എമ്പുരാനേ…! വിംബിൾഡണിൻ്റെ ഒഫീഷ്യൽ പോസ്റ്റിൽ എമ്പുരാൻ ഗാനം; ഇതേത് മ്യൂസിക് ട്രാക്കാണെന്ന് വിദേശികൾ

വിംബിൾഡണിൽ തരംഗം തീർത്ത് എമ്പുരാൻ. ആദ്യ കിരീടനേട്ടവുമായി മിന്നിത്തിളങ്ങിയ ഇറ്റലിയുടെ യാനിക് സിന്നറിനെ പ്രശംസിച്ചുള്ള വിംബിൾഡണിൻ്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ എമ്പുരാൻ ചിത്രത്തിലെ ഗാനമാണ് ഉപയോഗിച്ചിരിക്കുന്നത്. നിമിഷനേരം കൊണ്ട് പോസ്റ്റ് മലയാളികൾ ഏറ്റെടുക്കുകയും ചെയ്തു.

ഉഷ ഉതുപ്പ് പാടിയ ‘എമ്പുരാനേ’ എന്ന ഗാനമാണ് വിംബിൾഡൺ തങ്ങളുടെ ഒഫീഷ്യൽ ഇൻസ്റ്റഗ്രാം പേജിൽ ഉപയോഗിച്ചിരിക്കുന്നത്. സ്റ്റാർ സ്പോർട്സ് ഇന്ത്യയുമായി കോളാബ് ചെയ്തുകൊണ്ടുള്ള പോസ്റ്റിലാണ് ഗാനം പ്രത്യക്ഷപ്പെട്ടത്. ബിനീഷ് കോടിയേരി അടക്കം നിരവധി പേർ പോസ്റ്റിന് താഴെ കമന്റുകളുമായെത്തി. ഇതേത് മ്യൂസിക് ട്രാക്കാണെന്നാണ് പാട്ട് ഇഷ്ടപ്പെട്ട വിദേശികളുടെ ചോദ്യം. ദക്ഷിണേന്ത്യൻ ഭാഷയായ മലയാളത്തിലെ എമ്പുരാൻ സിനിമയിലെ ഗാനമാണെന്ന് മലയാളികൾ വിശദമായി മറുപടി നല്‍കുന്നുമുണ്ട്.

2019 ൽ മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ലൂസിഫറിൻ്റെ അവസാനം, എമ്പുരാൻ അനൗൺസ്മെൻ്റായി ഒരുക്കിയ ഗാനം, രണ്ടാം ഭാഗത്തിലൂടെ തരംഗമായിരുന്നു. മലയാളികൾ നെഞ്ചിലേറ്റിയ ദീപക് ദേവിന്റെ ട്രാക്ക് വിദേശികൾക്കും ഏറെ ഇഷ്ടപ്പെട്ടുവെന്നാണ് കമന്റുകളിൽ നിന്ന് വ്യക്തമാകുന്നത്.

ദിവസങ്ങൾക്കു മുൻപ് യാനിക് സിന്നർ കിരീടം നേടിയപ്പോൾ വിംബിൾഡൺ ഔദ്യോഗികമായി പങ്കുവെച്ച സോഷ്യൽ മീഡിയ കാർഡിനും സൗത്തിന്ത്യൻ സിനിമാ ബന്ധം ഉണ്ടായിരുന്നു. തമിഴ് സൂപ്പർ താരം വിജയുടെ പുതിയ സിനിമ ജന നായകൻ്റെ പോസ്റ്ററിൽ, യാനിക് സിന്നറിൻ്റെ ചിത്രത്തിനൊപ്പം നായകൻ എന്ന ക്യാപ്ഷനായിരുന്നു നൽകിയത്. കാർഡിനു പിന്നാലെയാണ് ഇപ്പോൾ വീഡിയോയിലും ഇന്ത്യൻ സിനിമാ ഗാനം ഇടം പിടിച്ചിരിക്കുന്നത്.

Hot this week

‘രാജ്യത്ത് ഇന്ധനക്ഷാമം ഇല്ല; പരിഭ്രാന്തരായി വാങ്ങി കൂട്ടേണ്ട ആവശ്യമില്ല’; കേന്ദ്രസർക്കാർ

രാജ്യത്ത് ഇന്ധനക്ഷാമം ഇല്ലെന്ന് ആവർത്തിച്ച് കേന്ദ്രസർക്കാർ. ആവശ്യമായ ക്രൂഡോയിലും ഇന്ധനവും നിലവിൽ...

ഫൊക്കാന ടീം ഇന്റഗ്രിറ്റി അംഗങ്ങൾക്ക് വാഷിംഗ്ടണിൽ ഉജ്വല സ്വീകരണം

ഫൊക്കാനക്ക് പുതിയ കാഴ്‌ചപ്പാടും   മലയാളി സമൂഹത്തിൽ മാറ്റങ്ങൾക്ക്  കാരണമാകുന്ന മികച്ച...

ന്യൂ മെക്സിക്കോയിൽ അജ്ഞാത വസ്തു ശ്വസിച്ച് മൂന്ന് മരണം; 18 രക്ഷാപ്രവർത്തകർ നിരീക്ഷണത്തിൽ

അമേരിക്കയിലെ ന്യൂ മെക്സിക്കോയിലുള്ള ഒരു വീട്ടിൽ അജ്ഞാത രാസവസ്തുവുമായി സമ്പർക്കത്തിലായതിനെ തുടർന്ന്...

അഡ്വാൻസ്ഡ് AI മോഡലുകൾക്ക് നിയന്ത്രണമേർപ്പെടുത്താൻ ട്രംപ് സർക്കാർ

നിർമ്മിത ബുദ്ധി (AI) മേഖലയിലെ അതിവേഗ വളർച്ചയും സുരക്ഷാ ഭീഷണികളും കണക്കിലെടുത്ത്,...

Topics

കാലിഫോർണിയയിൽ മൗണ്ടൻ ലയണുകൾ ജനങ്ങൾക്ക് ഭീഷണി: ജാഗ്രതാ നിർദ്ദേശം

വടക്കൻ കാലിഫോർണിയയിലെ ലാസ്സൻ കൗണ്ടിയിൽ  മൗണ്ടൻ ലയണുകളുടെ (ഒരു തരം കാട്ടുപൂച്ചകൾ/സിംഹങ്ങൾ)...

ജീവനക്കാരെ വെട്ടിക്കുറച്ച് മെറ്റ; ലോകവ്യാപകമായി 8,000 തൊഴിലുകൾക്ക് തിരിച്ചടി

മെയ് 20 – മെറ്റ കമ്പനിയിൽ ലോകവ്യാപകമായി ഏകദേശം 8,000 ജീവനക്കാരെ...

അമാനുഷ്യ ബ്രഹ്മാണ്ട കഥയിൽ ജമീന്ദാറായി നായക വേഷത്തിൽ റഹ്മാൻ 

' എവർഗ്രീൻ സ്റ്റാർ ' റഹ്മാൻ നായകനാവുന്ന ഇനിയും പേരിട്ടിട്ടില്ലാത്ത തമിഴ് സിനിമയുടെ ഷൂട്ടിങ്...
spot_img

Related Articles

Popular Categories

spot_img