യുഎസിലെ അലാസ്‌കയില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തി. ബുധനാഴ്ച ഉച്ചയ്ക്ക് പ്രദേശിക സമയം 12.37നാണ് അലാസ്‌കയില്‍ ഭൂചലനം റിപ്പോര്‍ട്ട് ചെയ്തത്. അലാസ്‌കയിലെ ഉപദ്വീപുകളിലും ദക്ഷിണ അലാസ്‌കയിലും ഭൂചലനം അനുഭവപ്പെട്ടു. വലിയ നാശ നഷ്ടങ്ങളൊന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
അലാസ്‌കയില്‍ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നെങ്കിലും 1.50 ഓടെ തന്നെ മുന്നറിയിപ്പ് പിന്‍വലിച്ചു. അലാസ്‌കയിലെ ദ്വീപായ സാന്‍ഡ് പോയിന്റില്‍ നിന്ന് 55 മൈല്‍ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. ഭൂചലനത്തിന് പിന്നാലെ സാന്‍ഡ് പോയിന്റിലും മറ്റും തുടര്‍ച്ചയായി വീണ്ടും പ്രകമ്പനങ്ങള്‍ രേഖപ്പെടുത്തി. ഇതിനിടെ 5.2 തീവ്രതയുള്ള മറ്റൊരു ഭൂചലനവും ദക്ഷിണ-കിഴക്കന്‍ മേഖലകളില്‍ റിപ്പോര്‍ട്ട് ചെയ്തു.