കണ്ണൂർ എയർപോർട്ടിനെ കാർഗോ ഹബ് ആയി ഉയർത്താനുള്ള തീരുമാനവുമായി കേന്ദ്ര സർക്കാർ. കസ്റ്റംസ് കോസ്റ്റ് റിക്കവറി ചാർജുകളിൽ നിന്ന് കണ്ണൂർ എയർ പോർട്ടിനെ ഒഴിവാക്കുമെന്നും കേന്ദ്രം അറിയിച്ചു. കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി കേരളത്തിൻ്റെ പ്രത്യേക പ്രതിനിധി കെ.വി. തോമസിനെ ഇക്കാര്യം നേരിട്ടറിയിക്കുകയായിരുന്നു. ഇത് സംബന്ധിച്ച ഉത്തരവും മന്ത്രി കെ.വി. തോമസിന് കൈമാറി.