സജീവ കേരള രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്താൻ പി.എസ്. ശ്രീധരൻ പിള്ള; ഇന്ന് ഗവർണർ പദവിയൊഴിയും

പി.എസ്. ശ്രീധരൻ പിള്ള സജീവ കേരള രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുന്നു. കാലാവധി പൂർത്തിയായതോടെ ഗോവ ഗവർണർ പദവി ഇന്ന് ഒഴിഞ്ഞേക്കുമെന്നാണ് വിവരം. 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ മുൻനിര പോരാളിയായി പി.എസ്. ശ്രീധരൻ പിള്ള കേരളത്തിൽ മത്സരിക്കുമെന്നും സൂചനയുണ്ട്.

നിലവിൽ ഗവർണറായി അദ്ദേഹം ആറ് വർഷം പൂർത്തിയാക്കി കഴിഞ്ഞു. ഭരണഘടന അനുസരിച്ച് ആറ് വർഷമാണ് കാലാവധി. മിസോറാം ഗവർണറായി രണ്ട് വർഷം പ്രവർത്തിച്ച അദ്ദേഹം കഴിഞ്ഞ നാലു വർഷമായി ഗോവ ഗവർണറാണ്.

ഔദ്യോഗിക ജീവിതത്തിലെ തിരക്കുകൾക്കിടയിലും എഴുത്തിൻ്റെ ലോകത്ത് ഉയരങ്ങൾ കീഴടക്കുകയായിരുന്നു പി.എസ്. ശ്രീധരൻ പിള്ള. അമ്പത് വർഷങ്ങൾ കൊണ്ട് 252 പുസ്തകങ്ങളാണ് അദ്ദേഹം എഴുതി പ്രസിദ്ധീകരിച്ചത്.

അടുത്തിടെ ഗംഭീര ആഘോഷങ്ങളോടെയാണ് ശ്രീധരൻ പിള്ളയുടെ എഴുത്തിൻ്റെ സുവർണ ജൂബിലി കൊണ്ടാടിയത്. കേരള ഗവർണർ രാജേന്ദ്ര അർലേക്കറാണ് ഈ ചടങ്ങ് ഉദ്ഘാടനം ചെയ്തത്. തനിക്ക് രാഷ്ട്രീയത്തിൽ ശത്രുക്കളില്ലെന്നും എതിരാളികൾ മാത്രമാണുള്ളതെന്നും ചടങ്ങിൽ വെച്ച് ശ്രീധരൻ പിള്ള വ്യക്തമാക്കിയിരുന്നു.

Hot this week

നാട്ടിൽ വരാതിരുന്നാൽ മോശക്കാരാകുമോ?കാനഡയിൽ തന്നെ കഴിയാനാണ് ഇഷ്ടം,സംശയം പങ്കുവച്ച് യുവതി

വിദേശത്ത് താമസിക്കുന്ന ചിലരെങ്കിലും അനുഭവിക്കുന്ന പ്രതിസന്ധിയാണ് അവിടെ തന്നെ കഴിയണോ, അതോ...

ഡക്കറ്റിന്‍റെ വിക്കറ്റെടുത്തശേഷമുള്ള അമിതാവേശം, മുഹമ്മദ് സിറാജിന് പിടിവീണു, പിഴയിട്ട് ഐസിസി

ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ട് ഓപ്പണര്‍ ബെന്‍ ഡക്കറ്റിനെ പുറത്താക്കിയശേഷമുള്ള...

മാനുവൽ ഗിയർ കാർ ഓടിക്കുമ്പോൾ ഒരിക്കലും ചെയ്യരുതാത്ത അഞ്ച് തെറ്റുകൾ!

രാജ്യത്ത് ഇപ്പോൾ ഓട്ടോമാറ്റിക് കാറുകൾക്ക് വളരെ പ്രചാരമുണ്ട്. പക്ഷേ മാനുവൽ ഗിയർബോക്സ്...

നിങ്ങൾ ദിവസവും 30 കിമീ കാർ ഓടിക്കാറുണ്ടോ? പെട്രോളോ അതോ ഡീസൽ കാറാണോ നിങ്ങൾക്ക് മെച്ചം?

ഇന്ത്യയിൽ ഒരു കാർ വാങ്ങുമ്പോൾ ഏറ്റവും പ്രധാനപ്പെട്ട ചോദ്യം പെട്രോൾ വാങ്ങണോ...

ഇളയരാജയ്‍ക്ക് തിരിച്ചടി, സിനിമയില്‍ ഗാനം ഉപയോഗിച്ചത് തടയാനാകില്ലെന്ന് കോടതി

അനുവാദമില്ലാതെ പാട്ട് ഉപയോഗിച്ചെന്ന കേസില്‍ സംഗീത സംവിധായകൻ ഇളയരാജയ്‍ക്ക് കോടതിയില്‍ തിരിച്ചടി....

Topics

കേരളത്തിന് അഭിമാന നേട്ടം, സംസ്ഥാനത്തെ 7 സർക്കാർ ആശുപത്രികൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം

സംസ്ഥാനത്തെ 7 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരങ്ങള്‍ ലഭിച്ചതായി...

‘ഞാന്‍ ജയലളിതയുടേയും എംജിആറിന്റേയും ഏക മകള്‍; അമ്മയുടെ മരണത്തില്‍ ദുരൂഹത’; സുപ്രിംകോടതിക്ക് കത്തയച്ച് തൃശൂര്‍ സ്വദേശി സുനിത

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ സുപ്രീംകോടതിക്ക് കത്തയച്ച് തൃശൂര്‍ സ്വദേശിയായ...

“ഇസ്രയേലിന്റെ ‘മാനവിക നഗരം’ പലസ്തീനികള്‍ക്ക് കോണ്‍സെന്‍ട്രേഷന്‍ ക്യാംപുകളായിരിക്കും”; മുന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി

ഇസ്രയേല്‍ പ്രതിരോധ മന്ത്രി മുന്നോട്ടുവെച്ച 'മാനവിക നഗരം' എന്ന ആശയത്തെ വിമർശിച്ച്...
spot_img

Related Articles

Popular Categories

spot_img