ജാനകിയുടെ ശബ്ദം സ്ത്രീ സമൂഹത്തിന്റെ ശബ്ദമാകും : സുരേഷ് ഗോപി

വിവാദങ്ങള്‍ക്കും നിയമപോരാട്ടങ്ങള്‍ക്കും ഒടുവില്‍ സുരേഷ് ഗോപി ചിത്രം ജാനകി വി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള തിയ്യറ്ററുകളിലെത്തി. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ ശക്തമായ നിയമനിര്‍മാണത്തിന് സിനിമ കാരണമാകട്ടെയെന്ന് സുരേഷ് ഗോപി പറഞ്ഞു.

“സിനിമ വലിയൊരു വിഷയമാണ് ചര്‍ച്ച ചെയ്യുന്നത്. ആ വിഷയത്തെ ഇങ്ങനെ ചില വിവാദങ്ങള്‍ ഉയര്‍ത്തി ഇല്ലാതാക്കാന്‍ പാടില്ല. കാരണം ഇത് പെണ്‍കുട്ടികളുടെ എല്ലാം ഒരു സുരക്ഷയെ കുറിച്ചാണ്. ദേശീയ സ്ത്രീ ശാക്തീകരണം നയത്തിലേക്ക് പുതിയൊരു ഏടു കൂടി എഴുതിചേര്‍ക്കാന്‍ വലിയൊരു പോയന്റര്‍ ആയിരിക്കും ഈ സിനിമ. അതിനുള്ള ഒരു സൂചന ഈ സിനിമയിലുണ്ടെന്നാണ് ഞാന്‍ മനസിലാക്കിയിട്ടുള്ളത്. അത് എല്ലാവരെയും ചിന്തിപ്പിക്കുകയും ആ ആവശ്യത്തിനായി എല്ലാവരുടെയും ശബ്ദം ഉയരട്ടെ. ജാനകി വിദ്യാധരന്റെ ശബ്ദം ഇന്നത്തെ നമ്മുടെ അന്തരീക്ഷത്തില്‍ വലിയ ശബ്ദമായി മാറട്ടെ. ജാനകിയുടെ ശബ്ദം സ്ത്രീ സമൂഹത്തിന്റെ ശബ്ദമാകും”, എന്നാണ് സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞത്.

റിലീസിന് മുമ്പേ പേരിനെ ചൊല്ലി വിവാദം ഉയര്‍ത്തിയ ജെഎസ്‌കെ തിയറ്ററുകളിലേക്ക് എത്തുമ്പോള്‍ സിനിമ കൈകാര്യം ചെയ്യുന്ന പ്രമേയം കൂടുതല്‍ ഗൗരവത്തോടെ ചര്‍ച്ചയാകുമെന്ന പ്രതീക്ഷയാണ് അണിയറ പ്രവര്‍ത്തകര്‍ക്കുള്ളത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച കേന്ദ്ര മന്ത്രി സുരേഷ് ഗോപി , മകന്‍ ഗോകുല്‍ സുരേഷ് അടക്കമുള്ളവര്‍ തൃശൂര്‍ രാഗം തിയേറ്ററിലാണ് സിനിമ കാണാനെത്തിയത്.

വളരെ ഗൗരവമുള്ള വിഷയം ചര്‍ച്ച ചെയ്യുമ്പോള്‍ തന്നെ പ്രേക്ഷകരില്‍ ആകാംക്ഷയും ആവേശവും നിറയ്ക്കുന്ന കോര്‍ട്ട് റൂം ത്രില്ലറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഡേവിഡ് ആബേല്‍ ഡോണോവന്‍ എന്ന അഭിഭാഷകനായാണ് സുരേഷ് ഗോപി വേഷമിടുന്നത്. അനുപമ പരമേശ്വരനാണ് ജാനകിയായി എത്തുന്നത്.

