കനത്ത മഴ;ബാണാസുര സാഗർ ഡാമിന്‍റെ ഒരു ഷട്ടർ 2 മണിക്ക് തുറക്കും, അതീവ ജാഗ്രത നിർദേശം

കനത്ത മഴയിൽ റെഡ് അലർട്ട് പുറപ്പെടുപ്പിച്ച വയനാട്ടിലെ ബാണാസുര സാഗർ ഡാമിന്‍റെ ഒരു ഷട്ടർ ഇന്ന് (ജൂലൈ 18) ഉച്ചയ്ക്ക് രണ്ടു മണിയോടെ തുറക്കുമെന്ന് അധികൃതർ അറിയിച്ചു. ഡാമിന്‍റെ താഴ്ന്ന പ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണം. ഒരു ഷട്ടറിന്‍റെ 15 സെൻറീമീറ്റർ ആണ് രണ്ടു മണിയോടെ ഉയർത്തുക. ഇതുമായി ബന്ധപ്പെട്ട് പടിഞ്ഞാറത്തറ, കോട്ടത്തറ, പനമരം, പുൽപ്പള്ളി, മുള്ളൻകൊല്ലി, വെള്ളമുണ്ട ഗ്രാമ പഞ്ചായത്തുകൾ, മാനന്തവാടി മുനിസിപ്പാലിറ്റിയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ ഉള്ളവർ ജാഗ്രത പുലർത്തണം. വെള്ളം കയറുന്ന ഭാഗങ്ങളിൽ കഴിയുന്ന ജനങ്ങളെ ആവശ്യമെങ്കിൽ ഒഴിപ്പിക്കാനും ക്യാമ്പുകളിലേക്ക് മാറ്റാനും അതാത് ഗ്രാമപഞ്ചായത്തുകൾക്ക് അറിയിപ്പ് നൽകിയിട്ടുണ്ട്. ഡാം സ്പിൽവേയുടെ മുന്നിൽ പുഴയിൽ ഇറങ്ങുന്നതിൽ നിന്ന് ആളുകൾ പിന്തിരിയണമെന്നും ഇത് അപകടം ക്ഷണിച്ചുവരുത്തുമെന്നും അധികൃതർ അറിയിച്ചു.

ഡാം ജലം വന്നു പതിക്കുന്ന തോടുകളിലും പുഴകളിലും മറ്റും ഇറങ്ങി കുളിക്കാനോ മത്സ്യബന്ധനം നടത്താനോ പാടുള്ളതല്ല. കുട്ടികൾ ജലശയങ്ങളിൽ പോകുന്നില്ല എന്നത് ഓരോ രക്ഷിതാക്കളും അധ്യാപകരും ഉറപ്പുവരുത്തേണ്ടതാണ്. അതേസമയം, കേരളത്തിൽ കനത്ത മഴ തുടര്‍ന്നേക്കുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. കേരളത്തിൽ അടുത്ത 5 ദിവസം കനത്ത മഴയ്ക്കാണ് സാധ്യത. ജൂലൈ 19, 20 തീയതികളിൽ അതിതീവ്ര മഴയ്ക്കും21 വരെ അതിശക്തമായ / ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

Hot this week

ക്രിസ്മസിന് മലയാളി കുടിച്ചു തീർത്തത് 333 കോടിയുടെ മദ്യം; ബെവ്‌കോയിൽ റെക്കോഡ് വിൽപ്പന

ക്രിസ്മസ് കാലത്ത് ബെവ്‌കോയിൽ റെക്കോർഡ് വിൽപ്പന. ക്രിസ്മസ് ദിവസം വിറ്റത് 333...

വ്യാജനോ ഒറിജിനലോ?എഐ നിർമ്മിത വീഡിയോകൾ ഇനി ജെമിനി കണ്ടെത്തും;ഫീച്ചറുമായി ഗൂഗിൾ

ഡിജിറ്റൽ ലോകത്തെ ഇപ്പോൾ ഭരിക്കുന്നത് നിർമിത ബുദ്ധി ആണല്ലോ. എന്തിനും ഏതിനും...

