‘2026ൽ മുഖ്യമന്ത്രിയാകാൻ യോഗ്യൻ’; സർവേ ഫലം പങ്കുവെച്ച് ശശി തരൂർ

2026ൽ കേരള മുഖ്യമന്ത്രിയാകാൻ യോഗ്യനാണെന്ന സർവേഫലം പങ്കുവെച്ച് ശശി തരൂർ. വിഭാഗീയത രൂക്ഷമായ യുഡിഫിനെ നയിക്കാൻ തരൂർ യോഗ്യനാണെന്ന കേരള വോട്ട് വൈബ് സർവേഫലമാണ് ശശി തരൂർ എക്സിൽ പങ്കുവെച്ചത്. മുൻ യുഎൻ വക്താവായ ഇ. ഡി. മാത്യുവിന്റെ എക്സ് പോസ്റ്റാണ് ശശി തരൂർ ഷെയർ ചെയ്തത്.

യുഡിഎഫ് ജയിക്കുകയാണെങ്കിൽ ആരാകും മുഖ്യമന്ത്രി എന്ന തരത്തിലുള്ള ചർച്ചകൾ നടക്കുന്നതിനിടെയാണ് മുഖ്യമന്ത്രി സ്ഥാനാർഥി മോഹവുമായി ശശി തരൂർ രംഗത്തെത്തിയിരിക്കുന്നത്. “2026 ലെ കേരള തെരഞ്ഞെടുപ്പിൽ യുഡിഎഫ് മുന്നണിയിൽ നിന്നുള്ള മുഖ്യമന്ത്രി സ്ഥാനാർഥിയാകാൻ ഏറ്റവും സാധ്യത ശശി തരൂർ ആണെന്ന് അടുത്തിടെ നടത്തിയ ഒരു സർവേ വെളിപ്പെടുത്തുന്നു,” ഇ.ഡി. മാത്യു പങ്കുവെച്ച പോസ്റ്റിൽ പറയുന്നു. പോസ്റ്റിൽ വി.ഡി. സതീശനെയും, പ്രിയങ്കഗാന്ധിയെയുമെല്ലാം ടാഗ് ചെയ്തിട്ടുമുണ്ട്.

തിരുവനന്തപുരത്ത് നിന്ന് നാല് തവണ ലോക്‌സഭാംഗമായ തരൂരിനെ 28.3 ശതമാനം പേർ പിന്തുണയ്ക്കുന്നുവെന്നാണ് കേരള വോട്ട് വൈബ് സർവേ വ്യക്തമാക്കുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ലഭിച്ച വോട്ട് ശതമാനം കുറവാണ്. കേരള വോട്ട് വൈബ് റിപ്പോർട്ടനുസരിച്ച് 15 ശതമാനത്തോളം ആളുകൾ മാത്രമാണ് യുഡിഎഫിനെ നയിക്കാൻ വി.ഡി. സതീശൻ വേണമെന്ന് വോട്ട് ചെയ്തത്.

Hot this week

‘സ്പൈഡർ-മാന്’ പരിക്ക്, ഷൂട്ടിങ്ങില്‍ നിന്ന് വിട്ടുനില്‍ക്കും; മാർവല്‍ ചിത്രം പ്രതിസന്ധിയില്‍

മാർവല്‍ സൂപ്പർ ഹീറോ ചിത്രം 'സ്പൈഡർ-മാന്‍: ബ്രാന്‍ഡ് ന്യൂ ഡേ' ചിത്രീകരണത്തിനിടെ...

ആദ്യ ആക്ഷൻ ചിത്രവുമായി ശ്രീനാഥ് ഭാസി; പൊങ്കാല ഒക്ടോബറിൽ തീയേറ്ററുകളിലേക്ക്

ഏ.ബി. ബിനിൽ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രം പൊങ്കാല റിലീസിനൊരുങ്ങുന്നു....

‘പലസ്തീന്‍ രാഷ്ട്രം ഒരിക്കലും ഉണ്ടാകില്ല’; യുകെയ്ക്കും കാനഡയ്ക്കും ഓസ്‌ട്രേലിയയ്ക്കും മുന്നറിയിപ്പുമായി നെതന്യാഹു

പലസ്തീനെ സ്വതന്ത്ര രാഷ്ടമായി അംഗീകരിച്ച രാജ്യങ്ങള്‍ക്കെതിരെ പ്രകോപിതനായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍...

‘ജിഎസ്‌ടി 2.0’ ഇന്നുമുതൽ, സമസ്ത മേഖലയ്ക്കും നേട്ടം; നിത്യോപയോഗ സാധനങ്ങൾക്കും വില കുറയും

സാധാരണക്കാര്‍ക്ക് പ്രയോജനകരമാകുന്ന രീതിയില്‍ നികുതി സ്ലാബുകള്‍ വെട്ടിക്കുറച്ചുള്ള ജിഎസ്ടി പരിഷ്‌കരണം ഇന്നു...

Topics

സംസ്ഥാനത്ത് ലോട്ടറി വില കൂട്ടില്ല, ജിഎസ്‌ടി കൂടിയെങ്കിലും വില വർധനയില്ല; സമ്മാനത്തുകയിലും ഏജന്റുമാരുടെ കമ്മീഷനിലും മാറ്റം വരുത്തും

പുതിയ ജിഎസ്ടി പരിഷ്കരണത്തിന്റെ ഭാഗമായി ലോട്ടറിക്ക് നികുതി വർധിപ്പിച്ചെങ്കിലും സംസ്ഥാനത്ത് ലോട്ടറി...

“വൺ ടൈം വൺ ലൈഫ്”; കാന്തപുരത്തിന്റെ ജീവിതം പറയുന്ന പുസ്തകം ഇംഗ്ലീഷിൽ

കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ ജീവിതം ഇംഗ്ലീഷിൽ പുസ്തകം ആകുന്നു. വൺ...

“വെള്ളത്തിൽ അലിയുന്നില്ല, റബർ പോലെ വലിയുന്നു”; കൊല്ലത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നിലവാരമില്ലാത്ത മരുന്ന് വിതരണം ചെയ്തതായി പരാതി

ക്ലാപ്പനയിൽ കുടുംബാരോഗ്യ കേന്ദ്രം വഴി വിതരണംചെയ്ത രക്തസമ്മർദ ഗുളിക നിലവാരമില്ലാത്തതാണെന്ന പരാതിയുമായി...
spot_img

Related Articles

Popular Categories

spot_img