിനെ എങ്ങനെ മാറ്റിത്തീർക്കാം എന്നതാണ് ഇപ്പോഴുള്ള ചിന്തയെന്നും നിയമസഭയിലേക്ക് മത്സരിക്കുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. എൻഡിഎ സഖ്യകക്ഷിയായ ജെഡിയു ഭരിക്കുന്ന ബിഹാറിൽ വികസനമില്ലായ്മയും ക്രമസമാധാന പ്രശ്നവുമാണെന്ന് പരസ്യമായി സ്വന്തം മുന്നണിയിലെ കേന്ദ്രമന്ത്രി ഉന്നയിച്ചത് നിതീഷ് കുമാറിനെ ചൊടിപ്പിച്ചിട്ടുണ്ട്.

പക്ഷേ ലോക് ജൻ ശക്തി പാർട്ടി നേതാവ് ചിരാഗ് പസ്വാൻ നിതീഷ് സർക്കാരുമെതിരെ നടത്തിയ വിമർശനം യാദൃശ്ചികമല്ല. ബിഹാർ തെരഞ്ഞെടുപ്പ് മൂന്ന് മാസം മാത്രമാണിനി ബാക്കി. നിതീഷിന് പകരം ചിരാഗിലൂടെ പുതിയ മുഖം തെരഞ്ഞെടുപ്പിന് നൽകാനാണ് ബിജെപിയുടെ നീക്കം. അതിന്റെ തുടർച്ചയാണ് നിതീഷ് സർക്കാരിനെതിരായ രാഷ്ട്രീയ വിമർശനമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Hot this week

തമിഴ്നാട് സർക്കാർ രൂപീകരണം: ടിവികെയ്ക്ക് കോൺഗ്രസ് പിന്തുണ; വർഗീയ ശക്തികളെ അകറ്റി നിർത്തണമെന്ന് നിർദേശം

തമിഴ്നാട്ടിൽ സർക്കാർ രൂപീകരണത്തിന് നടൻ  വിജയ്‌യുടെ പാർട്ടിയായി തമിഴക വെട്രി കഴകത്തിന്...

മഴമുന്നറിയിപ്പിൽ മാറ്റം, അഞ്ച് ദിവസം കൂടി ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്...

“മന്ത്രിസ്ഥാനം തൻെ മുൻഗണനയില്ല”; മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കുമെന്ന് ചാണ്ടി ഉമ്മൻ

മന്ത്രിസ്ഥാനം തൻ്റെ മുൻഗണനയില്ലെന്ന് ചാണ്ടി ഉമ്മൻ. ഇക്കാര്യം തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയും നേതൃത്വവുമാണ്....

മമത ബാനർജി നിയമിച്ച വിരമിച്ച ഉദ്യോഗസ്ഥർക്ക് ഓഫീസുകളിൽ വിലക്ക്; ഇന്നുമുതൽ ജോലിയ്ക്ക് ഹാജരാകേണ്ടെന്ന് നിർദേശം

പശ്ചിമ ബംഗാളിൽ മമത ബാനർജി നിയമിച്ച വിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്ക് ഓഫീസുകളിൽ...

ഡാലസിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് – ഇലക്ഷൻ വിജയാഘോഷം മെയ് 10ന്

കേരളത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതൃത്വം നൽകുന്ന യു.ഡി.എഫിന്  ഉണ്ടായ അത്യുജ്ജല...

Topics

കാനഡയിൽ ബൈബിൾ പ്രഭാഷണങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തുന്ന വിവാദമായ ‘ബിൽ സി-9’  നെതിരെ  ശക്തമായ പ്രതിഷേധം

കാനഡയിൽ ബൈബിൾ വചനങ്ങളെ അടിസ്ഥാനമാക്കിയുള്ള പ്രഭാഷണങ്ങൾക്കും വിശ്വാസപ്രകടനങ്ങൾക്കും നിയന്ത്രണമേർപ്പെടുത്തുന്ന വിവാദമായ 'ബിൽ...

സൊറോസ് ഫെലോഷിപ്പ് 2026: 11 ഇന്ത്യൻ വംശജർക്ക് അഭിമാന നേട്ടം

 അമേരിക്കയിലെ കുടിയേറ്റക്കാർക്കും അവരുടെ മക്കൾക്കും ഉന്നത വിദ്യാഭ്യാസത്തിനായി നൽകുന്ന പ്രശസ്തമായ 'പോൾ...

ട്രംപ് ഭരണകൂടത്തിന്റെ കടുത്ത നടപടി: ആയിരക്കണക്കിന് കുടിയേറ്റ ട്രക്ക് ഡ്രൈവർമാർക്ക് ലൈസൻസ് നഷ്ടം

അമേരിക്കയിൽ കുടിയേറ്റ പശ്ചാത്തലമുള്ള ട്രക്ക് ഡ്രൈവർമാരെ ബാധിക്കുന്ന പുതിയ കടുത്ത നടപടികളോടെ...
spot_img

Related Articles

Popular Categories

spot_img