ആമിര്‍ അലിയാവാന്‍ പൃഥ്വിരാജ്; വൈശാഖിന്റെ ‘ഖലീഫ’യ്ക്ക് തുടക്കം

മമ്മൂട്ടിയുടെ ‘ടര്‍ബോ’യ്ക്ക് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന സിനിമയാണ് ‘ഖലീഫ’. ബിഗ് ബജറ്റ് ആക്ഷന്‍ ചിത്രമായി ഒരുങ്ങുന്ന ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓണും നടന്നു. ചിത്രത്തിന്റെ നിര്‍മാതാക്കള്‍ തന്നെയാണ് ഈ വിവരം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. പൃഥ്വിരാജാണ് ചിത്രത്തിലെ നായകന്‍. ആമിര്‍ അലി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. ഓഗസ്റ്റ് ആറിനാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്നത്.

15 വര്‍ഷങ്ങള്‍ക്ക് ശേഷം പൃഥ്വിരാജും വൈശാഖും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. വൈശാഖിന്റെ ആദ്യ ചിത്രമായ ‘പോക്കിരി രാജ’യില്‍ മമ്മൂട്ടിക്കൊപ്പം പൃഥ്വിരാജും കേന്ദ്ര കഥാപാത്രമായിരുന്നു. ജിനു വി എബ്രഹാം ആണ് ചിത്രത്തിന്റെ രചയിതാവ്. ‘ആദം ജോണ്‍’, ‘ലണ്ടന്‍ ബ്രിഡ്ജ്’, ‘മാസ്റ്റേഴ്‌സ്’, ‘കാപ്പ’ എന്നീ ചിത്രങ്ങളിലാണ് ജിനുവും പൃഥ്വിയും ഇതിന് മുന്‍പ് പ്രവര്‍ത്തിച്ചത്.

ജിനു എബ്രഹാം ഇന്നോവേഷന്‍സിന്റെ ബാനറില്‍ ജിനു എബ്രഹാം തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. ജേക്‌സ് ബിജോയ് ആണ് സംഗീത സംവിധാനം. ചമന്‍ ചാക്കോ എഡിറ്റിംഗും ജോമോന്‍ ടി ജോണ്‍ ഛായാഗ്രഹണവും നിര്‍വഹിക്കും. 2024ലാണ് ചിത്രം പ്രഖ്യാപിച്ചത്.

അതേസമയം ബോളിവുഡ് ചിത്രം ‘സര്‍സമീനാണ്’ പൃഥ്വിരാജിന്റെ റിലീസ് ചെയ്യാനിരിക്കുന്ന പുതിയ ചിത്രം. ജൂലൈ 25ന് ചിത്രം ജിയോ ഹോട്ട്‌സ്റ്റാറില്‍ സ്ട്രീമിംഗ് ആരംഭിക്കും. കജോള്‍, ഇബ്രാഹിം അലി ഖാന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

Hot this week

“അയാൾ എല്ലാവരിലും നന്മ കാണുന്നു, ഞാൻ സത്യവും”; ‘സൂപ്പർഗേൾ’ ടീസർ പുറത്ത്

കാത്തിരിപ്പിനൊടുവിൽ വാർണർ ബ്രോസ് ഡിസി സ്റ്റുഡിയോസ് ചിത്രം 'സൂപ്പർഗേൾ' പുറത്ത്. 'ഹൗസ്...

2026 ഫിഫ ലോകകപ്പ് ടിക്കറ്റ് വിൽപ്പനയുടെ അപേക്ഷ സമർപ്പിക്കാനുള്ള അവസരം ജനുവരി 13 വരെ

2026-ലെ ഫിഫ ലോകകപ്പിന്റെ ടിക്കറ്റ് വിൽപ്പനയുടെ മൂന്നാം ഘട്ടം (റാണ്ടം സെലക്ഷൻ...

നോർത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസന സുവിശേഷ സേവികാസംഘം ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു

മാർതോമാ സഭയുടെ നോർത്ത് അമേരിക്ക - യൂറോപ്പ് ഭദ്രാസനം  സുവിശേഷ സേവികാ...

‘വൃഷഭ’ റിലീസ് തീയതി മാറ്റിയോ? ചർച്ചയായി മോഹൻലാലിന്റെ സോഷ്യൽ മീഡിയ കവർ ചിത്രങ്ങൾ

മോഹൻലാലിനെ നായകനാക്കി ഒരുക്കിയ ബ്രഹ്മാണ്ഡ പാൻ ഇന്ത്യൻ ചിത്രമാണ് 'വൃഷഭ'. ഡിസംബർ...

കെ.എച്ച്.എൻ.എ ഫ്ലോറിഡ റീജിയണൽ വൈസ് പ്രസിഡന്റായി പ്രദീപ് പിള്ളയെ നാമനിർദേശം ചെയ്തു

 നോർത്ത് അമേരിക്കയിലെ മലയാളി ഹിന്ദുക്കളുടെ കേന്ദ്ര സംഘടനയായ കെ.എച്ച്.എൻ.എ (KHNA) യുടെ...

Topics

ബ്രദർ. റജി കൊട്ടാരം, ക്രൈസ്റ്റ് കള്‍ച്ചര്‍ ടീം നയിക്കുന്ന മംഗളവാർത്ത ക്രിസ്തുമസ് ഒരുക്ക ധ്യാനം കാനഡയിൽ

അനുഗൃഹീത വചന പ്രഘോഷകനായ ബ്രദർ റെജി കൊട്ടാരത്തിന്റെ നേതൃത്വത്തില്‍ ക്രൈസ്റ്റ് കള്‍ച്ചര്‍...

സണ്ണി റെഡ്ഡി മിഷിഗൺ റിപ്പബ്ലിക്കൻ പാർട്ടി കോ-ചെയർ

പ്രമുഖ ഇന്ത്യൻ അമേരിക്കൻ സംരംഭകൻ സണ്ണി റെഡ്ഡി മിഷിഗൺ റിപ്പബ്ലിക്കൻ പാർട്ടിയുടെ...

സീറോ മലബാർ കൺവെൻഷൻ കിക്കോഫ്: വിശുദ്ധ മറിയം ത്രേസ്യാ മിഷനിലും ഉജ്ജ്വല തുടക്കം

 ഷിക്കാഗോ സീറോ മലബാർ രൂപതയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ച് 2026...
spot_img

Related Articles

Popular Categories

spot_img