സർക്കാരിന് തിരിച്ചടി; കീം പരീക്ഷാഫലം റദ്ദാക്കി ഹൈക്കോടതി

സംസ്ഥാനത്തെ എഞ്ചിയിനയറിങ് പ്രവേശനത്തിനുള്ള കീം ഫലം റദ്ദാക്കി ഹൈക്കോടതി. സിബിഎസ്ഇ- കേരള സിലബസ് മാർക്ക് ഏകീകരണത്തിനുള്ള ഫോർമുലയാണ് റദ്ദാക്കിയത്. സിബിഎസ്ഇ സ്കൂളുകൾക്കായി സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്. ഫോർമുല റദ്ദാക്കിയത് കേരള സിലബസ് വിദ്യാർഥികൾക്ക് കനത്ത തിരിച്ചടിയാണ്.

എറണാകുളം സ്വദേശിനിയായ വിദ്യാർഥിനി നൽകിയ ഹർജിയിലാണ് കോടതി വിധി. കഴിഞ്ഞ വർഷത്തെ കീം പരീക്ഷയിൽ തൻ്റെ അതേ മാർക്ക് ലഭിച്ച വിദ്യാർഥിക്ക് ആയിരത്തിനോടടുത്തുള്ള റാങ്ക് ലഭിച്ചിരുന്നു. എന്നാൽ, ഇത്തവണത്തെ പുതിയ മാനദണ്ഡപ്രകാരം തനിക്ക് 4000ത്തിനടുത്ത് റാങ്കാണ് നേടാനായത്. ഇത് പ്രോസ്പെക്ടസിൽ വരുത്തിയ മാറ്റത്തെ തുടർന്നാണെന്നും വിദ്യാർഥിനിയുടെ പരാതിയിൽ പറയുന്നു.

സംഭവത്തിൽ സംസ്ഥാന സർക്കാരിനോട് കോടതി വിശദീകരണം തേടിയിരുന്നു. എന്നാൽ, കേരള- സിബിഎസ്ഇ സിലബസുകളെ ഏകീകരിക്കാൻ വേണ്ടിയാണ് പ്രോസ്പെക്ടസിലെ മാറ്റം എന്നായിരുന്നു സർക്കാരിൻ്റെ വിശദീകരണം. സിബിഎസ്ഇ, കേരള സിലബസ് വിദ്യാർഥികൾക്ക് ഒരേ രീതിയിൽ റാങ്ക് ലിസ്റ്റിൽ ഇടം നേടാനാകുന്നതാണ് ഈ ഫോർമുലയെന്നും സർക്കാർ അറിയിച്ചിരുന്നു.

കോടതി വിധി ലഭ്യമായിട്ടില്ലെന്ന് കീം പരീക്ഷ ഫലം റദ്ദാക്കിയ സംഭവത്തിൽ മന്ത്രി ആർ. ബിന്ദു പ്രതികരിച്ചു. ലഭ്യമായാൽ കേബിനെറ്റിൽ അവതരിപ്പിക്കും എന്നിട്ട് തീരുമാനം എടുക്കും. ഇനിയും കോടതിയിൽ പോവാൻ പ്രൊവിഷൻ ഉണ്ട്. എല്ലാവർക്കും നീതി ഉറപ്പാക്കുന്ന ഫോർമുലയാണ് കൊണ്ടുവന്നത്. ക്യാബിനറ്റ് കൂടി അംഗീകരിച്ചതിനുശേഷം ആണ് നടപ്പാക്കിയത്. കോടതിയിൽ പോകേണ്ട കാര്യം ആയതിനാൽ കൂടുതൽ പ്രതികരണം ഇല്ല. നാളെ ക്യാബിനറ്റ് ചേർന്ന് ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.

Hot this week

ഫ്യൂച്ചർ എജുക്കേഷൻ കോൺക്ലേവ് ഇന്ന്

വിദ്യാർഥികൾ ഭാവിയുടെ വിദ്യാഭ്യാസം ചർച്ച ചെയ്യുന്ന ഫ്യൂച്ചർ എജുക്കേഷൻ കോൺക്ലേവ് നാളെ...

വാസ്കുലാർ രോഗങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാം; ‘ആംപ്യൂട്ടേഷൻ ഫ്രീ ഇന്ത്യ’ ബോധവൽക്കരണ വാക്കത്തോൺ

രക്തധമനികളെ ബാധിക്കുന്ന വാസ്കുലാർ രോഗങ്ങൾ, പ്രതിരോധ മാർഗങ്ങൾ, ചികിത്സാ രീതികൾ എന്നിവയെക്കുറിച്ച്...

ഇന്ത്യക്കെതിരായ താരിഫ് കുറച്ചേക്കും; സൂചന നൽകി ഡൊണാൾഡ്‌ ട്രംപ്

 താരിഫ് യുദ്ധത്തിൽ ഇന്ത്യക്ക് ഇളവ് നൽകാൻ യുഎസ് നീക്കം.ഇന്ത്യക്കെതിരായ താരിഫ് കുറയ്ക്കുമെന്ന്...

മാൻ ബുക്കർ പ്രൈസ് ബ്രിട്ടീഷ് – ഹംഗേറിയൻ എഴുത്തുകാരൻ ഡേവിഡ് സൊല്ലോയ്ക്ക്

ഇത്തവണത്തെ മാൻ ബുക്കർ പ്രൈസ് ബ്രിട്ടീഷ് - ഹംഗേറിയൻ എഴുത്തുകാരൻ ഡേവിഡ്...

ധർമേന്ദ്ര അന്തരിച്ചു; വിടവാങ്ങിയത് ബോളിവുഡിന്റെ ഹീമാൻ

 പ്രമുഖ നടനും മുൻ എംപിയുമായ ധർമേന്ദ്ര അന്തരിച്ചു. 89 വയസ്സായിരുന്നു. വിയോഗം...

Topics

സ്പെഷ്യൽ എഡ്യൂക്കേറ്റർമാരുടെ നിയമനം അട്ടിമറിക്കാൻ ശ്രമം? സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാർ തെറ്റായ കണക്കുകൾ നൽകിയെന്ന് പരാതി

സ്പെഷൽ എജുക്കേറ്റർ തസ്തിക സംബന്ധിച്ച് കേരളം സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിച്ചതായി ആരോപണം....

അവസാന വിധിയെഴുതാൻ ബിഹാർ; രണ്ടാം ഘട്ട വോട്ടെടുപ്പ് തുടങ്ങി

ബിഹാർ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് ഏഴുമണിയോടെ ആരംഭിച്ചു .  സംസ്ഥാനത്തെ...

തെരഞ്ഞെടുപ്പ് ആവേശത്തിൽ രാഷ്‌ട്രീയ കേരളം; സ്ഥാനാർഥി പ്രഖ്യാപനവും പ്രചരണവും വേഗത്തിലാക്കി മുന്നണികൾ

തദ്ദേശ അങ്കത്തിൻ്റെ ആവേശത്തിൽ രാഷ്ട്രീയ കേരളം. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ പ്രചരണം...
spot_img

Related Articles

Popular Categories

spot_img