Hot this week

“എസ്എസ്കെ ഫണ്ട് ലഭിച്ചത് രണ്ട് വർഷത്തിനു ശേഷം, ബാക്കി തുക വൈകാതെ കിട്ടും എന്നാണ് പ്രതീക്ഷ; 10ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെ കാണും”

കേന്ദ്രം നൽകാനുള്ള എസ്എസ്കെ ഫണ്ടിൻ്റെ ആദ്യഘടു ലഭിച്ചെന്ന് വിദ്യാഭ്യാസ മന്ത്രി വി....

യുഎസ്‌സി‌ഐ‌എസ് സേവ് പ്രോഗ്രാം വിപുലീകരിച്ചു: വോട്ടർ യോഗ്യതാ പരിശോധനയ്ക്ക് പുതിയ സിസ്റ്റം

യുഎസ് പൗരത്വം, ഇമിഗ്രേഷൻ സർവീസസ് (യുഎസ്‌സി‌ഐ‌എസ്) ഫെഡറൽ തിരഞ്ഞെടുപ്പുകളിൽ യുഎസ് പൗരന്മാർ...

ഫൊക്കാന ന്യൂയോർക്ക് മെട്രോ റീജിയൺ ചാരിറ്റി ക്രിക്കറ്റ് ബാഷ് 2025  വിജയാഘോഷം നടത്തി.

ന്യൂയോർക്ക്,ഫൊക്കാന ന്യൂയോർക്ക് മെട്രോ റീജിയൺ ചാരിറ്റി ക്രിക്കറ്റ് ബാഷ് 2025 വിജയാഘോഷം...

വിർജീനിയയിലെ ആദ്യ വനിതാ ഗവർണറായി സ്പാൻബെർഗർ ചരിത്രം കുറിക്കും

ഡെമോക്രാറ്റിക് പാർട്ടി അംഗമായ അബിഗെയ്ൽ സ്പാൻബെർഗർ റിപ്പബ്ലിക്കൻ പാർട്ടി അംഗമായ വിൻസം...

മുഹമ്മ പോലീസ് സ്റ്റേഷന് അമേരിക്കൻ മലയാളികളുടെ സല്യൂട്ട്

2024ലെ മികച്ച പോലീസ് സ്റ്റേഷനുള്ള മുഖ്യമന്ത്രിയുടെ പുരസ്കാരം ലഭിച്ച മുഹമ്മ പോലീസ്...

Topics

ഫെഡറല്‍ ബാങ്ക് ഹോര്‍മിസ് മെമ്മോറിയല്‍ ഫൗണ്ടേഷന്‍ സ്‌കോളര്‍ഷിപ്പുകള്‍ക്ക്  അപേക്ഷ ക്ഷണിച്ചു

ഫെഡറല്‍ ബാങ്ക് ഹോര്‍മിസ് മെമ്മോറിയല്‍ ഫൗണ്ടേഷന്‍  ഈ വിദ്യാഭ്യാസ വര്‍ഷത്തെ സ്‌കോളര്‍ഷിപ്പുകള്‍ക്കായി...

ലിന്റോ ജോളി ഫൊക്കാന എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റായി മത്സരിക്കുന്നു

ഫൊക്കാനയുടെ  ഫ്‌ളോറിഡ റീജിയന്റെ റീജിയണല്‍ വൈസ് പ്രസിഡന്റായി സേവനം അനുഷ്ഠിക്കുന്ന ലിന്റോ...

എച്ച്എൽഎൽ ഹിന്ദ്ലാബ്സ് കുഴൂരിൽ പ്രവർത്തനമാരംഭിച്ചു 

 കേന്ദ്ര ആരോഗ്യ- കുടുംബക്ഷേമ മന്ത്രാലയത്തിനു കീഴിലെ പ്രമുഖ മിനിര്തന കമ്പനിയായ എച്ച്എൽഎൽ...
spot_img

Related Articles

Popular Categories

spot_img