കുഞ്ഞുങ്ങളേയും വെറുതെ വിടാത്തതെന്ത്? ; രാജസ്ഥാനില്‍ ക്രിസ്മസ് ആഘോഷം നടത്തിയ സ്‌കൂളിന് നേരെ ആക്രമണം; അലങ്കാര വസ്തുക്കള്‍ വില്‍ക്കുന്ന കടകളും തകര്‍ത്തു

ക്രിസ്മസ് ആഘോഷങ്ങള്‍ക്കിടെ വ്യാപക ആക്രമണം. രാജസ്ഥാനിലെ നാഗൗറില്‍ സ്‌കൂളിന് നേരെ ആക്രമണം.സ്‌കൂള്‍...

രാജ്യാന്തര മോഷ്ടാവ് കൊച്ചിയിൽ പിടിയിൽ

രാജ്യാന്തര മോഷ്ടാവ് കൊച്ചിയിൽ പിടിയിൽ. ഉത്തർപ്രദേശിൽ ബാങ്ക് കൊള്ളയടിച്ച് 85 ലക്ഷം...

Topics

ക്രിസ്മസിന് മലയാളി കുടിച്ചു തീർത്തത് 333 കോടിയുടെ മദ്യം; ബെവ്‌കോയിൽ റെക്കോഡ് വിൽപ്പന

ക്രിസ്മസ് കാലത്ത് ബെവ്‌കോയിൽ റെക്കോർഡ് വിൽപ്പന. ക്രിസ്മസ് ദിവസം വിറ്റത് 333...

വ്യാജനോ ഒറിജിനലോ?എഐ നിർമ്മിത വീഡിയോകൾ ഇനി ജെമിനി കണ്ടെത്തും;ഫീച്ചറുമായി ഗൂഗിൾ

ഡിജിറ്റൽ ലോകത്തെ ഇപ്പോൾ ഭരിക്കുന്നത് നിർമിത ബുദ്ധി ആണല്ലോ. എന്തിനും ഏതിനും...

രാജ്യാന്തര മോഷ്ടാവ് കൊച്ചിയിൽ പിടിയിൽ

രാജ്യാന്തര മോഷ്ടാവ് കൊച്ചിയിൽ പിടിയിൽ. ഉത്തർപ്രദേശിൽ ബാങ്ക് കൊള്ളയടിച്ച് 85 ലക്ഷം...

ബംഗ്ലാദേശിൽ മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ മകൻ ധാക്കയിൽ എത്തി; സന്ദർശനം 17 വർഷത്തിന് ശേഷം

ബംഗ്ലാദേശിൽ പ്രതിഷേധങ്ങൾക്കിടെ മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ മകൻ താരിഖ് റഹ്മാൻ...

മുന്നറിയിപ്പില്ലാതെ വിമാനം റദ്ദാക്കി; അഗത്തി വിമാനത്താവളത്തില്‍ മലയാളി യാത്രക്കാര്‍ കുടുങ്ങി; പകരം വിമാനമില്ല, മതിയായ സൗകര്യങ്ങള്‍ ഒരുക്കിയില്ല

ലക്ഷദ്വീപിലെ അഗത്തി വിമാനത്താവളത്തില്‍ മലയാളികള്‍ കുടുങ്ങി. മുന്നറിയിപ്പില്ലാതെ വിമാനം റദ്ദാക്കിയതാണ് പ്രതിസന്ധിയായത്....

ഡൽഹിയിലെ കത്തീഡ്രൽ ചർച്ച് ഓഫ് ദി റിഡംപ്ഷൻ പള്ളിയിൽ സന്ദർശനം നടത്തി പ്രധാനമന്ത്രി

ക്രിസ്മസ് ദിനത്തിൽ ഡൽഹിയിലെ കത്തീഡ്രൽ ചർച്ച് ഓഫ് ദി റിഡംപ്ഷൻ പള്ളിയിൽ...
spot_img

Related Articles

Popular Categories

spot_img