നാഷണല്‍ മീന്‍സ് കം സ്‌കോളര്‍ഷിപ്പ് മാര്‍ക്കില്‍ പല ജില്ലയ്ക്കും വ്യത്യസ്ത കട്ട് ഓഫ്; അര്‍ഹരായവര്‍ പലരും സ്‌കോളര്‍ഷിപ്പിന് പുറത്തായെന്ന് പരാതി

 സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ നടപ്പാക്കുന്ന നാഷണല്‍ മീന്‍സ് കം മെറിറ്റ് സ്‌കോളര്‍ഷിപ്പിലെ കട്ട് ഓഫ് മാര്‍ക്കില്‍ പല ജില്ലക്കും പല നീതി,2024 ല്‍ നടന്ന പരീക്ഷയില്‍ മലപ്പുറത്ത് 140 മാര്‍ക്ക് കട്ട് ഓഫ് നിര്‍ണയിച്ചപ്പോള്‍ പത്തനംതിട്ടയില്‍ കട്ട് ഓഫ് 115 മാര്‍ക്ക് മാത്രം. എല്ലാ ജില്ലയിലും സ്‌കോളര്‍ഷിപ്പ് വീതിക്കുന്നതിന്റെ ഭാഗമായാണ് കട്ട് ഓഫ് ക്രമീകരണം എന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിശദീകരണം. ഇതോടെ മിടുക്കരായ വിദ്യാര്‍ഥികളില്‍ പലരും സ്‌കോളര്‍ഷിപ്പിന് പുറത്തായെന്നാണ് പരാതി.

സംസ്ഥാനത്തെ എട്ടാം തരം മുതല്‍ പ്ലസ്ടു വരെ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന പഠന സഹായമാണ് നാഷണല്‍ മീന്‍സ് കം മെറിറ്റ് സ്‌കോളര്‍ഷിപ്പ്. വര്‍ഷം 12,000 രൂപ ലഭിക്കുന്ന സ്‌കോളര്‍ഷിപ്പിന് അര്‍ഹരെ കണ്ടെത്തുന്നത് സംസ്ഥാന തലത്തില്‍ നടത്തുന്ന പരീക്ഷയിലൂടെയാണ്. ഈ പരീക്ഷയിലാണ് ആരും ശ്രദ്ധിക്കാതെ പോകുന്ന വിവേചനം. 2024 ല്‍ നടന്ന പരീക്ഷയുടെ കാര്യമെടുക്കാം. സംസ്ഥാനത്താകെ ഒരൊറ്റ ചോദ്യപേപ്പര്‍. പക്ഷേ, മലപ്പുറത്തെ ജില്ലയില്‍ നിന്ന് പരീക്ഷ എഴുതിയ വിദ്യാര്‍ഥിക്ക് സ്‌കോളര്‍ഷിപ്പ് കിട്ടണമെങ്കില്‍ 180 ല്‍ 140 മാര്‍ക്ക് വാങ്ങണം.

എന്നാല്‍ പത്തനംതിട്ടയില്‍ നിന്നുള്ള വിദ്യാര്‍ഥി 115 മാര്‍ക്ക് മാത്രം നേടിയാല്‍ സ്‌കോളര്‍ഷിപ്പിന് അര്‍ഹത ലഭിക്കും. എസ്, എസ്ടി, ഭിന്നശേഷി സംവരണ മാനദണ്ഡങ്ങള്‍ എല്ലാം പാലിച്ച ശേഷമാണ് ഈ വിവേചനം.

ഉയര്‍ന്ന കട്ട് ഓഫ് നിര്‍ണയിച്ചപ്പോള്‍ മലപ്പുറത്തെ നിരവധി വിദ്യാര്‍ഥികള്‍ സ്‌കോളര്‍ഷിപ്പിന് പുറത്തായി. 115നും 140നും ഇടയില്‍ മാര്‍ക്ക് വാങ്ങിയ 2698 വിദ്യാര്‍ത്ഥികള്‍ മലപ്പുറത്തുണ്ടെന്ന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കണക്ക് കൂടി ഇതിനോട് ചേര്‍ത്തു വായിക്കണം. 3473 വിദ്യാര്‍ത്ഥികള്‍ക്കാണ് ഒടുവില്‍ സംസ്ഥാനത്ത് സ്‌കോളര്‍ഷിപ്പ് നല്‍കാനുളള തുകയാണ് കേന്ദ്രത്തില്‍ നിന്ന് ക്വാട്ടയായി കിട്ടിയത്.

അത് ജില്ലാ അടിസ്ഥാനത്തില്‍ വിഭജിക്കാനാണ് ഓരോ ജില്ലയിലും വ്യത്യസ്ത കട്ടോഫ് നിര്‍ണയിച്ചത് എന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിശദീകരണം. അതായത് കട്ടോഫ് സംസ്ഥാനത്ത് ഒരേപോലെ ആക്കിയാല്‍, മലപ്പുറത്തെ കൂടുതല്‍ മിടുക്കര്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കേണ്ടി വരുമെന്ന് അര്‍ഥം.

