മികച്ച ഭരണത്തിനുള്ള നൊബേല്‍ ലഭിക്കാന്‍ അര്‍ഹനാണെന്ന് അരവിന്ദ് കെജ്‌രിവാള്‍; പരിഹസിച്ച് ബിജെപി

മികച്ച ഭരണത്തിനുള്ള നൊബേല്‍ സമ്മാനത്തിന് താന്‍ അര്‍ഹനാണെന്ന് ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ചൊവ്വാഴ്ച ചണ്ഡീഗഡില്‍ നടന്ന ‘ദ കെജ്‌രിവാള്‍ മോഡല്‍’ എന്ന പുസ്തകത്തിന്റെ പഞ്ചാബി പതിപ്പിന്റെ പ്രകാശന വേളയിലാണ് കെജ്‌രിവാളിന്റെ പ്രസ്താവന.

‘ഡല്‍ഹിയില്‍ നമുക്ക് ഒരു സര്‍ക്കാര്‍ ഉണ്ടായിരുന്നു. ആ ഘട്ടത്തില്‍ നിരവധി പ്രശ്‌നങ്ങള്‍ ഉടലെടുത്തു. എന്നിട്ടും നമ്മള്‍ ജോലി തുടര്‍ന്നു. അതുകൊണ്ട് തന്നെ എനിക്ക് തോന്നാറുണ്ട് എന്റ് ഭരണത്തിന് ഒരു നൊബേല്‍ പ്രൈസ് ലഭിച്ചിരുന്നെങ്കില്‍ എന്ന്,’ അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു.

മുന്‍ സര്‍ക്കാരുകള്‍ അവരുടെ ഖജനാവ് കാലിയാണെന്ന് പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു എന്നാല്‍ എഎപി സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോള്‍ ആശുപത്രികളും സ്‌കൂളുകളും സൗജന്യ വൈദ്യുതിയും വരെ നല്‍കി. ബിജെപിയുടെ നേതൃത്വത്തിലുള്ള ഭരണത്തില്‍ മന്ത്രിമാര്‍ക്ക് കൊള്ളയടിക്കുന്നതിനാണ് കൂടുതല്‍ താതപര്യമുണ്ടായിരുന്നെന്നും കെജ്‌രിവാള്‍ ആരോപിച്ചു.

എന്നാല്‍ അരവിന്ദ് കെജ്‌രിവാളിന്റെ പ്രസ്താവനയ്‌ക്കെതിരെ ബിജെപി രംഗത്തെത്തി. അയോഗ്യതയ്ക്കും അഴിമതിക്കും ഒരു പുരസ്‌കാരം നല്‍കാമെങ്കില്‍ അത് അരവിന്ദ് കെജ്‌രിവാളിന് നല്‍കാമെന്നാണ് ഡല്‍ഹിയിലെ ബിജെപി തലവന്‍ വിരേന്ദ്ര സച്‌ദേവ പരിഹസിച്ചുകൊണ്ട് പറഞ്ഞത്. കെജ്‌രിവാളിന്റെ പ്രസ്താവന ചിരി പടര്‍ത്തുന്നതാണെന്നും അദ്ദേഹം പ്രതികരിച്ചു.

പൊതുഗതാഗതത്തിനുപയോഗിക്കുന്ന ബസുകളിലെ പാനിക് ബട്ടണുകളുമായി ബന്ധപ്പെട്ടും സ്ത്രീകളുടെ പെന്‍ഷനുമായി ബന്ധപ്പെട്ടും, മദ്യവും ക്ലാസ് റൂം നിര്‍മാണവുമായും ഒക്കെ ബന്ധപ്പെട്ട് ഡല്‍ഹിയിലുണ്ടായ അഴിമതി അവിടുത്തെ ജനങ്ങള്‍ മറക്കാന്‍ ഇടയില്ലെന്ന് സച്‌ദേവ പിടിഐയോട് പ്രതികരിച്ചു.

Hot this week

ഇന്ന് ദേശീയ കാൻസർ അവബോധ ദിനം

ഇന്ന് നവംബർ 7, ദേശീയ കാൻസർ അവബോധ ദിനമായി രാജ്യത്ത് ആചരി...

‘ഭ്രമയുഗം’ ഇനി വേറെ ലെവൽ! ഓസ്കാർ അക്കാദമി മ്യൂസിയത്തിൽ പ്രദർശിപ്പിക്കും

 മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി രാഹുൽ സദാശിവൻ അണിയിച്ചൊരുക്കിയ 'ഭ്രമയുഗം' ലോസാഞ്ചൽസിലെ പ്രശസ്തമായ...

IFFI ഇന്ത്യൻ പനോരമയിലേക്ക് ടൊവിനോ ചിത്രവും; നവാഗത സംവിധായകർക്കുള്ള ഫീച്ചർ ഫിലിം മത്സര വിഭാഗത്തിൽ ജിതിന്‍ ലാലിന്റെ ‘എആർഎം’

ഗോവയിൽ നവംബറിൽ ആരംഭിക്കുന്ന 56ാമത് ഇന്ത്യൻ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ മത്സരിക്കാൻ...

പാകിസ്ഥാനിലെ വിദ്യാഭ്യാസ നയങ്ങള്‍ക്കെതിരെ പ്രതിഷേധം; പാക് അധീന കശ്മീരില്‍ ജെന്‍ സീ പ്രക്ഷോഭം കലുഷിതമാകുന്നു

പാകിസ്ഥാനിലെ വിദ്യാഭ്യാസ നയങ്ങള്‍ക്കെതിരെ പാക് അധീന കശ്മീരില്‍ ജെന്‍ സീ പ്രതിഷേധം...

റോബോട്ടിക് വീൽച്ചെയറിൽ രാജമൗലിയുടെ ‘കുംഭ’; പൃഥ്വിരാജിന്റെ വില്ല‍ൻ അവതാരം

മഹേഷ് ബാബുവിനെ നായകനാക്കി എസ്.എസ്. രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വിരാജ്...

Topics

മസ്‌കിന്റെ ശമ്പള പാക്കേജ് 88 ലക്ഷം കോടി രൂപ! ടെസ്‌ലയില്‍ ഇനി നടക്കാന്‍ പോകുന്നത് എന്ത്?

ചരിത്രത്തിലെ ഏറ്റവും വലിയ തുക ഇലോണ്‍ മസ്‌കിന് പ്രതിഫല പാക്കേജായി അംഗീകരിച്ച്...

‘അവര്‍ വിരമിക്കുന്നതില്‍ വലിയ സന്തോഷം, ദുഷ്ടയായ സ്ത്രീയാണ്’; നാന്‍സി പെലോസിയെ അപമാനിച്ച് ട്രംപ്

രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കാനുള്ള ഡെമോക്രാറ്റ് നേതാവ് നാന്‍സി പെലോസിയുടെ തീരുമാനം ഏറ്റവും...

പ്രശസ്ത നടിയും ഗായികയുമായ സുലക്ഷണ പണ്ഡിറ്റ് അന്തരിച്ചു

പ്രശസ്ത നടിയും ഗായികയുമായ സുലക്ഷണ പണ്ഡിറ്റ് (71) അന്തരിച്ചു. മുംബൈ നാനാവതി...
spot_img

Related Articles

Popular Categories

spot_img