സൂപ്പര്‍മാന് പിന്നാലെ സൂപ്പര്‍ ഗേള്‍; ഫസ്റ്റ് ലുക്കുമായി ഡിസി

സൂപ്പര്‍മാനിലൂടെ’ ആരാധകരെ ആവേശത്തിലാക്കിയ ഡിസി പുതിയ പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ്. ഡിസിയുടെ ഏറ്റവും പുതിയ ചിത്രമായ ‘സൂപ്പര്‍ഗേളിന്റെ’ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. ബുധനാഴ്ച്ച ഡിസിയുടെ തലവനും സൂപ്പര്‍മാന്‍ സംവിധായകനുമായി ജെയിംസ് ഗണ്‍ ആണ് ഫസ്റ്റ് ലുക്ക് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.

മിലി അല്‍കോക് ആണ് സൂപ്പര്‍ഗേളായി ചിത്രത്തിലെത്തുന്നത്. ‘ലുക്ക് ഔട്ട്, 2026’ എന്ന ക്യാപ്ക്ഷനോടെയാണ് പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്. എച്ച്ബിഒ സീരീസായ ‘ഹൗസ് ഓഫ് ദ ഡ്രാഗണില്‍’ റെയ്‌നിറ ടാര്‍ഗേറിയന്റെ ചെറുപ്പകാലം അവതരിപ്പിച്ചതിലൂടെ പ്രശസ്തയായ താരമാണ് മിലി.

‘സൂപ്പര്‍ഗേള്‍’ ഡിസിയുടെ അടുത്ത പ്രധാന സിനിമയായിരിക്കുമെന്ന് ജെയിംസ് ഗണ്‍ അറിയിച്ചു. 2024 ജനുവരിയിലാണ് മിലിയെ ഔദ്യോഗികമായി കാര സോര്‍ എല്‍ എന്ന സൂപ്പര്‍മാന്റെ കസിനായ കഥാപാത്രമായി കാസ്റ്റ് ചെയ്തത്.

സൂപ്പര്‍മാന്റെയും സൂപ്പര്‍ഗേളിന്റെയും ജീവിത സാഹചര്യങ്ങള്‍ തമ്മില്‍ വലിയ വ്യത്യാസമുണ്ടായിരുന്നുവെന്നാണ് ജെയിംസ് ഗണ്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത്. ‘സ്‌നേഹവും പിന്തുണയും നിറഞ്ഞ അന്തരീക്ഷത്തിലാണ് സൂപ്പര്‍മാന്‍ വളര്‍ന്നതെങ്കിലും സൂപ്പര്‍ഗേളിന്റെ പാത വ്യസ്തമാണ്. അവള്‍ ഇരുണ്ടതും ഏകാന്തവുമായ ഒരു ചെറുപ്പത്തിലൂടെയാണ് കടന്നുവന്നത്’, എന്നാണ് ഗണ്‍ പറഞ്ഞത്.

Hot this week

ഇന്ന് ദേശീയ കാൻസർ അവബോധ ദിനം

ഇന്ന് നവംബർ 7, ദേശീയ കാൻസർ അവബോധ ദിനമായി രാജ്യത്ത് ആചരി...

‘ഭ്രമയുഗം’ ഇനി വേറെ ലെവൽ! ഓസ്കാർ അക്കാദമി മ്യൂസിയത്തിൽ പ്രദർശിപ്പിക്കും

 മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി രാഹുൽ സദാശിവൻ അണിയിച്ചൊരുക്കിയ 'ഭ്രമയുഗം' ലോസാഞ്ചൽസിലെ പ്രശസ്തമായ...

IFFI ഇന്ത്യൻ പനോരമയിലേക്ക് ടൊവിനോ ചിത്രവും; നവാഗത സംവിധായകർക്കുള്ള ഫീച്ചർ ഫിലിം മത്സര വിഭാഗത്തിൽ ജിതിന്‍ ലാലിന്റെ ‘എആർഎം’

ഗോവയിൽ നവംബറിൽ ആരംഭിക്കുന്ന 56ാമത് ഇന്ത്യൻ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ മത്സരിക്കാൻ...

പാകിസ്ഥാനിലെ വിദ്യാഭ്യാസ നയങ്ങള്‍ക്കെതിരെ പ്രതിഷേധം; പാക് അധീന കശ്മീരില്‍ ജെന്‍ സീ പ്രക്ഷോഭം കലുഷിതമാകുന്നു

പാകിസ്ഥാനിലെ വിദ്യാഭ്യാസ നയങ്ങള്‍ക്കെതിരെ പാക് അധീന കശ്മീരില്‍ ജെന്‍ സീ പ്രതിഷേധം...

റോബോട്ടിക് വീൽച്ചെയറിൽ രാജമൗലിയുടെ ‘കുംഭ’; പൃഥ്വിരാജിന്റെ വില്ല‍ൻ അവതാരം

മഹേഷ് ബാബുവിനെ നായകനാക്കി എസ്.എസ്. രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വിരാജ്...

Topics

മസ്‌കിന്റെ ശമ്പള പാക്കേജ് 88 ലക്ഷം കോടി രൂപ! ടെസ്‌ലയില്‍ ഇനി നടക്കാന്‍ പോകുന്നത് എന്ത്?

ചരിത്രത്തിലെ ഏറ്റവും വലിയ തുക ഇലോണ്‍ മസ്‌കിന് പ്രതിഫല പാക്കേജായി അംഗീകരിച്ച്...

‘അവര്‍ വിരമിക്കുന്നതില്‍ വലിയ സന്തോഷം, ദുഷ്ടയായ സ്ത്രീയാണ്’; നാന്‍സി പെലോസിയെ അപമാനിച്ച് ട്രംപ്

രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കാനുള്ള ഡെമോക്രാറ്റ് നേതാവ് നാന്‍സി പെലോസിയുടെ തീരുമാനം ഏറ്റവും...

പ്രശസ്ത നടിയും ഗായികയുമായ സുലക്ഷണ പണ്ഡിറ്റ് അന്തരിച്ചു

പ്രശസ്ത നടിയും ഗായികയുമായ സുലക്ഷണ പണ്ഡിറ്റ് (71) അന്തരിച്ചു. മുംബൈ നാനാവതി...
spot_img

Related Articles

Popular Categories

spot_img