പുതുക്കിയ കീം റാങ്ക് ലിസ്റ്റ് റദ്ദാക്കില്ല; കേരള സിലബസ് വിദ്യാര്‍ഥികളുടെ ആവശ്യം തള്ളി സുപ്രീം കോടതി

കീം റാങ്ക് ലിസ്റ്റ് സമീകരണവുമായി ബന്ധപ്പെട്ട് ഹൈക്കോടതി വിധി റദ്ദാക്കണമെന്ന കേരള വിദ്യാര്‍ഥികളുടെ ആവശ്യം തള്ളി സുപ്രീം കോടതി. നാലാഴ്ചക്കകം സര്‍ക്കാരിനോട് വിശദീകരണം നല്‍കാന്‍ കോടതി നിര്‍ദേശിച്ചു. കീമില്‍ അപ്പീല്‍ നല്‍കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.

കീം പരീക്ഷയുടെ ആദ്യം വന്ന റാങ്ക് ലിസ്റ്റ് റദ്ദാക്കിയ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധിക്കെതിരെ സംസ്ഥാന സിലബസ് വിദ്യാര്‍ഥികള്‍ നല്‍കിയ ഹര്‍ജിയാണ് സുപ്രീംകോടതി പരിഗണിച്ചത്. സര്‍ക്കാര്‍ നടപ്പാക്കിയ ഫോര്‍മുല നയപരമായ തീരുമാനമാണെന്നും ഹൈക്കോടതി ഇടപെടല്‍ ശരിയല്ലന്നും 15 വിദ്യാര്‍ഥികള്‍ നല്‍കിയ അപ്പീലില്‍ പറഞ്ഞിരുന്നു.

കീം’ റാങ്ക്ലിസ്റ്റ് സംബന്ധിച്ച ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുന്നുണ്ടോയെന്ന് അറിയിക്കാന്‍ ഇന്നലെ കോടതി ആവശ്യപ്പെട്ടിരുന്നു. ഇന്ന് ഹര്‍ജി പരിഗണിച്ച വേളയില്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ജയദീപ് ഗുപ്ത അപ്പീല്‍ നല്‍കുന്നില്ലെന്ന് കോടതിയെ അറിയിച്ചു.

പുതുക്കിയ റാങ്ക് പട്ടിക അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു കേരള സിലബസ് വിദ്യാര്‍ഥികള്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. ലഭിച്ച റാങ്കില്‍ വലിയ ഇടിവ് സംഭവിച്ചതിനെ തുടര്‍ന്നായിരുന്നു നീക്കം. കോടതിയെ സമീപിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ പിന്തുണയ്ക്കണമെന്നും വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടിരുന്നു. അതേസമയം കീമില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു വീണ്ടും വ്യക്തമാക്കിയിരുന്നു.

ജൂലൈ 10നാണ് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ പുതുക്കിയ കീം എന്‍ട്രന്‍സ് പരീക്ഷ റാങ്ക് ലിസ്റ്റ് സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചത്. പക്ഷേ ഈ ലിസ്റ്റ് കേരള സിലബസ് വിദ്യാര്‍ഥികള്‍ക്ക് തിരിച്ചടിയായി. പതിനായിരക്കണക്കിന് വിദ്യാര്‍ഥികളുടെ റാങ്ക് കുത്തനെ ഇടിഞ്ഞു. ഇതിന് പിന്നാലെയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവിനെതിരെ വിദ്യാര്‍ഥികള്‍ സുപ്രീംകോടതിയെ സമീപിച്ചത്.

ഈ മാസം ഒന്നിനാണ് സംസ്ഥാന സര്‍ക്കാര്‍ ആദ്യ റാങ്ക് പട്ടിക പുറത്തുവിട്ടത്. ഈ ലിസ്റ്റില്‍ ഒന്നാം റാങ്ക് ലഭിച്ചത് കേരള സിലബസ് വിദ്യാര്‍ഥിയായ എറണാകുളം സ്വദേശി ജോണ്‍ ഷിനോജിനായിരുന്നു. പക്ഷേ പുതുക്കിയ റാങ്ക് ലിസ്റ്റില്‍ ജോണ്‍ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പഴയ റാങ്ക് ലിസ്റ്റില്‍ അഞ്ചാം സ്ഥാനത്ത് ഉണ്ടായിരുന്ന സിബിഎസ്ഇ വിദ്യാര്‍ത്ഥി ജോഷ്വാ ജേക്കബ് ഒന്നാം സ്ഥാനത്തേക്കും എത്തുകയായിരുന്നു.

Hot this week

അമേരിക്കൻ സമാധാന പദ്ധതി തള്ളി ഇറാൻ; യുദ്ധം തുടരുന്നു, എണ്ണവിലയിൽ ആശങ്ക

മിഡിൽ ഈസ്റ്റിലെ സംഘർഷം അവസാനിപ്പിക്കാനായി അമേരിക്ക മുന്നോട്ടുവെച്ച 15 ഇന സമാധാന...

യു.ഡി.എഫ് സ്ഥാനാർത്ഥികൾക്ക് പിന്തുണ പ്രഖ്യാപിക്കാൻ ഡി.എഫ്.ഡബ്ല്യു ഏരിയ കോൺഗ്രസ് പ്രവർത്തക സംഗമം മാർച്ച് 29 ന്

കേരളത്തിൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥികൾക്ക് പ്രവാസികളുടെ പൂർണ്ണ പിന്തുണ...

ഡാലസ് കേരള എക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പ് വിമൺസ് വേൾഡ് ഡേ ഓഫ് പ്രയർ: സ്ഥാപക നേതാക്കളെ ആദരിച്ചു

 കേരള എക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ സിൽവർ ജൂബിലി ആഘോഷങ്ങൾ ഭക്തിനിർഭരമായ...

ഓൺലൈൻ പൈറസി: ഇന്റർനെറ്റ് സേവനദാതാക്കൾക്ക് ആശ്വാസം, സുപ്രീം കോടതി വിധി

ഓൺലൈൻ പൈറസിയുടെ  പേരിൽ ഇന്റർനെറ്റ് സേവനദാതാക്കളെ  പ്രതിചേർക്കുന്നത് കടുപ്പമേറിയതാക്കി അമേരിക്കൻ സുപ്രീം...

Topics

അമേരിക്കയിലെ മലയാളി സിസ്റ്റേഴ്സിന്റെ ചരിത്രപരമായ ഒത്തുചേരൽ ചിക്കാഗോയിൽ ഏപ്രിൽ 17, 18 തീയതികളിൽ

സിറോ മലബാർ ചിക്കാഗോ രൂപതയുടെ ഇരുപത്തിയഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി അമേരിക്കയിൽ  'ഓൾ...

പഠനാരംഭം കുറിച്ച് കുരുന്നുകൾ;മർകസ് അലിഫ് ഡേ വർണാഭമായി

മദ്റസ പ്രവേശനോത്സവത്തിന് മുന്നോടിയായി കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിക്കാൻ മർകസിൽ സംഘടിപ്പിച്ച 'അലിഫ്...

കാർഷിക സെമിനാർ സംഘടിപ്പിച്ച് ഇസാഫ് കോ- ഓപ്പറേറ്റീവ്

ലോക ജലദിനത്തോടനുബന്ധിച്ച് ഇസാഫ് കോ-ഓപ്പറേറ്റീവും തൃശ്ശൂർ ഫിഷ് ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയും...
spot_img

Related Articles

Popular Categories

spot_img