ഉത്തരേന്ത്യയെ വലച്ച് മഴ;ഡൽഹിയിൽ ഗതാഗതം സ്തംഭിച്ചു,വിമാന സർവീസുകളും തടസപ്പെട്ടു

ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുന്നു. മഴയെത്തുടർന്ന് ജനജീവിതം സംതംഭിച്ചു. ഡൽഹിയിൽ വിവിധയിടങ്ങളിൽ പെയ്ത കനത്ത മഴയെ തുടർന്ന് ഗതാഗത മേഖലയും തടസപ്പെട്ടു. പല വിമാനങ്ങളും വഴിതിരിച്ച് വിടുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്. ഇന്നും കനത്ത മഴ ഉണ്ടാകുമെന്നും നാളെയോടെ മഴയ്ക്ക് ശമനം ഉണ്ടാകുമെന്നും കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു.

ബുധനാഴ്ച ഡൽഹിയിൽ 60 മില്ലിമീറ്റർ മഴ പെയ്തിരുന്നു. മഴയെ തുടർന്ന് റോഡുകളിലെയും കവലകളിലേയും അഴുക്കുചാലുകൾ നിറഞ്ഞൊഴുകിയതിനാൽ ഗതാഗത വ്യാപകമായി തടസപ്പെട്ടു. ഔട്ടർ റിംഗ് റോഡ്, മഥുര റോഡ്, റിംഗ് റോഡിന്റെ ചില ഭാഗങ്ങൾ, ഐടിഒ, മഹിപാൽപൂർ, ബിഷംബർ ദാസ് മാർഗ്, ശാസ്ത്രി പാർക്ക്, കശ്മീരി ഗേറ്റ്, വെസ്റ്റ് പട്ടേൽ നഗർ, കൈലാഷ് കോളനി, കൃഷ്ണ നഗർ എന്നിവിടങ്ങളിലെല്ലാം നീണ്ട ഗതാഗതക്കുരുക്ക് റിപ്പോർട്ട് ചെയ്യപ്പെട്ടു. ചിലയിടങ്ങളിൽ വൈകുന്നേരം വരെ ഗതാഗതക്കുരുക്ക് നീണ്ടുനിന്നു.

വാഹനമോടിക്കുന്ന നിരവധിപ്പേർ മഴക്കാലത്ത് അവർ അനുഭവിക്കുന്ന പ്രശ്നങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും റോഡുകൾ വൃത്തിയാക്കാൻ ഡൽഹി ട്രാഫിക് പൊലീസിനോട് ആവശ്യപ്പെടുകയും ചെയ്തു.

“കനത്ത മഴയെ തുടർന്ന് പല റോഡുകളിലും വെള്ളക്കെട്ട് രൂപപ്പെട്ടു, ഇത് വാഹന ഗതാഗതം തടസപ്പെടുത്തുകയും ഗതാഗതക്കുരുക്കിന് കാരണമാവുകയും ചെയ്തു. വാഹനമോടിക്കുന്നവർക്കുണ്ടാകുന്ന അസൗകര്യം കണക്കിലെടുത്ത്, ഗതാഗതം നിയന്ത്രിക്കുന്നതിനും പമ്പുകൾ ഉപയോഗിച്ച് തെരുവുകളിൽ നിന്ന് വെള്ളം നീക്കം ചെയ്യുന്നതിനായി ആവശ്യമുള്ള കാര്യങ്ങൾ ഏകോപിപ്പിച്ചു”, അഡീഷണൽ പൊലീസ് കമ്മീഷണർ (ട്രാഫിക്) ദിനേശ് കുമാർ ഗുപ്ത പറഞ്ഞു.

Hot this week

ലോര്‍ഡ്സ് ടെസ്റ്റിലും ഇന്ത്യക്കെതിരെ നിര്‍ണായക ടോസ് ജയിച്ച് ഇംഗ്ലണ്ട്, ഇന്ത്യൻ ടീമില്‍ ഒരേയൊരു മാറ്റം

ഇന്ത്യക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ്...

ബിഎംഡബ്ല്യു 2 സീരീസ് ഗ്രാൻ കൂപ്പെ ഇന്ത്യയിലേക്ക്, ബുക്കിംഗ് തുടങ്ങി

പുതിയ ബിഎംഡബ്ല്യു 2 സീരീസ് ഗ്രാൻ കൂപ്പെ 2025 ജൂലൈ 17...

ഫാഷൻ ലോകത്ത് ഹിറ്റായി ലൂയി വിറ്റോണിന്‍റെ ഓട്ടോ: ഈ ഓട്ടോ കൈയിൽ തൂക്കി നടക്കാം; പക്ഷേ, വില പൊള്ളിക്കും!

ലുക്കിലും ആറ്റിട്യൂഡിലുമെല്ലാം ഓട്ടോറിക്ഷ തന്നെ. എന്നാല്‍, പെട്രോൾ അടിക്കാതെ ഉപയോഗിക്കാം ഈ...

യുവന്‍ ശങ്കര്‍ രാജയുടെ സംഗീതം; ‘മാരീചനി’ലെ ‘ഫഫ സോംഗ്’ എത്തി

വടിവേലു, ഫഹദ് ഫാസില്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുധീഷ് ശങ്കര്‍ സംവിധാനം...

ഡ്യൂൺ പാർട്ട് 3 വരുന്നു ; ചിത്രത്തിന്റെ പ്രൊഡക്ഷൻ ആരംഭിച്ചു

ഡെന്നിസ് വില്ല്യനോയുടെ സംവിധാനത്തിൽ തിമോത്തി ഷലാമെറ്റ് പ്രധാന വേഷത്തിലെത്തുന്ന ഡ്യൂൺ സിനിമ...

Topics

ആകാശത്ത് ഇന്ന് ദൃശ്യവിസ്മയം! ബക്ക് മൂൺ എപ്പോൾ, എങ്ങനെ കാണാം?

ജൂലൈ മാസത്തിലെ ആദ്യ പൂ‍ർണചന്ദ്രനെന്ന് അറിയപ്പെടുന്ന ബക്ക് മൂണിനെ ഇന്ന് ആകാശത്ത്...

ഗുജറാത്തിൽ പാലം തകർന്ന് 11 പേർ മരിച്ച സംഭവം: സർക്കാരിനെതിരെ ജനരോഷം കനക്കുന്നു

ഗുജറാത്തിൽ മഹിസാഗർ നദിക്ക് കുറുകെയുള്ള പാലം തകർന്ന് 11 പേർ മരിച്ച...

മികച്ച ഭരണത്തിനുള്ള നൊബേല്‍ ലഭിക്കാന്‍ അര്‍ഹനാണെന്ന് അരവിന്ദ് കെജ്‌രിവാള്‍; പരിഹസിച്ച് ബിജെപി

മികച്ച ഭരണത്തിനുള്ള നൊബേല്‍ സമ്മാനത്തിന് താന്‍ അര്‍ഹനാണെന്ന് ഡല്‍ഹി മുന്‍ മുഖ്യമന്ത്രി...
spot_img

Related Articles

Popular Categories

spot_img