ലോര്‍ഡ്സ് ടെസ്റ്റിലും ഇന്ത്യക്കെതിരെ നിര്‍ണായക ടോസ് ജയിച്ച് ഇംഗ്ലണ്ട്, ഇന്ത്യൻ ടീമില്‍ ഒരേയൊരു മാറ്റം

ഇന്ത്യക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തെരഞ്ഞെടുത്തു. തുടര്‍ച്ചയായ മൂന്നാം ടെസ്റ്റിലാണ് ഇംഗ്ലണ്ട് ടോസ് നേടുന്നത്. ആദ്യ രണ്ട് ടെസ്റ്റിലും ടോസ് നേടിയ ശേഷം ബൗളിംഗ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് ബൗളിംഗിനെ തുണക്കുമെന്ന കരുതുന്ന പിച്ചില്‍ ഇത്തവണ ബാറ്റിംഗ് തെരഞ്ഞെടുത്തത് ആരാധകരെ അമ്പരപ്പിച്ചു. ടോസ് നേടിയിരുന്നെങ്കിലും ബൗളിംഗ് തെരഞ്ഞെടുക്കുമായിരുന്നുവെന്നും ആദ്യ സെഷനില്‍ പേസര്‍മാര്‍ക്ക് പിന്തുണ ലഭിക്കുമെന്നാണ് കരുതുന്നതെന്നും ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്‍ പറഞ്ഞു.

രണ്ടാം ടെസ്റ്റില്‍ കളിച്ച ടീമില്‍ ഇന്ത്യ ഒരു മാറ്റം മാത്രമാണ് വരുത്തിയത്. പേസര്‍ പ്രസിദ്ധ് കൃഷ്ണക്ക് പകരം ജസ്പ്രീത് ബുമ്രയും വാഷിംഗ്ടണ്‍ സുന്ദറും പ്ലേയിംഗ് ഇലവനില്‍ സ്ഥാനം നിലനിര്‍ത്തി. ആദ്യ രണ്ട് ടെസ്റ്റിലും തിളങ്ങാതിരുന്ന കരുണ്‍ നായരെ നിലനിര്‍ത്തിയപ്പോള്‍ സായ് സുദര്‍ശന് മൂന്നാം ടെസ്റ്റിലും അവസരം ലഭിച്ചില്ല. പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ട് അഞ്ച് വിക്കറ്റിന് ജയിച്ചപ്പോള്‍ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ 336 റണ്‍സിന്‍റെ കൂറ്റന്‍ ജയവുമായി അഞ്ച് മത്സര പരമ്പരയില്‍ ഒപ്പമെത്തി.

ഇംഗ്ലണ്ട് പ്ലേയിംഗ് ഇലവൻ: സാക്ക് ക്രാളി, ബെൻ ഡക്കറ്റ്, ഒല്ലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെൻ സ്റ്റോക്സ്(ക്യാപ്റ്റൻ), ജാമി സ്മിത്ത്, ക്രിസ് വോക്സ്, ബ്രൈഡൺ കാർസ്, ജോഫ്ര ആർച്ചർ, ഷോയിബ് ബഷീർ.

Hot this week

ധർമടത്ത് പിണറായിയെ വിറപ്പിച്ച കോൺ​ഗ്രസ് സ്ഥാനാർഥി; ആരാണ് വി.പി. അബ്ദുള്‍ റഷീദ്

ധർമടത്ത് പിണറായിക്ക് കാലിടറിയ വാർത്ത തന്നെയാണ് ഈ വോട്ടെണ്ണൽ ​ദിനത്തിൽ രാഷ്ട്രീയ...

വിശ്രമജീവിതം ലളിതമായിട്ടോ അതോ… എന്താണ് നിങ്ങളുടെ ഫയർ സ്ട്രാറ്റജി?

നമ്മൾ മരണംവരെ ജോലിചെയ്ത് ടെൻഷനടിച്ച് ജീവിക്കണോ അതോ ഒരു പ്രായം വരെ...

ഫുൾ ചാർജിൽ 1200 കിലോമീറ്റർ; മൂന്നര ലക്ഷത്തിന് പുത്തൻ മൈക്രോ-ഇലക്ട്രിക് കാർ അവതരിപ്പിച്ച് ബെസ്റ്റ്യൂൺ

ഇന്ധനവില കത്തിക്കയറുന്ന കാലത്ത് ഒരു വാഹനം എടുക്കാൻ ആഗ്രഹിക്കുന്നർ ഒന്ന് പിന്നോട്ടടിക്കും....

പാന്‍ക്രിയാറ്റിക് കാന്‍സര്‍ കണ്ടെത്താന്‍ എഐ! ഡോക്ടര്‍മാര്‍ക്കും മുന്നേ രോഗനിര്‍ണയം; ‘റെഡ്‌മോഡു’മായി യുഎസ് ശാസ്ത്രജ്ഞര്‍

പാന്‍ക്രിയാറ്റിക് കാന്‍സര്‍ ഡോക്ടര്‍മാര്‍ കണ്ടെത്തുന്നതിനും മുമ്പേ കണ്ടെത്താന്‍ സാധിച്ചാലോ? അതിന് സഹായിക്കുന്ന...

“മുടി ചൂടാ മന്നൻ”; തമിഴകത്ത് വെന്നിക്കൊടി പാറിച്ച് വിജയ്

എംജിആറിനും ജയലളിതയ്ക്കും പിൻഗാമിയായി കന്നിയങ്കത്തിൽ തന്നെ വെന്നിക്കൊടി പാറിച്ച് മുന്നേറുകയാണ് വിജയ്....

Topics

നൂറു ശതമാനം തൊഴിലുറപ്പു നൽകി മർകസ് ഐടിഐ പ്ലേസ്മെന്റ് ഡ്രൈവ്

മർകസ് ഐടിഐയിൽ ഈ വർഷം പഠനം പൂർത്തീകരിച്ച വിദ്യാർഥികൾക്കായി നടത്തുന്ന പ്ലേസ്മെന്റ്...

യൂറോപ്യൻ വാഹനങ്ങൾക്ക് 25 ശതമാനം നികുതി ഏർപ്പെടുത്തുമെന്ന് ട്രംപിന്റെ ഭീഷണി

യൂറോപ്യൻ യൂണിയനിൽ (EU) നിന്നുള്ള കാറുകൾക്കും ട്രക്കുകൾക്കും മറ്റ് വാഹന ഭാഗങ്ങൾക്കും...

മീനു ബത്രയെ മോചിപ്പിക്കാൻ അമേരിക്കൻ കോടതി ഉത്തരവിട്ടു

മുപ്പത് വർഷത്തിലേറെയായി അമേരിക്കയിൽ താമസിക്കുന്ന ഇന്ത്യൻ വംശജയായ കോടതി വിവർത്തക മീനു...
spot_img

Related Articles

Popular Categories

spot_img