ഡൽഹിയിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തി

ഡൽഹിയിൽ ഭൂചലനം. ഹരിയാനയിലെ ജജ്ജാറിൽ നിന്നുമാണ് ഭൂചലനം ഉത്ഭവിച്ചത്. ഡൽഹിയിലും ദേശീയ തലസ്ഥാന മേഖലയുടെ (എൻ‌സി‌ആർ) മറ്റ് ഭാഗങ്ങളിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തി. വ്യാഴാഴ്ച രാവിലെ 9.04നാണ് ഭൂചലനം ഉണ്ടായത്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സീസ്മോളജി പ്രകാരം, 10 കിലോമീറ്ററോളം ആഴത്തിലായിരുന്നു ഭൂചലനമുണ്ടായത്.

ഭൂചലനത്തിന് പിന്നാലെ ശക്തമായ പ്രകമ്പനം അനുഭവപ്പെട്ടതായാണ് റിപ്പോർട്ട്. ഡൽഹിയിലെ പല പ്രദേശങ്ങളിലും ഫാനുകളും മറ്റ് വീട്ടുപകരണങ്ങളും ആടിയുലഞ്ഞു. പ്രകമ്പനത്തിന് പിന്നാലെ പലരും വീടുവിട്ട് പോയി. നോയിഡയിലെയും ഗുരുഗ്രാമിലെയും ഓഫീസ് പ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. ഹരിയാനയിലെ ഗുരുഗ്രാം, റോഹ്തക്, ദാദ്രി, ബഹാദൂർഗഡ് എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. ജജ്ജാറിലെ പ്രഭവകേന്ദ്രത്തിൽ നിന്ന് ഏകദേശം 200 കിലോമീറ്റർ അകലെ, പടിഞ്ഞാറൻ ഉത്തർപ്രദേശിലെ മീററ്റ്, ഷംലി എന്നിവിടങ്ങളിലും ഭൂചലനമുണ്ടായി.

ഭൂകമ്പം ഉണ്ടായ ഉടൻ തന്നെ ദേശീയ ദുരന്ത നിവാരണ സേന (NDRF) ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. പരിഭ്രാന്തരാകരുതെന്നും പുറത്തേക്ക് ഓടരുതെന്നും പടികൾ കയറരുതെന്നും എൻഡിആർഎഫ് ജനങ്ങളോട് ആവശ്യപ്പെട്ടു. ഭൂകമ്പ സാധ്യത കൂടുതലുള്ള സീസ്മിക് സോൺ 4 ലാണ് ഡൽഹി സ്ഥിതി ചെയ്യുന്നത്. ഡൽഹി-ഹരിദ്വാർ റിഡ്ജ്, സോഹ്ന ഫോൾട്ട്, ഡൽഹി-മൊറാദാബാദ് ഫോൾട്ട്, മഹേന്ദ്രഗഡ്-ഡെറാഡൂൺ ഫോൾട്ട് എന്നിവയുൾപ്പെടെ നിരവധി സജീവ ഫോൾട്ട് ലൈനുകൾക്ക് സമീപമാണ് ദേശീയ തലസ്ഥാനം സ്ഥിതി ചെയ്യുന്നത്. 1720 മുതൽ, റിക്ടർ സ്കെയിലിൽ 5.5 ന് മുകളിൽ തീവ്രതയുള്ള അഞ്ച് ഭൂകമ്പങ്ങളെങ്കിലും നഗരത്തിലുണ്ടായിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Hot this week

കെഎച്ച്എൻഎയുടെ ‘മൈഥിലി മാ 2025–2027’ പദ്ധതിക്ക് ഔദ്യോഗിക തുടക്കം

കേരള ഹിന്ദുസ്‌ ഓഫ് നോർത്ത് അമേരിക്കയുടെ (KHNA)യുടെ വനിതാ സംരംഭമായ മൈഥിലി...

കേരളപ്പിറവി ആഘോഷം  “കേരളോത്സവം” ഉൽസവമാക്കി മാറ്റി ഹൂസ്റ്റൺ റാന്നി അസ്സോസിയേഷൻ

അമേരിക്കയിലെ മലയാളി കൂട്ടായ്‍മകളുടെ പതിവ് ആഘോഷങ്ങൾക്ക് വ്യത്യസ്തമായി നാം ജനിച്ചു വളർന്ന...

വിസ നിഷേധിക്കാനുള്ള പുതിയ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചു ട്രംപ് ഭരണകൂടം

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടം പുറത്തിറക്കിയ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം,...

ട്രൈസ്റ്റേറ്റ് കേരളഫോറത്തിന്റെ കേരളദിനാഘോഷം ഗംഭീരമായി

ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ ആഭിമുഖ്യത്തിൽകേരളദിനം ഫിലാഡൽഫിയയിൽ ആഘോഷിച്ചു. കേരളത്തിന്റെപൈതൃകവും ഐക്യവും അനുസ്മരിപ്പിക്കുന്ന...

റൈബ് ഗ്രാമത്തിൻ്റെ നിയന്ത്രണമേറ്റെടുത്ത് റഷ്യ; ആക്രമണം വ്യാപിപ്പിക്കാൻ തീരുമാനം

യുക്രെയിനിലെ പൊക്രോവ്സ്കിന് പിന്നാലെ സപ്പോര്യഷ്യ പ്രവിശ്യയിലെ ഗ്രാമങ്ങളും കീഴടക്കി റഷ്യ. റൈബ്ന...

Topics

‘ഫങ് വോങ്’ ചുഴലിക്കൊടുങ്കാറ്റ് കരതൊടും മുമ്പേ തന്നെ വെള്ളപ്പൊക്കം; ഫിലിപ്പീൻസിൽ ഒരു ദശലക്ഷത്തിലേറെ ആളുകളെ ഒഴിപ്പിച്ചു

ഫിലിപ്പീൻസിൻ്റെ കിഴക്കൻ തീരത്ത് 'ഫങ് വോങ്' ചുഴലിക്കൊടുങ്കാറ്റ് കരതൊടും മുമ്പേ തന്നെ...

ഇന്ത്യക്കെതിരായ ഭീകരാക്രമണം; പാകിസ്ഥാനിൽ പ്രത്യേക സംഘം പ്രവർത്തിക്കുന്നതായി റിപ്പോർട്ട്

ഇന്ത്യക്കെതിരായ ഭീകരപ്രവർത്തനത്തിന് പാകിസ്ഥാന് എസ് 1 എന്ന പേരിൽ പ്രത്യേക സംഘം...

അവസാനഘട്ട വിധിയെഴുത്തിന് ബിഹാർ: രണ്ടാം ഘട്ട വോട്ടെടുപ്പ് നാളെ

ബിഹാറിൽ നാളെ അവസാനഘട്ട വോട്ടെടുപ്പ്. 20 ജില്ലകളിലെ 122 മണ്ഡലങ്ങളാണ് ജനവിധി...
spot_img

Related Articles

Popular Categories

spot_img