1519 കോടി രൂപയ്ക്ക് പണിത പാലം; ഡൽഹി സിഗ്നേച്ചർ ബ്രിഡ്ജ് പിക്നിക് സ്പോട്ടോ, സൂയിസൈഡ് സ്പോട്ടോ?

യമുനാനദിയ്ക്ക് മുകളിലെ തൂക്കുപാലമായ സി​ഗ്നേച്ച‍ർ ബ്രിഡ്ജ് സഞ്ചാരികൾക്ക് ആകാശ കാഴ്ച നൽകുന്ന പ്രിയപ്പെട്ട ഇടമാണ്. തെക്കൻ ഡൽഹിയേയും മധ്യ ഡൽഹിയേയും ബന്ധിപ്പിക്കുന്ന പാലത്തിനായി സർക്കാർ ചെലവഴിച്ചത് 1519 കോടിയാണ്. റീൽസ് ഷൂട്ടുകളുടെ കേന്ദ്രമായ ഈ പാലം പക്ഷേ ഇപ്പോൾ പിക്നിക് സ്പോട്ട് മാത്രമല്ല, തിരക്കുള്ള സൂയിസൈഡ് സ്പോട്ട് കൂടിയാണ്.

കാണാതായ ഡൽഹി സർവകലാശാല വിദ്യാർഥിനി സ്നേഹ ദേബ്നാഥിന്റെ മൃതദേഹം കഴിഞ്ഞദിവസമാണ് കണ്ടെടുത്തത്. ചാടിയത് സിഗ്നേച്ചർ പാലത്തിൽ നിന്ന്. കരാവൽ നഗർ, ശിവ് വിഹാറിലെ ആകാശ് ജീവനൊടുക്കിയതടക്കം സമാന സംഭവങ്ങൾ മുൻ മാസങ്ങളിലുമുണ്ടായി. രാത്രിയിൽ, സ്ത്രീ സുരക്ഷ ഒട്ടുമില്ലാത്ത നഗരമായ ഡൽഹിയിലെ ഈ പാലത്തിൽ പെൺകുട്ടികളടക്കം ധാരാളം പേരെത്തുന്നുമുണ്ട്.

പക്ഷേ 1519 കോടി ചെലവിട്ട് നി‍ർമിച്ച പാലത്തിൽ ഒരൊറ്റ സിസിടിവി ക്യാമറ പോലും പ്രവർത്തിക്കുന്നില്ല എന്നതാണ് വിചിത്രമായ കാര്യം. ത്രിപുര സ്വദേശി സ്നേഹ ദേബ്നാഥ് ജീവനൊടുക്കിയ കേസിൽ സിസിടിവി ക്യാമറകൾ പരിശോധിച്ചപ്പോഴാണ് 15 ലധികം ക്യാമറകളുള്ള ഇവിടെ ഒന്നു പോലും മാസങ്ങളായി പ്രവർത്തിക്കുന്നില്ല എന്ന് അന്വേഷണസംഘം മനസ്സിലാക്കിയത്. ഡൽഹിയുടെ സിഗ്നേച്ചറായി മാറിയ ഈ മനോഹര പാലത്തിൽ റീൽസ് ഷൂട്ടിനിടെയുള്ള അപകടങ്ങളും ധാരാളം. പക്ഷേ ക്യാമറ കണ്ണടച്ചിട്ട് നാളുകളായി.

14 വർഷം ഇഴഞ്ഞുനീങ്ങിയ പാലം പണി പൂർത്തീകരിച്ച് തുറന്നുകൊടുത്തത് അഞ്ച് വർഷം മുൻപാണ്. സുരക്ഷാ ക്യാമറ സ്ഥാപിക്കാൻ മാത്രം ചെലവാക്കിയത് 60 കോടിയാണ്. 675 മീറ്റ‍‍‍‍‍‍‍ർ നീളവും 36 മീറ്റർ വീതിയുമുള്ള തൂക്കുപാലത്തിൽ ആകാശ കാഴ്ച്ചയ്ക്കായി 154 മീറ്റർ ഉയരമുള്ള ഗ്ലാസ് ബോക്സുമുണ്ട്. തെക്കൻ ഡെൽഹിയേയും മധ്യ ഡൽഹിയിലെ വസീരാബാദിനേയും ബന്ധിപ്പിക്കുന്ന പാലത്തിൽ സുരക്ഷാവേലികളുമില്ലാത്തതിനാൽ ചാടാൻ എളുപ്പമാണ്.

ക്യാമറ ശരിയാക്കുന്ന കാര്യത്തിൽ ഡൽഹി ടൂറിസം ആൻഡ് ട്രാൻസ്പോർട്ട് ഡെവലപ്മെന്റ് കോർപ്പറേഷനാണ് മെയിന്റനൻസ് ചുമതല എന്ന് പിഡബ്യുഡി വകുപ്പ് പറയുന്നു. പാലം നവീകരണ ചുമതല പൊതുമരാമത്ത് വകുപ്പിനെന്ന് ടൂറിസം വകുപ്പും. ഏതായാലും ഡൽഹിയിലെ ഏറ്റവും വലിയ പിക്നിക് സ്പോട്ടിൽ സിസിടിവി ദൃശ്യത്തിനേ കുറവുള്ളൂ, സൂയിസൈഡിന് ഒരു കുറവുമില്ല.

Hot this week

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിൽ‌’: ട്രംപ്

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക്...

വിസ പ്രതിസന്ധികളും, തീരുവയും അമേരിക്കയോട് ഉന്നയിച്ച് ഇന്ത്യ; മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി എസ് ജയശങ്കർ

ഡൽഹിയിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി...

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം നിർണായകം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതിയിൽ നാളത്തെ മന്ത്രിസഭായോഗം നിർണായകം. ആനുകൂല്യം...

‘കൊച്ചിയെ രാജ്യത്തിന് മാതൃകയായ നഗരമാക്കി മാറ്റണം; സർക്കാർ വരുന്നത് സ്വപ്നതുല്യമായ പദ്ധതികളുമായി’; മുഖ്യമന്ത്രി

രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരള...

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി. ഓൺസ്ക്രീൻ മാർക്കിങ്...

Topics

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....
spot_img

Related Articles

Popular Categories

spot_img