മലപ്പുറത്ത് 139 മാര്‍ക്ക് കിട്ടിയ വിദ്യാര്‍ത്ഥി അനര്‍ഹനായപ്പോള്‍, പത്തനംതിട്ടയില്‍ 115 മാര്‍ക്ക് കിട്ടിയവര്‍ക്ക് സ്‌കോളര്‍ഷിപ്പിന് അര്‍ഹത. പുതിയ അധ്യയന വര്‍ഷത്തെ പരീക്ഷയില്‍ എങ്കിലും ഈ വിവേചനം ഒഴിവാക്കണം എന്നാണ് ഉയരുന്ന പ്രധാന ആവശ്യം.

Hot this week

ഇസ്രയേൽ – ഇറാൻ സംഘർഷം; പ്രവാസികള്‍ ഔദ്യോഗിക സ്രോതസുകളിൽ നിന്നുള്ള വിവരങ്ങൾ പിന്തുടരാൻ നിർദേശം

ഇസ്രയേൽ–ഇറാൻ സംഘർഷത്തെ തുടർന്ന് പ്രവാസി കേരളീയർക്കായും കുടുംബാംഗങ്ങള്‍ക്കുമായി മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദേശാനുസരണം...

തിരിച്ചടി തുടങ്ങി ഇറാന്‍; ഇസ്രയേല്‍ ലക്ഷ്യമാക്കി മിസൈലുകള്‍; ദുബായില്‍ ഉള്‍പ്പെടെ സ്‌ഫോടന ശബ്ദങ്ങള്‍

പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടതിന് പിന്നാലെ ഇസ്രയേലിനെ ലക്ഷ്യംവച്ച്...

കരുതലിന്റെ മികച്ച കേരള മോഡൽ; വീടുകളുടെ താക്കോൽ കൈമാറി മുഖ്യമന്ത്രി

ഉരുൾക്കണ്ണീർ കടന്ന് മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്ക് ഇന്ന് ആശ്വാസ നാൾ. സംസ്ഥാന സർക്കാർ...

Topics

ഇസ്രയേൽ – ഇറാൻ സംഘർഷം; പ്രവാസികള്‍ ഔദ്യോഗിക സ്രോതസുകളിൽ നിന്നുള്ള വിവരങ്ങൾ പിന്തുടരാൻ നിർദേശം

ഇസ്രയേൽ–ഇറാൻ സംഘർഷത്തെ തുടർന്ന് പ്രവാസി കേരളീയർക്കായും കുടുംബാംഗങ്ങള്‍ക്കുമായി മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദേശാനുസരണം...

തിരിച്ചടി തുടങ്ങി ഇറാന്‍; ഇസ്രയേല്‍ ലക്ഷ്യമാക്കി മിസൈലുകള്‍; ദുബായില്‍ ഉള്‍പ്പെടെ സ്‌ഫോടന ശബ്ദങ്ങള്‍

പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടതിന് പിന്നാലെ ഇസ്രയേലിനെ ലക്ഷ്യംവച്ച്...

കരുതലിന്റെ മികച്ച കേരള മോഡൽ; വീടുകളുടെ താക്കോൽ കൈമാറി മുഖ്യമന്ത്രി

ഉരുൾക്കണ്ണീർ കടന്ന് മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്ക് ഇന്ന് ആശ്വാസ നാൾ. സംസ്ഥാന സർക്കാർ...

ഐആർജിസി കമാൻഡർ കൊല്ലപ്പെട്ടെന്ന് ഇസ്രയേൽ

ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ കമാൻഡർ ജനറൽ മുഹമ്മദ് പക്പൂർ...

ഡല്‍ഹിയില്‍ വന്‍ തിരിച്ചുവരവിനൊരുങ്ങി ആംആദ്മി പാര്‍ട്ടി; നാളെ രാവിലെ ജന്തര്‍മന്തറില്‍ കെജ്‌രിവാളിന്റെ നേതൃത്വത്തില്‍ പ്രതിഷേധ റാലി

ഡല്‍ഹിയില്‍ ആംആദ്മി പാര്‍ട്ടി വമ്പന്‍ തിരിച്ചുവരവിന് ഒരുങ്ങുന്നു. നാളെ രാവിലെ ജന്തര്‍മന്തറില്‍...

‘സൈന്യം തയാർ; ആക്രമണകാരികളെ അർഹിക്കുന്ന പാഠം പഠിപ്പിക്കും’; ഇറാൻ വിദേശകാര്യ മന്ത്രി

ഇസ്രയേൽ-അമേരിക്ക ആക്രമണത്തിന് കനത്ത തിരിച്ചടി നൽകുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ്...
spot_img

Related Articles

Popular Categories

spot_img